ജന.അനിൽ ചൗഹാൻ
ദില്ലി : സംയുക്ത സേനാ മേധാവി (Chief of Defence Staff – CDS) ജനറൽ അനിൽ ചൗഹാൻ്റെ കാലാവധി 2026 മെയ് 30 വരെ നീട്ടി കേന്ദ്ര സർക്കാർ ഉത്തരവിറക്കി. 2022 സെപ്റ്റംബർ 28-നാണ് അദ്ദേഹം സിഡിഎസ് ആയി ചുമതലയേറ്റത്.
പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ വിവരം അറിയിച്ചത്. അദ്ദേഹത്തിൻ്റെ കാലാവധി 2026 മെയ് 30 വരെ അല്ലെങ്കിൽ അടുത്ത ഉത്തരവുണ്ടാകുന്നതുവരെ നീട്ടാൻ കാബിനറ്റ് അപ്പോയിന്റ്‌മെന്റ്സ് കമ്മിറ്റി (Appointments Committee of the Cabinet – ACC) അനുമതി നൽകിയെന്ന് പ്രസ്താവനയിൽ പറയുന്നു. ഇന്ത്യയുടെ രണ്ടാമത്തെ സംയുക്ത സേനാ മേധാവിയാണ് ജനറൽ അനിൽ ചൗഹാൻ.
1981-ൽ ഇന്ത്യൻ സൈന്യത്തിൽ ചേർന്ന അദ്ദേഹം, സൈനിക ജീവിതത്തിൽ നിരവധി സുപ്രധാന പദവികൾ വഹിച്ചിട്ടുണ്ട്. മികച്ച സേവനങ്ങൾക്ക് പരമ വിശിഷ്ട സേവാ മെഡൽ, ഉത്തം യുദ്ധ സേവാ മെഡൽ, അതി വിശിഷ്ട സേവാ മെഡൽ, സേനാ മെഡൽ, വിശിഷ്ട സേവാ മെഡൽ എന്നിവ ലഭിച്ചിട്ടുണ്ട്.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…