ഇന്ന് കേരളം കേരിടുന്ന ഒരു വലിയ പ്രശ്‌നം തെരുവുനായ ശല്യം തന്നെയാണ്. നിത്യം നാം ഇതേക്കുറിച്ചുള്ള വാർത്തകൾ കേൾക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ കണ്ണൂർ നിന്നുള്ള ഒരു തദ്ദേശ ഭരണം സ്ഥാപനം ഭ്രാന്തൻ നായകളെ ദയാവധം ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. എന്നാൽ അതിനു ഒരു അനുകൂലമായ വിധി ഉണ്ടാകുമെന്ന് തോന്നിന്നില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കർ വ്യക്തമാക്കുന്നത്. പകരം നല്ലൊരു മാർഗവും ശ്രീജിത്‌പണിക്കർ മുന്നോട്ടുവയ്ക്കുന്നുണ്ട്. തെരുവുനായ ശല്യം ഒഴിവാക്കാൻ ഒരു ഗോവൻ മോഡൽ എന്ന അടിക്കുറിപ്പോടെയാണ് ശ്രീജിത്ത് പണിക്കർ ഒരു വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.
കേരളത്തിൽ ഏകദേശം 3 ലക്ഷം നായകളുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. അതേസമയം, ലോകത്തിൽ ഒരു വർഷം തെരുവുനായയുടെ കടിയേൽക്കുന്നവരുടെ കണക്ക് പരിശോധിക്കുമ്പോൾ അതിൽ 60 % ആളുകളും 15 വയസിനു താഴെയുള്ളവരാണെന്ന് മനസിലാക്കുവാൻ സാധിക്കുന്നു. നമ്മുടെ രാജ്യത്തിൻറെ പ്രഖ്യാപിത ലക്‌ഷ്യം 2030 ഓടുകൂടി റാബീസ് മുക്തമാക്കുക എന്നതാണ്. അതേസമയം, ഏറ്റവും കൃത്യമായി നമ്മുടെ രാജ്യത്ത് തന്നെ റബീസിനെതിരെ പ്രവർത്തനം കാഴ്ച വയ്ക്കുന്ന ഒരു സംസ്ഥാനമാണ് ഗോവ. മിഷൻ റാബീസ് എന്ന സംഘടനായുടെ പ്രവർത്തനത്തിന്റെ ഭാഗമായി സർക്കാരും ചേർന്ന് തെരുവുനായകളെ വാക്സിനേറ്റ് ചെയ്യുന്ന പ്രവർത്തനം അവർ ചെയ്തിരുന്നു. ഏകദേശം 70 % നായകളെ എങ്ങനെ വാക്സിനേറ്റ് ചെയ്യാൻ കഴിഞ്ഞു എന്നാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. പിന്നീട് നായകൾ മനുഷ്യരെ കടിച്ചാലും റാബീസ് ഉണ്ടാകുന്ന സാധ്യത ഇതിലൂടെ കുറയുന്നു. ഈ ഒരു മാർഗമാണ് ശ്രീജിത്ത് പണിക്കർ ഇപ്പോൾ മുന്നോട്ട് വയ്ക്കുന്നത്. അതേസമയം,ഇതുപോലെ കേരളത്തിലും കൊണ്ടുവരുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഒന്നും കാണുന്നില്ലല്ലോ എന്നും ശ്രീജിത്ത് പണിക്കർ തുറന്നടിക്കുന്നു. ഭിന്നശേഷിക്കാരനായ ഒരു കുട്ടിക്കുണ്ടായ ദാരുണ മരണം നമ്മെ എല്ലാവരെയും ഞെട്ടിപ്പിച്ചതുമാണ്. ഒരു ജീവൻ നഷ്ടപ്പെട്ടതിനു ശേഷം അയ്യോ കഷ്ടമായിപ്പോയി എന്ന് പറഞ്ഞിട്ട് കാര്യമില്ല. മറിച്ച് ഇനി ഒരാൾക്കും ഇതുപോലെ നായയുടെ കടിയേൽക്കാൻ വേണ്ട നടപടികൾ തന്നെയാണ് നമ്മൾ സ്വീകരിക്കേണ്ടതെന്നും ശ്രീജിത്ത് പണിക്കർ തുറന്നടിക്കുന്നു.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…