Kerala

രണ്ടര വയസുകാരിക്ക് മർദ്ദനമേറ്റ സംഭവത്തിൽ വീണ്ടും ട്വിസ്റ്റ്: മകൾ പലതവണ ജനലിന് മുകളിൽ നിന്ന് ചാടി സ്വയം പരിക്കേൽപ്പിച്ചെന്ന് അമ്മ

കൊച്ചി: കൊച്ചി തൃക്കാക്കരയിൽ മർദ്ദനമേറ്റ രണ്ടരവയസ്സുകാരിക്ക് ക്രൂര മർദ്ദനമേറ്റ സംഭവത്തിൽ വീണ്ടും ട്വിസ്റ്റ്. കുട്ടിയുടെ അമ്മയാണ് വിചിത്ര വാദം ഉന്നയിച്ച് രംഗത്തെത്തിയത്. നേരത്തെ പറഞ്ഞതുപോലെ മകളെ ആരും ഉപദ്രവിച്ചതല്ലെന്നാണ് കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് ആവർത്തിക്കുന്നത്.

അതേസമയം ടിജിൻ മകളെ അടിക്കുന്നതായി കണ്ടിട്ടില്ല. മകൾക്ക് പ്രായത്തിന് അനുസരിച്ചുള്ള കുസൃതികൾ ഉണ്ടായിരുന്നു. പക്ഷേ കഴിഞ്ഞ കുറച്ച് നാളായി കുട്ടിയുടെ പെരുമാറ്റം അസാധാരണമായിരുന്നു എന്ന് അമ്മ പറയുന്നു.

”മകൾ പലതവണ ജനലിന്റെ മുകളിൽ നിന്ന് ചാടി മുറിവുണ്ടാക്കാറുണ്ട്. ഇതേതുടർന്ന് ഉണ്ടാകുന്ന മുറിവുകളുടെ മുകളിൽ മകൾ വീണ്ടും മുറിവുകൾ ഉണ്ടാക്കിയിരുന്നു. എന്നാൽ അപ്പോൾ ഒന്നും കുട്ടിയെ മർദ്ദിച്ചെന്ന് ആരും പറഞ്ഞിട്ടില്ല. തുടർന്ന് കുന്തിരിക്കം കത്തിച്ച് വെച്ചതിലേക്ക് വീണതോടെയാണ് കുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റത്. പല ദിവസങ്ങളിൽ ഉണ്ടായ പരിക്ക് കാരണമാകാം കുട്ടിക്ക് പനി ബാധിച്ചത്. പനി കൂടിയതോടെ അവൾ അപസ്മാര ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി’ കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

നിലവിൽ കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. കുട്ടിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയെങ്കിലും 48 മണിക്കൂർ നേരത്തെ നിരീക്ഷണം തുടരും. കുട്ടിക്ക് ശ്വാസതടസ്സം ഉണ്ടായാൽ വെന്റിലേറ്ററിലേക്ക് മാറ്റേണ്ടി വരുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. വൈകുന്നേരത്തോടെ ട്യൂബ് വഴി കുട്ടിക്ക് ദ്രവരൂപത്തിൽ ഭക്ഷണം നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ.

B4 Admin

Recent Posts

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസില്‍. വി.ഡി. സതീശന്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍ എം.എല്‍.എ

തിരുവനന്തപുരം : വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതനെതിരെ പോലീസിനെ ദുരുപയോഗം ചെയ്ത് കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ്…

6 hours ago

തലയോട്ടിയ്ക്ക് ക്ഷതം, കാഴ്ചയ്ക്ക് തടസം. ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പുറത്തു വന്നു

ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക…

7 hours ago

എ.എ.പി നേതാവിനെ കബളിപ്പിച്ച് വ്യാജ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥ. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ സ്വര്‍ണവുമായി കടന്നുകളഞ്ഞതായി പരാതി

അമൃത്സര്‍ : പഞ്ചാബ് സിവില്‍ സര്‍വീസ് (പി.സി.എസ്) ഉദ്യോഗസ്ഥയാണെന്ന് തെറ്റിധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാവിനെ വിവാഹം കഴിക്കുകയും, മാസങ്ങള്‍ക്കുള്ളില്‍…

7 hours ago

വ്യോമസേനയെ നയിക്കാന്‍ പുതിയ കരുത്ത്. എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് പുതിയ എയര്‍ ചീഫ് മാര്‍ഷ്യല്‍ ആയി നിയമിക്കപ്പെട്ടു

എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് ഇന്ത്യന്‍ വ്യോമസേന മേധാവിയായി നിയമിക്കപ്പെട്ടു. പി.വി.എസ്.എം., എ.വി.എസ്.എം., വി.എം., വി.എസ്.എം. എന്നീ ബഹുമതികള്‍ നേടിയിട്ടുള്ള…

7 hours ago

അയ്യപ്പഭക്തർക്ക് ആശ്വാസമായി പുതിയ തീരുമാനം: ശബരിമല സന്നിധാനത്ത് ഇനി 400 മുറികൾ ഓൺലൈനായി ബുക്ക് ചെയ്യാം, സുതാര്യത ഉറപ്പാക്കി ദേവസ്വം ബോർഡ്

ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സുതാര്യവും സൗകര്യപ്രദവുമായി താമസസൗകര്യം…

9 hours ago

ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് ആര്‍. ശ്രീലേഖയുടെ രാജി. യു.ഡി.എഫ് നല്‍കിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെടുന്നില്ല. എല്‍.ഡി.എഫ് – യു.ഡി.എഫ് സഖ്യത്തെ വിമര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…

13 hours ago