ഇന്ന് കുംഭാഷ്ടമി. ഭഗവാൻ ശിവശങ്കരനെയും പുത്രനായ സുബ്രഹ്മണ്യനെയും ഒന്നിച്ചു എഴുന്നെള്ളിക്കുന്ന അപൂർവ ദർശനം ലഭിക്കുന്ന ദിനമാണ് ഇന്ന്. മാശി അഷ്ടമി, കിഴക്കോട്ട് അഷ്ടമി എന്നീ പേരിൽ അറിയുന്ന കുംഭാഷ്ടമി നാളിൽ വൈക്കത്തപ്പനും ഉദയനാപുരത്തപ്പനും കൊയ്ത്തു കഴിഞ്ഞുള്ള വിളവെടുപ്പ് കാണുവാനും പാട്ടം പിരിക്കുവാനും വേണ്ടി എഴുന്നള്ളുന്നുവെന്ന് ഐതിഹ്യം.
വേദ പണ്ഡിതൻമാർ പങ്കെടുക്കുന്ന ഏകാദശി രുദ്രഘൃത കലശാഭിഷേകം, ശ്രീബലി, പ്രാതൽ എന്നിവയും ഉണ്ടാവും. വൈക്കത്തപ്പനും ഉദയനാപുരത്തപ്പനും ഒന്നിച്ചുള്ള എഴുന്നള്ളിപ്പാണ് പ്രധാനം.
ഉദയനാപുരം ക്ഷേത്രത്തിലെ എഴുന്നള്ളിപ്പ് വൈകിട്ട് 4ന് ശേഷം വൈക്കം ക്ഷേത്രത്തിൽ എത്തും. വൈക്കത്തപ്പനെയും പുറത്തേക്ക് എഴുന്നള്ളിക്കും വിവിധ വാദ്യമേളങ്ങൾ അകമ്പടിയാകും.
അതേസമയം ക്ഷേത്രത്തിന് പ്രദക്ഷിണം പൂർത്തിയാക്കി കൊടിമര ചുവട്ടിൽ എത്തുന്നതോടെ ഭക്തർ നിറദീപം തെളിയിച്ച് നിറപറയൊരുക്കും. എഴുന്നള്ളിപ്പ് കടന്നു വരുന്ന ഭാഗങ്ങളിൽ കുലവാഴകളും കുരുത്തോലയും കരിക്കിൻ കുലകളും മുത്തുക്കുടകളും വർണക്കുടകളും വച്ച് അലങ്കരിക്കും. എഴുന്നള്ളിപ്പുകൾ കിഴക്കേ ഗോപുര കടന്ന് വാഴമന, കള്ളാട്ട്ശേരി, കൂർക്കശ്ശേരി എന്നിവിടങ്ങളിലേക്ക് പോകും. ഈ പ്രദേശങ്ങളിൽ ഇറക്കി പൂജയും നിവേദ്യവുമുണ്ട്.
മാത്രമല്ല ഇവിടങ്ങളിൽ നിറപറയൊരുക്കിയാണ് സ്വീകരിക്കുന്നത്. തിരിച്ചെഴുന്നള്ളിപ്പ് ആറാട്ട് കുളങ്ങരയിൽ എത്തുന്നതോടെ സ്വർണക്കുടയും ആലവട്ട-വെഞ്ചാമര അലങ്കാരങ്ങളും ഉപയോഗിക്കും. വരവേൽപിനും സ്വീകരണ ചടങ്ങുകൾക്കും ശേഷം രാത്രി 2നു വൈക്കം ക്ഷേത്രത്തിൽ എത്തുന്നതോടെ അഷ്ടമിവിളക്ക് ആരംഭിക്കും. എഴുന്നള്ളത്ത് ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം പൂർത്തിയാക്കി കൊടിമര ചുവട്ടിൽ എത്തുന്നതോടെ യാത്രയയപ്പ് ചടങ്ങ് നടക്കും.
(കടപ്പാട്)
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…