India

കുട്ടികളുടെ അഭിനയത്തിന് ഇനി കൂടുതൽ നിയന്ത്രണങ്ങൾ; ആരോഗ്യത്തിന് ഹാനികരമായ മേക്കപ്പ്, ലൈറ്റിംഗ് എന്നിവ പാടില്ല, പ്രായം മൂന്ന് മാസത്തിൽ താഴെയെങ്കിൽ അഭിനയിപ്പിക്കാൻ പൂർണ്ണവിലക്ക്, കർശന നിയന്ത്രണങ്ങളുമായി ദേശീയ ബാലാവകാശ കമ്മീഷൻ

ദില്ലി: കുട്ടികളെ അഭിനയിപ്പിക്കുന്നതിൽ കർശന നിർദ്ദേശങ്ങളുമായി ദേശീയ ബാലാവകശ കമ്മീഷൻ. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയും കരാറുൾപ്പെടെയുള്ള കാര്യങ്ങൾ സംബന്ധിച്ചുമാണ് നിർദ്ദേശം. സിനിമാ മേഖലയിൽ കുട്ടികൾ വലിയ ചൂഷണത്തിന് ഇരയാകുന്നു എന്നത് സംബന്ധിച്ച് നിരവധി പരാതികൾ ബാലാവകാശ കമ്മീഷന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കർശന നിർദ്ദേശങ്ങളുമായി ദേശീയ ബാലാവകശ കമ്മീഷൻ രംഗത്തെത്തിയത്.

മൂന്ന് മാസത്തിൽ താഴെ പ്രായമുള്ള കുട്ടികളെ സിനിമാ വീഡിയോ ചിത്രീകരണത്തിനായി ഉപയോഗിക്കരുതെന്ന് ബാലവകാശ കമ്മീഷന്റെ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. എന്നാൽ മുലയൂട്ടലുമായി ബന്ധപ്പെട്ട ചിത്രീകരണങ്ങൾക്കും, പ്രതിരോധവുമായി ബന്ധപ്പെട്ട ചിത്രീകരണങ്ങൾക്കും മൂന്ന് മാസത്തിൽ താഴെ പ്രായമുള്ള കുട്ടികളെ ഉപയോഗിക്കാം. കൂടാതെ ആറ് വയസ്സിൽ താഴെയുള്ള കുട്ടികളെ ചിത്രീകരണത്തിനായി ശക്തമായ ലൈറ്റിന് മുൻപിൽ നിർത്തരുതെന്നും തീവ്രമായ മേക്കപ്പ് ഉപയോഗിക്കരുതെന്നും നിർദ്ദേശമുണ്ട്.

ഒരു ചിത്രീകരണങ്ങളിലും കുട്ടികളുമായി യാതൊരു കരാറുമുണ്ടാക്കാൻ പാടില്ല. പരമാവധി 27 ദിവസം മാത്രമേ കുട്ടികളെ ഷൂട്ടിംഗിനായി ഉപയോഗിക്കാൻ പാടുള്ളു. ഷൂട്ടിംഗിനിടെ കുട്ടികൾക്ക് മൂന്ന് മണിക്കൂർ ഇടവേള നൽകണം. ലോക്കേഷനിലെ മുതിർന്നവർ കുട്ടികൾ കാൺമേ മദ്യപിക്കാനോ പുകവലിക്കാനോ പാടില്ല, തുടങ്ങിയ നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്. നിർദ്ദേശങ്ങളിൽ വീഴ്ചവരുത്തിയാൽ നിർമ്മാതാവിന് മൂന്ന് വർഷംവരെ തടവ് ശിക്ഷ ലഭിക്കുമെന്നും കമ്മീഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Meera Hari

Recent Posts

റായ്ബറേലിയെ തഴഞ്ഞ സോണിയ ഗാന്ധി എന്തിനാണ് മകനുവേണ്ടി വോട്ട് ചോദിക്കുന്നത് ? മണ്ഡലം കുടുംബസ്വത്തല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

റായ്ബറേലിയിൽ രാഹുൽ ഗാന്ധിയെ സ്ഥാനാർത്ഥിയാക്കിയതിൽ കോൺഗ്രസ്സ് നേതാവ് സോണിയാ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. റായ്ബറേലിയെ ഉപേക്ഷിച്ച…

44 mins ago

മമതയ്ക്ക് വേണ്ടി ബംഗാളിൽ സ്വയം കുഴി തോണ്ടുന്ന കോൺഗ്രസ് !

ഇൻഡി മുന്നണിയിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് മമത ബാനർജി ; പറ്റാത്തവർക്ക് ഇറങ്ങിപോകാമെന്ന് ഖാർഗെയും !

51 mins ago

വാട്‌സ്ആപ്പ് വോയ്‌സ് മെസേജിലൂടെ മുത്തലാഖ് ! ഭാര്യയെ ഉപേക്ഷിക്കാൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്

അദിലാബാദ് : ഭാര്യയെ വാട്‌സ്ആപ്പ് വോയ്‌സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. തെലങ്കാനയിലെ അദിലാബാദിലാണ്…

1 hour ago

ആറ് മാസത്തിനുള്ളില്‍ സംഭവിക്കാൻ പോകുന്നത് ഇത്!!

രാജ്യം പുതിയ തന്ത്രം മെനയുന്നു! ആറ് മാസത്തിനുള്ളില്‍ സംഭവിക്കാൻ പോകുന്നത് ഇത്!!

2 hours ago

സന്ദേശ്ഖലിയിൽ വീണ്ടും തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടാരാജ് ! പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം ; തൃണമൂൽ പ്രവർത്തകനെ അറസ്റ്റ് ചെയ്ത് പൊലീസ്

കൊൽക്കത്ത: സന്ദേശ്ഖലിയിൽ വീണ്ടും തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടാരാജ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ തൃണമൂൽ പ്രവർത്തകനെ പൊലീസ്…

2 hours ago

തിരിച്ചടികൾ ഇനി അതിവേഗത്തിൽ ! ഭീകരരെ കണ്ടെത്താൻ സുരക്ഷാസേനയ്ക്ക് ഇനി ആർട്ടിഫിഷ്യൽ ഇന്റ്ലിജൻസും

ദില്ലി : ഭീകരവാദത്തെയും ദേശവിരുദ്ധ ഘടകങ്ങളെയും പ്രതിരോധിക്കാൻ ജമ്മു കശ്മീരിലെ സുരക്ഷാ സേനയ്‌ക്ക് ഇനി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ സഹായവും. കശ്മീർ…

2 hours ago