CRIME

പോലീസിനെ കൈയേറ്റം ചെയ്തെന്ന സംഭവത്തിൽ മക്കളെ കള്ളകേസിൽ കുടുക്കി; എസ്ഐ സജീവനും സംഘത്തിനുമെതിരെ രക്ഷിതാക്കൾ

കൽപ്പറ്റ: പൊലീസിനെ തങ്ങളുടെ മക്കൾ കൈയേറ്റം ചെയ്തെന്നത് പനമരം കള്ളക്കേസാണെന്നും അവരെ കുടുക്കിയതാണെന്നും രക്ഷിതാക്കൾ. നീർവാരം വെട്ടുപാറപ്പുറത്ത് ലക്ഷ്മണനും ഭാര്യ കനകമ്മയുമാണ് പോലീസിനെതിരെ ആരോപണമുന്നയിച്ചത്. പനമരം എസ്.ഐ പി.സി. സജീവനെ മക്കളായ രഞ്ജിത്തും ശ്രീജിത്തും ചേർന്ന് കൈയേറ്റം ചെയ്തെന്ന കള്ളക്കേസുണ്ടാക്കിയാണ് ജയിലിലടച്ചതെന്ന് അവർ പനമരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മനുഷ്യാവകാശ കമ്മിഷനും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്നും ഇവർ വ്യക്തമാക്കി.

ജൂൺ 27 ന് ജോലി കഴിഞ്ഞുവരുന്നതിനിടെ പൊലീസ് കൈകാണിച്ചിട്ടും വാഹനം നിർത്താതെ പോയെന്ന് പറഞ്ഞാണ് എസ് ഐ പി സി സജീവനും സംഘവും മക്കളെ പിന്തുടർന്നെത്തിയത്. വീടിനുമുമ്പിൽ ബൈക്കിൽ നിന്നിറങ്ങിയ ശ്രീജിത്തിനെയും രഞ്ജിത്തിനെയും പൊലീസ് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സംഭവം കണ്ട് പുറത്തെത്തിയ വീട്ടുകാരോട് മോശമായ ഭാഷയിലാണ് പോലീസ് സംസാരിച്ചത്. എന്താണ് കാരണമെന്നു ചോദിച്ചപ്പോൾ ഭീഷണിമുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തെന്ന് ഇവരുടെ അച്ഛനും അമ്മയും പറഞ്ഞു. പൊലീസ് കൈകാണിച്ചത് മക്കളുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ശ്രീജിത്തിന്റെ മകൾക്ക് സുഖമില്ലാത്തതിനാൽ വേഗത്തിൽ വരുന്ന വഴി പൊലീസ് ജീപ്പിൽ ഇരുന്നവർ കൈകാണിച്ചത് കണ്ടില്ലെന്ന്‌ പറഞ്ഞെങ്കിലും ഇതൊന്നും കേൾക്കാൻ പൊലീസ് കൂട്ടാക്കിയില്ല.

മക്കളിലൊരാളായ ശ്രീജിത്തിനെ സംഭവ ദിവസംതന്നെ പൊലീസ് പിടിച്ചുകൊണ്ടുപോയി. ബൈക്കിന് പിറകിലിരുന്ന ആളെ ഹാജരാക്കിയില്ലെങ്കിൽ വീട്ടിലെ മുഴുവൻ പേരുടെയും പേരിൽ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് രഞ്ജിത്തിനെയും അവർ സഞ്ചരിച്ച ബൈക്കും സ്റ്റേഷനിൽ ഹാജരാക്കിയതെന്നും ഇരുവരും പ്രതികരിച്ചു.

B4 Admin

Recent Posts

പന്തളം കൊട്ടാരത്തിൽ ദുഃഖസാന്ദ്രമായ അന്തരീക്ഷം; മൂലം നാൾ വിജയലക്ഷ്മി തമ്പുരാട്ടി അന്തരിച്ചു, വലിയ കോയിക്കൽ ക്ഷേത്രം അടച്ചു

ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…

6 hours ago

നോയിഡയിലെ സൂപ്പർനോവ കെട്ടിടത്തിൽ ദാരുണ സംഭവം: 43-ാം നിലയിൽ നിന്ന് ചാടി യുവാവ് മരിച്ചു; യുപി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…

7 hours ago

‘ധീരതയുടെ ഉന്നത മാതൃക’: ഇന്ത്യൻ വീരനായകൻ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി; ആഗോള തലത്തിൽ ഭാരതത്തിന്റെ പെരുമ വാനോളമുയർത്തി പൈലറ്റ്

അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…

8 hours ago

അന്താരാഷ്ട്ര വിപണിയിൽ വില കൂടിയപ്പോഴും ജനങ്ങൾക്ക് കവചമായി കേന്ദ്ര സർക്കാർ: നയാര എനർജി വില കൂട്ടിയപ്പോഴും പൊതുമേഖലാ പമ്പുകളിൽ മാറ്റമില്ല, ഇന്ധനവില വർദ്ധിപ്പിക്കാതെ ജനങ്ങൾക്ക് ആശ്വാസമേകി മോദി സർക്കാർ

അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…

8 hours ago

ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ്

ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…

9 hours ago

മുളയിൽ ടെക്നോളജി! അസ്സമിൽ ഹിമന്തയുടെ പുതിയ നീക്കം

ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…

10 hours ago