ദില്ലി: ഏഷ്യയിലെ ഏറ്റവും സ്വാധീനമുള്ള മൂന്നാമത്തെ രാജ്യമാണ് ഭാരതമെന്ന് അംഗീകരിച്ച് ചൈന. അമേരിക്കയും ചൈനയും കഴിഞ്ഞാൽ മൂന്നാം സ്ഥാനത്തേയ്ക്ക് ജപ്പാനെ പിന്തള്ളി ഇന്ത്യയെത്തിയതായാണ് ചൈനയുടെ വിലയിരുത്തൽ. ഇന്ത്യയിലെ ചൈനീസ് എംബസിയുടെ വക്താവ് യു ജിങ് ആണ് ചൈനീസ് നിലപാട് വ്യക്തമാക്കിയത്. രാഹുൽ ഗാന്ധി ചൈനയെ നിരവധി തവണ പുകഴ്ത്തിയതിന് പിന്നാലെയാണ് നരേന്ദ്രമോദിയുടെ ഭരണത്തിൽ കീഴിൽ രാജ്യം കൈവരിച്ച നേട്ടം ചൈന അംഗീകരിക്കുന്നത്.
ഓസ്‌ട്രേലിയയിലെ ലോയ് ഇൻസ്റ്റിറ്റ്യൂട്ട് 2024 ൽ തയ്യാറാക്കിയ ഏഷ്യ പവർ ഇൻഡക്സിലും ഇന്ത്യ അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നിൽ മൂന്നാമത്തെ ഏറ്റവും വലിയ സ്വാധീന രാഷ്ട്രമായി മാറിയെന്ന് പറഞ്ഞിരുന്നു. ജപ്പാനെ പിന്തള്ളി ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് ഇന്ത്യ 100 ൽ 39.1 പോയിന്റ് നേടി മൂന്നാം സ്ഥാനത്ത് എത്തിയത്.
സാമ്പത്തിക സ്ഥിരത, സൈനിക ശേഷി, ഭാവി വിഭവങ്ങൾ, സാമ്പത്തിക ബന്ധങ്ങൾ, പ്രതിരോധ നെറ്റ്‌വർക്കുകൾ, നയതന്ത്ര സ്വാധീനം, സാംസ്‌കാരിക സ്വാധീനം തുടങ്ങി നിരവധി മാനദണ്ഡങ്ങൾ പരിശോധിച്ചാണ് ഏഷ്യ പവർ ഇൻഡക്സ് തയ്യാറാക്കുന്നത്. ഈ ഘടകങ്ങളിൽ വന്ന മുന്നേറ്റത്തിന്റെ അടിസ്ഥാനത്തിലാണ് ജപ്പാനെ പിന്തള്ളി ഇന്ത്യ ഒരു റാങ്ക് മുകളിലേയ്ക്ക് കയറിയത്. 27 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇപ്പോൾ മൂന്നാം സ്ഥാനത്താണ്. ഈ വസ്തുതകളാണ് ചൈന ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്.
രാഹുൽ ഗാന്ധി ഏറ്റവും ഒടുവിലായി പാർലമെന്റിൽ ചെയ്ത 45 മിനുട്ട് നീണ്ട പ്രസംഗത്തിൽ 34 തവണയാണ് ചൈന എന്ന പദം ഉപയോഗിച്ചത്. നമ്മുടെ രാജ്യത്തെ ചൈനയുമായി താരതമ്യം ചെയ്‌ത് ഇകഴ്ത്താനായിരുന്നു അത്. ഉൽപ്പാദന രംഗത്തും എ ഐ സാങ്കേതിക വിദ്യ രംഗത്തും ചൈന കുത്തിക്കുന്നുവെന്നും ഇന്ത്യയുടെ 4000 കിലോമീറ്റർ ഭൂമി ചൈന കൈക്കലാക്കിയെന്നും രാഹുൽ ഗാന്ധി പ്രസംഗത്തിൽ പറഞ്ഞിരുന്നു.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…