ബെയ്ജിങ്: ജെയ്ഷെ മുഹമ്മദ് ഭീകരന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള യു.എന്‍ പ്രമേയത്തിനെ വീണ്ടും എതിര്‍ത്തേക്കുമെന്ന സൂചനയുമായി ചൈന. എല്ലാ തലത്തിലും സ്വീകാര്യമായാല്‍ മാത്രമേ പ്രമേയത്തെ അനുകൂലിക്കു എന്ന് ചൈനീസ് അധികൃതര്‍ വ്യക്തമാക്കി.
‘ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാസമിതിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഞങ്ങള്‍ യുക്തമായ നിലപാട് തുടരുമെന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണ്’- ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിലെ വക്താവ് ലൂ കാങ് ബെയ്ജിങില്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെയും സഖ്യരാഷ്ട്രങ്ങളുടെയും ശ്രമങ്ങളെ കഴിഞ്ഞ മൂന്ന് തവണയും ഐക്യരാഷ്ട്ര സഭ സുരക്ഷാ സമിതിയില്‍ വീറ്റോ പവറുള്ള ചൈന എതിര്‍ത്തിരുന്നു.
പരിഹാരം എല്ലാവര്‍ക്കും സ്വീകാര്യമാവണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു ചൈന ചെയ്തിരുന്നത്. നേരത്തെ ചൈനീസ് വിദേശകാര്യ സഹമന്ത്രി കോങ് ഷുവാന്‍യൂ പാകിസ്താന്‍ സന്ദര്‍ശിക്കുകയും പാക് പ്രധാനമന്ത്രിയുമായും സൈനികതലവനുമായും ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.
കരമനയിൽ നിന്ന് കാണാതായ 14 കാരിയെ കണ്ടെത്തി. ഹൈദരബാദിൽ നിന്ന് കുട്ടിയെ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക്…
സോളൻ : ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിലുള്ള അർക്കി ബസാറിൽ പുലർച്ചെയുണ്ടായ എൽപിജി ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിയിലും തീപിടിത്തത്തിലും എട്ടു…
ബെംഗളൂരു : രാമമൂർത്തി നഗറിലെ ഫ്ലാറ്റിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ഷർമിള ഡി.കെ.യെ (34) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം മാനഭംഗശ്രമത്തിനിടെ…
തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രതിശ്രുത വരന് ദാരുണാന്ത്യം. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ്…
ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ പിഎസ്എൽവി-സി 62 ദൗത്യം പരാജയപ്പെട്ടു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ച റോക്കറ്റ് പകുതി…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…