Thursday, April 25, 2024
spot_img

യു.എന്നിൽ മസൂദ് അസറിനെതിരായ പ്രമേയത്തെ ചൈന എതിർക്കുമോ?

ബെയ്ജിങ്: ജെയ്ഷെ മുഹമ്മദ് ഭീകരന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള യു.എന്‍ പ്രമേയത്തിനെ വീണ്ടും എതിര്‍ത്തേക്കുമെന്ന സൂചനയുമായി ചൈന. എല്ലാ തലത്തിലും സ്വീകാര്യമായാല്‍ മാത്രമേ പ്രമേയത്തെ അനുകൂലിക്കു എന്ന് ചൈനീസ് അധികൃതര്‍ വ്യക്തമാക്കി.

‘ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാസമിതിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഞങ്ങള്‍ യുക്തമായ നിലപാട് തുടരുമെന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണ്’- ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിലെ വക്താവ് ലൂ കാങ് ബെയ്ജിങില്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെയും സഖ്യരാഷ്ട്രങ്ങളുടെയും ശ്രമങ്ങളെ കഴിഞ്ഞ മൂന്ന് തവണയും ഐക്യരാഷ്ട്ര സഭ സുരക്ഷാ സമിതിയില്‍ വീറ്റോ പവറുള്ള ചൈന എതിര്‍ത്തിരുന്നു.

പരിഹാരം എല്ലാവര്‍ക്കും സ്വീകാര്യമാവണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു ചൈന ചെയ്തിരുന്നത്. നേരത്തെ ചൈനീസ് വിദേശകാര്യ സഹമന്ത്രി കോങ് ഷുവാന്‍യൂ പാകിസ്താന്‍ സന്ദര്‍ശിക്കുകയും പാക് പ്രധാനമന്ത്രിയുമായും സൈനികതലവനുമായും ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

Related Articles

Latest Articles