International

വിന്റർ ഒളിംപിക്‌സ് പടിവാതിൽക്കൽ; കോവിഡ് നിയന്ത്രിക്കാൻ ജനങ്ങളെ പൂട്ടിയിട്ട് ചൈന.

‘സീറോ കോവിഡ്’ നയം നടപ്പിലാക്കുന്നതിനായി രോഗബാധയുള്ള നഗരങ്ങളിൽ കടുത്ത നിയന്ത്രങ്ങൾ ഏർപ്പെടുത്തുകയാണ് ചൈന. ജനങ്ങളെ വീടുകളിൽ അടച്ചു പൂട്ടി അവശ്യ വസ്തു വിതരണം പോലും തടയുകയാണ് അധികൃതരെന്ന് റിപ്പോർട്ടുകളുണ്ട്. അടുത്ത മാസം നടത്താൻ ഉദ്ദേശിച്ചിട്ടുള്ള വിന്റർ ഒളിമ്പിക്സ് കൊവിഡ് കാരണം മാറ്റി വയ്‌ക്കേണ്ടി വരുമോ എന്ന ആശങ്കയാണ് ഇപ്പോഴത്തെ നിയന്ത്രണങ്ങളിലുള്ളതെന്നാണ് പാശ്ചാത്യ മാദ്ധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകൾ. അമേരിക്ക അടക്കമുള്ള ബഹിഷ്കരണ തീരുമാനങ്ങൾക്കിടയിലും ഒളിമ്പിക്സ് തയ്യറെടുപ്പുകളുമായി മുന്നോട്ട് പോകുകയാണ് ചൈനീസ് അധികൃതർ. ചൈനയുടെ വടക്കൻ നഗരമായ സിയാനിലാണ് കടുത്ത നിയന്ത്രണങ്ങൾ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഇവിടെ താമസിക്കുന്ന 13 ദശലക്ഷം ആളുകൾക്ക് അവരുടെ വീടുകൾ വിട്ട് പുറത്ത് പോകാൻ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണം വാങ്ങുന്നത് ഉൾപ്പടെയുള്ള അവശ്യ കാരണങ്ങളിൽ പോലും വിലക്കുണ്ട്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകുന്നുണ്ട്. വൻ തുക പിഴയൊടുക്കേണ്ടിയും വരുന്നു.

ചൈനയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് സിയാൻ. ഒമിക്രോൺ രോഗബാധ ലോകരാജ്യങ്ങളെ ഒന്നൊന്നായി കീഴടക്കുന്ന അവസരത്തിലാണ് ചൈന ‘സീറോ കൊവിഡ്’ നയം കർക്കശമാക്കിയത്. . 2021 ഡിസംബർ ഒൻപത് മുതൽ സിയാനിൽ ആകെ 1,451 കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെയാണ് ചൈന ഈ നഗരത്തിൽ മുൻകരുതൽ ശക്തമാക്കിയത്. രോഗബാധ തടയാൻ 160,000ത്തിലധികം തൊഴിലാളികളെ വിന്യസിച്ചിട്ടുണ്ട്. ഇവിടെ 12,000 ടെസ്റ്റിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ചിട്ടുമുണ്ട്. എന്നാൽ മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോൺ വേഗത്തിൽ പടരുമെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിൽ കുറവുണ്ട്.

B4 Admin

Recent Posts

ശിവസൂര്യയുടെ തിരോധാനം കേവലമൊരു ‘വീടുവിട്ടിറങ്ങൽ’ മാത്രമോ?. ദുരൂഹത നീങ്ങാതെ 49 നാളുകൾക്ക് ശേഷം ശിവസൂര്യ കേസ് ക്രൈംബ്രാഞ്ചിന്

ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…

3 hours ago

ഭീകരാക്രമണത്തില്‍ നടുങ്ങി പാകിസ്ഥാന്‍. ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ ചാവേര്‍ സ്‌ഫോടനം, 11 പേര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…

20 hours ago

പ്രതിസന്ധികള്‍ക്കിടയിലും കരുത്തുകാട്ടി ഭാരതം. മോദിയുടെ ഊര്‍ജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ്

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…

21 hours ago

കേരളത്തിലെ സഹകരണ മാതൃകയെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രി അമിത് ഷാ. സഹകരണ മന്ത്രിയ്ക്ക് ദില്ലിയിലേക്ക് ക്ഷണം. അമിത് ഷായുടെ മുന്നില്‍ കരുവന്നൂര്‍ വിഷയം ഉന്നയിച്ച് സുരേഷ് ഗോപി

കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…

22 hours ago

പകല്‍ക്കൊള്ളയുടെ കൊച്ചി മോഡല്‍. കെ.എസ്.ഇ.ബി.യെ ഞെട്ടിച്ച് 3.14 കോടിയുടെ വൈദ്യുതി മോഷണം

കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…

1 day ago

നേര് പറയുന്ന ഉദ്യോഗസ്ഥര്‍ക്ക് ലൂപ്പ് ലൈന്‍. മുട്ടില്‍ മരംമുറി കേസ് പുറത്തു കൊണ്ടുവന്ന ഐ.എഫ്.എസ് ഉദ്യോഗസ്ഥന്‍ ധനേഷ് കുമാറിനെ സ്ഥലംമാറ്റിയത് ഭരണകൂടത്തിന്റെ ഇരട്ടത്താപ്പ്.ക്ലീന്‍ ട്രാക്കുള്ള ഉദ്യോഗസ്ഥനെ തളയ്ക്കാന്‍ വന്‍ നീക്കം.

സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…

1 day ago