ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ സർക്കാർ വകുപ്പുകളിൽ നിന്ന് ചൈന ടെലികോം, സർവൈലൻസ് ഉപകരണങ്ങൾ വഴി രഹസ്യ വിവരങ്ങൾ ചോർത്തുന്നു എന്ന് ഒരു അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്തത് ഈ വർഷം ആദ്യമാണ്. ചൈനീസ് കമ്പനികളെ കുറിച്ചുള്ള ഇത്തരം വാർത്തകൾ പുതിയതല്ല. മാൽവെയറുകൾ കമ്പ്യൂട്ടർ നെറ്റ്‌വർക്ക്കളിലേക്ക് കടത്തിവിട്ട് രഹസ്യങ്ങൾ ചോർത്തിയതിന് ചില ചൈനീസ് കമ്പനികളെ അമേരിക്ക കയ്യോടെ പൊക്കിയ ചരിത്രമുണ്ട്. ചില ചൈനീസ് കമ്പനികളെയും ഉപകരണങ്ങളെയും അമേരിക്കയും ബ്രിട്ടനും നിരോധിച്ചിട്ടുമുണ്ട്. ചൈനീസ് കമ്പനികളെ പല രാജ്യങ്ങളും ഇപ്പോഴും സംശയത്തോടുകൂടിയാണ് കാണുന്നത്. ഈ കമ്പനികൾക്ക് ചൈനീസ് സർക്കാരുമായും ഇന്റലിജിൻസ് ഏജൻസികളുമായുള്ള ബന്ധമാണ് ഇതിന് കാരണം. ഇത്തരം കമ്പനികൾ ശേഖരിക്കുന്ന വിവരങ്ങൾ സർക്കാരും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയും, സൈന്യവും എളുപ്പത്തിൽ കൈക്കലാക്കുന്നു. ഇന്ത്യയും ഒട്ടനവധി ചൈനീസ് ആപ്പുകളെ ഇതിനോടകം ഘട്ടം ഘട്ടമായി നിരോധിച്ചു. ഈയടുത്ത കാലത്താണ് ഓസ്‌ട്രേലിയ എല്ലാ സർക്കാർ ഓഫീസുകളിൽ നിന്നും ചൈനീസ് നിർമ്മിത സിസിടിവി ക്യാമറകൾ എടുത്തുമാറ്റാൻ ഉത്തരവിട്ടത്. ഇത്തരം ക്യാമറകൾ വിവരങ്ങൾ ചോർത്തുന്നു എന്ന റിപ്പോർട്ടുകളെ തുടർന്നായിരുന്നു തീരുമാനം. ഇതിനെ തുടർന്ന് അമേരിക്കയും ബ്രിട്ടനും ചൈനീസ് നിർമ്മിത ക്യാമറകളെ നിരീക്ഷിക്കുകയാണ്.
ചൈന ഇന്ത്യയിൽ നിന്ന് നിരന്തരം വിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്നുണ്ട്. മാസങ്ങൾക്ക് മുമ്പാണ് ഈ ലക്ഷ്യത്തോടെ ചൈനീസ് ചാരക്കപ്പൽ ശ്രീലങ്കൻ തുറമുഖത്ത് നങ്കൂരമിട്ടത്. അന്ന് സിഗ്നൽ ജാമാക്കി ഇന്ത്യ ആ നീക്കത്തെ പ്രതിരോധിച്ചിരുന്നു. അതിന് ശേഷമാണ് മാലിദ്വീപിൽ റഡാർ നിലയം ഒരുക്കാൻ ചൈന ശ്രമം നടത്തുന്നത്. ഇങ്ങനെ നമ്മുടെ രാജ്യം ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ ചൈനയുടെ രഹസ്യം ചോർത്തലിനെ പ്രതിരോധിക്കുമ്പോഴാണ് കെ ഫോണിന് വേണ്ടി 2600 കിലോമീറ്റർ ദൂരം ചൈനീസ് കേബിളുകളും മറ്റ് ഉപകരണങ്ങളും വാങ്ങി സർക്കാർ കേരളത്തിൽ തലങ്ങും വിലങ്ങും വിളിച്ചിരിക്കുന്നത്. മാത്രമല്ല എല്ലാ സർക്കാർ ഓഫിസുകളെയും സെർവറുകളെയും തമ്മിൽ ബന്ധിപ്പിച്ചിരിക്കുകയും ചെയ്യുന്നു.
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…
ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…
ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…
കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…