China has blocked India and the United States' proposal at the UN to blacklist Hafiz Talh Saeed, the son of Mumbai terror attack mastermind and terrorist Hafiz Saeed.
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും തീവ്രവാദിയുമായ ഹാഫിസ് സയീദിന്റെ മകൻ ഹാഫിസ് തൽഹ് സയീദിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള ഇന്ത്യയുടെയും അമേരിക്കയുടെയും നിർദേശം യുഎന്നിൽ ചൈന തടഞ്ഞു. കഴിഞ്ഞ ദിവസം ലഷ്കറെ ത്വയിബ ഭീകരൻ ഷാഹിദ് മഹമ്മൂദിനെ കരിമ്പട്ടികയിൽ പെടുത്താനുള്ള നിർദേശവും ചൈന തടഞ്ഞിരുന്നു
ലഷ്കറെ ത്വയിബക്കും മറ്റ് അനുകൂല സംഘടനകൾക്കും ഫണ്ട് എത്തിച്ചു നൽകുന്നയാളെന്ന് 2016ൽ അമേരിക്ക മുദ്ര കുത്തിയ ആളാണ് മഹമ്മൂദ്. പാക്കിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഷ്കർ ഭീകരരെ നിരോധിക്കാനുള്ള ഇന്ത്യയുടെയും അമേരിക്കയുടെയും ശ്രമങ്ങളെ തുടർച്ചയായി ചൈന എതിർക്കുകയാണ്. ഈ വർഷം ജൂൺ മുതൽ അഞ്ച് തവണയാണ് ചൈന എതിർപ്പ് ഉന്നയിച്ചത്.
ഹാഫിസ് സയീദിന്റെ മകനെ ഏപ്രിലിൽ കേന്ദ്രസർക്കാർ കൊടുംഭീകരനായി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിലും അഫ്ഗാനിസ്ഥാനിലും ഭീകരാക്രമണം നടത്താൻ പദ്ധതി തയ്യാറാക്കുന്നതും നടപ്പാക്കുന്നതും ഹാഫിസ് തൽഹ സയീദാണെന്ന് കേന്ദ്രം പറഞ്ഞിരുന്നു.
ബി.എൽ.എം നിക്ഷേപ ക്രമക്കേട് കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സ്ഥാപനത്തിന്റെ സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനും കുടുംബാംഗങ്ങൾക്കും…
ഇറാന്റെ സൈനികശേഷി പൂർണമായും തകർത്തുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്കിടെ പുതിയ വെളിപ്പെടുത്തലുമായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. അമേരിക്കയുടെയും…
ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങിയ സൂഹൈലിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് നേരെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരാക്രമം. ക്യാമറയ്ക്ക് മുന്നിൽ…
കേരളത്തിലെ വൈദ്യുതി വാങ്ങൽ ഇടപാടുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. മുൻ കെ.എസ്.ഇ.ബി ചെയർമാനും ഊർജവകുപ്പ് സെക്രട്ടറിയുമായിരുന്ന ജി. രാജമാണിക്യത്തിന്റെ…
ജമ്മു കശ്മീരിലെ കുൽഗാമിൽ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണവുമായി ബന്ധമുള്ള രണ്ട് ലഷ്കർ-ഇ-ത്വയ്ബ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. നവംബർ…
തമിഴ്നാട്ടിൽ ജെം ഗ്രാനൈറ്റ്സ് ഉടമ ആർ. വീരമണിക്കെതിരായ പോക്സോ കേസുകളുടെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. കേസിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തെ…