International

വീണ്ടും ജനവിരുദ്ധ നടപടികളുമായി ചൈന !ദേശവികാരം വൃണപ്പെടുത്തുന്നുവെന്നാരോപിച്ച് വസ്ത്രധാരണത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്

ബീജിങ്: തുഗ്ലക്ക് പരിഷ്കാരങ്ങൾ കടുപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിൽ ഉത്തര കൊറിയയെ വെല്ലുന്ന നടപടികളാണ് വർഷങ്ങളായി ചൈന കൈക്കൊണ്ടുവരുന്നത്. കടുത്ത മാദ്ധ്യമ സെൻസർഷിപ്പുകളുടെ വെല്ലുവിളിയും അതിജീവിച്ച് പുറത്തുവരുന്ന വാർത്തകളുടെ എണ്ണം വിരലിലെണ്ണാവുന്നവ മാത്രമാണ്. ദേശവികാരം വൃണപ്പെടുത്തുന്നു എന്ന് ചൂണ്ടിക്കാട്ടി ചില പ്രത്യേകതരം വസ്ത്രധാരണം നിരോധിക്കാൻ
ചൈനയൊരുങ്ങുന്നു എന്ന വാർത്തയാണ് ഒടുവിൽ പുറത്ത് വന്നത്. ഇതുമായി ബന്ധപ്പെട്ട നിയമത്തിന്റെ കരട് ബില്ല് തയ്യാറായതായി എ.എഫ്.പി. റിപ്പോർട്ട് ചെയ്യുന്നു. വിലക്ക് ലംഘിക്കുന്നവര്‍ക്ക് പിഴയോ തടവ് ശിക്ഷയോ തന്നെ ലഭിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

ചൈനീസ് ജനതയ്ക്കെതിരായ, ദേശവികാരത്തിനെതിരായ പ്രസംഗങ്ങളും വസ്ത്രധാരണവും നിരോധിക്കാനാണ് ഒരുങ്ങുന്നതെന്ന വാദത്തോടെ ചൈനീസ് ഭരണകൂടം കരട് ബില്ല് തയ്യാറാക്കിയെങ്കിലും ഇതിന്റെ മറവിൽ ഏതൊക്കെ തരത്തിലുള്ള വസ്ത്രങ്ങളാണ് നിരോധിക്കുക എന്ന കാര്യത്തിൽ നിലവിൽ സംബന്ധിച്ച് വ്യക്തമല്ല.

പൊതുജനാഭിപ്രായത്തിന് വേണ്ടി നേരത്തെ ഇതുമായി ബന്ധപ്പെട്ട കരട് പുറത്തിറക്കിയിരുന്നു. സെപ്റ്റംബർ 30-നാണ് പൊതുജനാഭിപ്രായം അവസാനിക്കുന്നത്.

നേരത്തെ കുട്ടികളുടെ ഇന്റർനെറ്റ് അടിമത്തം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കടുത്ത നിയമവും ചൈനീസ് ഭരണകൂടം കൊണ്ടുവന്നിരുന്നു. ഈ നിയമ പ്രകാരം 18 വയസ്സിൽ താഴെയുള്ള എല്ലാവർക്കും രാത്രി 10 മുതൽ രാവിലെ 6 മണി വരെ മൊബൈൽഫോൺ വഴി ഇന്റർനെറ്റ് ഉപയോഗിക്കുന്നതിനു കർശന നിയന്ത്രണമുണ്ടാകും. സ്മാർട്ട്ഫോൺ ഉപയോഗം കുറയ്ക്കുന്നതും ഈ നിയമത്തിന്റെ ലക്ഷ്യമാണ്. 8 വയസ്സു വരെയുള്ളവർക്കു ദിവസം പരമാവധി 40 മിനിറ്റ് മാത്രമാണ് ഫോൺ ഉപയോഗിക്കാൻ അനുവാദം. പ്രായത്തിനനുസരിച്ച് ചെറിയ ഏറ്റക്കുറച്ചിലുണ്ടാകും. 16–17 വയസ്സുള്ളവർക്കു രണ്ടു മണിക്കൂർവരെ ഫോൺ ഉപയോഗിക്കാം. പൊതുജനാഭിപ്രായം അറിഞ്ഞശേഷം ഈ മാസം രണ്ടിനു പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ മാതാപിതാക്കളുടെ ഫോണുകൾക്ക് നിയന്ത്രണമില്ലാത്തതിനാൽ ഈ നിയമം പ്രാവർത്തികമാകുമോ എന്ന ചോദ്യവും അന്നുയർന്നിരുന്നു

അതേസമയം ലോകത്തിൽതന്നെ ഏറ്റവും കടുപ്പമേറിയ ഇന്റർെനറ്റ് നിയന്ത്രണ നിയമമാണിതെന്നാണു ടെക് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. എന്നാൽ നിയമ വിദഗ്ദർ അഭിപ്രായപ്പെടുന്നത് ചൈനീസ് ഭരണകൂടത്തിന്റെ വൻ ചതിയാണ് ഈ നീക്കത്തിന് പിന്നിലെന്നാണ്. കുട്ടികളുടെ ഫോണുകൾക്ക് നിയന്ത്രണം വരുമ്പോൾ സ്വാഭാവികമായും കുട്ടികൾ മാതാപിതാക്കളുടെ ഫോണുകൾ ഉപയോഗിക്കും. അപ്പോൾ ഇക്കാര്യം ഉന്നയിച്ച് മാതാപിതാക്കളുടെ ഫോണുകൾക്ക് നിലവിൽ അനുവദിച്ചിരിക്കുന്ന ഇളവുകൾ കൂടി പിൻവലിക്കാൻ സർക്കാരിനാകും. ഇതോടെ ഭരണകൂടത്തിന്റെ കൊള്ളരുതായ്മകൾ ജനങ്ങളിൽ നിന്ന് സമർഥമായി ഒളിപ്പിക്കാനുമാകും.

Anandhu Ajitha

Recent Posts

ഗുജറാത്ത് തെരെഞ്ഞെടുപ്പിൽ വിജയിക്കുമ്പോൾ മുതൽ മോദി ഭരണഘടനയെ തൊട്ട് വന്ദിക്കുമായിരുന്നു

ഭരണഘടനയാണ് തന്റെ മതഗ്രന്ഥമെന്ന് പ്രഖ്യാപിച്ചിട്ടുള്ള നേതാവാണ് നരേന്ദ്രമോദി ! ചിത്രങ്ങൾ പോസ്റ്റ് ചെയ്‌ത്‌ അണ്ണാമലൈ #primeministernarendramodi #kannamalai #indianconstitution

6 mins ago

സുരക്ഷിത ഇവിഎം ഉണ്ടാക്കാന്‍ പഠിപ്പിക്കാമെന്ന് ഇലോണ്‍ മസ്‌ക്കിനോട് രാജീവ് ചന്ദ്രശേഖര്‍; വോട്ടിംഗ് മെഷീന്‍ ചര്‍ച്ചയും വെല്ലുവിളികളും

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന വാദവുമായി ഇലോണ്‍ മസ്‌ക്കും മറുപടിയുമായി മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരനും. തോല്‍വിക്ക് കാരണം…

27 mins ago

റീസി ഭീ_ക_രാ_ക്ര_മ_ണത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി കശ്മീരിൽ !

ഭീ_ക_ര_രെ തുടച്ചുനീക്കാൻ വമ്പൻ ഒരുക്കങ്ങൾക്ക് തുടക്കം അമിത് ഷാ കാശ്മീരിൽ ! അജിത് ഡോവലും കരസേനാ മേധാവിയും ഒപ്പം #amitshah…

36 mins ago

എന്താണ് വിദേശനാണ്യ ശേഖരം ? സമ്പദ് വ്യവസ്ഥയിൽ ഇതിന്റെ പ്രാധാന്യമെന്ത് ?

മൂന്നാമത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ എന്ന സ്ഥാനത്ത് ഇന്ത്യ ഉടനെത്തും ! ഇത് ഇന്ത്യൻ കരുത്തിന്റെ സൂചന #foreignexchangereserves…

1 hour ago

അമേരിക്കയിൽ ഇന്ത്യക്കാരന്റെ ജ്വല്ലറിയിൽ വമ്പൻ കവർച്ച !പിഎൻജി ജ്വല്ലറിയുടെ സാൻ ഫ്രാൻസിസ്കോയിലെ ഔട്ട്ലറ്റ് കാലിയാക്കിയത് 20 പേരടങ്ങുന്ന മുഖം മൂടി സംഘം ; 5 പേർ അറസ്റ്റിൽ

അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യക്കാരന്റെ ജ്വല്ലറിയിൽ വമ്പൻ കവർച്ച. 20 പേരടങ്ങുന്ന സംഘമാണ് പുണെ ആസ്ഥാനമായുള്ള പിഎൻജി ജ്വല്ലറിയുടെ സാൻ…

1 hour ago

ബ്രിട്ടീഷു കാലത്തെ ഐപിസിയും സിആര്‍പിസിയും ഇനിയില്ല, പുതിയ ക്രിമിനല്‍ നിയമങ്ങള്‍ ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ : നിയമമന്ത്രി അര്‍ജുന്‍ റാം മേഖ്വാള്‍

ഇന്ത്യന്‍ പീനല്‍ കോഡ് 1860, ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റ് 1872, ക്രിമിനല്‍ നടപടി ചട്ടം 1973 എന്നിവയ്ക്ക് പകരമുള്ള പുതിയ…

2 hours ago