റേ ഡാലിയോ സംസാരിക്കുന്നു
ഓൾ-ഇൻ സമ്മിറ്റ് 2023-ൽ അന്താരാഷ്ട്രതലത്തിലെ പ്രമുഖ നിക്ഷേപകനും ബ്രിഡ്ജ് വാട്ടർ അസോസിയേറ്റ്സിന്റെ സ്ഥാപകനുമായ റേ ഡാലിയോ, ഭാരതത്തിന്റെ ശ്രദ്ധേയമായ വളർച്ചാ സാധ്യതകളെക്കുറിച്ചുള്ള തന്റെ വിശകലനങ്ങൾ പങ്കുവയ്ക്കുകയും ചൈനയുടെ സാമ്പത്തിക പരിവർത്തനത്തിന്റെ ആദ്യ നാളുകളുമായി അവയെ താരതമ്യം ചെയ്യുകയും ചെയ്തു.
ഭാരതം അതിവേഗം കൈവരിച്ച വളർച്ചയുടെ പാതയിൽ ഡാലിയോ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു, ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചൈനയുടെ വൻതോതിലുള്ള പരിഷ്കാരങ്ങൾക്കും വികസനത്തിനും തുടക്കമിട്ടാ ഡെങ് സിയാവോപ്പിംഗുമായാണ് അദ്ദേഹം താരതമ്യം ചെയ്തത്.
ഭാരതത്തിന്റെ 10 വർഷത്തെ വളർച്ചാ നിരക്ക് ആഗോളതലത്തിലെ മികച്ച 20 രാജ്യങ്ങളെക്കാളും ഏറെ ഉയരത്തിലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചൈനയിലെ തന്റെ അനുഭവങ്ങളുമായി താരതമ്യപ്പെടുത്തിയ ഡാലിയോ, 1984-ൽ താൻ ആദ്യമായി രാജ്യത്ത് നിക്ഷേപം ആരംഭിച്ചപ്പോൾ ഇന്ത്യയുടെ നിലവിലെ സ്ഥാനം ചൈനയുടെ അവസ്ഥയോട് സാമ്യമുള്ളതായി അഭിപ്രായപ്പെട്ടു.
20-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ചൈനയുടെ സാമ്പത്തിക ഉദാരവൽക്കരണത്തിന് തുടക്കമിട്ട ആധുനിക ചൈനയുടെ പരിഷ്‌കരണവാദി നേതാവ് ഡെങ് സിയാവോപിങ്ങിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഡാലിയോ ഉപമിച്ചു. മോദിയുടെ നേതൃത്വം വൻതോതിലുള്ള പരിഷ്‌കാരങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ടെന്നും ഇന്ത്യയ്‌ക്കുള്ളിൽ വികസനത്തിന്റെയും സർഗ്ഗാത്മകതയുടെയും തരംഗം ആഞ്ഞടിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ “മെയ്ക്ക് ഇൻ ഇന്ത്യ” പദ്ധതിയെയും ഡിജിറ്റലൈസേഷനെയും ഈ രംഗത്തെ ആധുനികവൽക്കരണത്തെയും അദ്ദേഹം പേരെടുത്ത് പരാമർശിച്ചു.
അമേരിക്ക , ചൈന, റഷ്യ തുടങ്ങിയ വൻശക്തികളും അവരുടെ സഖ്യകക്ഷികളും തമ്മിലുള്ള ആശയപരമായ സംഘർഷത്തിനിടയിലും നിഷ്പക്ഷ നിലപാട് പുലർത്തിയ രാജ്യങ്ങളുടെ ചരിത്രപരമായ വിജയവും അദ്ദേഹം എടുത്തുകാട്ടി. ഇത്തരം രാജ്യങ്ങൾക്ക് നിരവധി മേഖലകളിൽ കൂടുതൽ ഉയരാനുള്ള
സാധ്യതയെപ്പറ്റിയും അദ്ദേഹം വാചാലനായി.
പരമ്പരാഗതമായി ചേരിചേരാ വിദേശനയം പിന്തുടരുന്ന ഒരു രാഷ്ട്രമെന്ന നിലയിൽ ഭാരതത്തിന്റെ തന്ത്രപരമായ പ്രാധാന്യത്തിന് അടിവരയിടുന്നതായിരുന്നു നിക്ഷേപകന്റെ പരാമർശം. ഈ നിഷ്പക്ഷത ഭാരതത്തെ വിവിധ രാജ്യങ്ങളുമായി നയതന്ത്രപരമായും സാമ്പത്തികമായും ഇടപഴകാൻ അനുവദിച്ചു, സാമ്പത്തിക വളർച്ചയ്ക്കും മികച്ച സംഭാവന നൽകി.
മലയാളികളുടെ സ്വീകരണമുറികളിൽ പാട്ടിലൂടെയും അവതരണത്തിലൂടെയും ഒട്ടേറെ വിശേഷങ്ങൾ നിറച്ച പ്രമുഖ ഗായിക റിമി ടോമി തന്റെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിന്…
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങൾ പുതിയ തലത്തിലേക്ക് ഉയർത്തിക്കൊണ്ട്, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്…
കട്ടേറിയ പോരാട്ടങ്ങൾ കണ്ട ക്രിക്കറ്റ് അങ്കണത്തിൽ ചിരവൈരികളായ പാകിസ്ഥാനെ കരണംമറിച്ചുകൊണ്ട് ഇന്ത്യൻ അണ്ടർ-19 ടീം ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി…
ആഗോള ശാസ്ത്ര-സാങ്കേതിക ഭൂപടത്തിൽ അഭിമാനകരമായ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഭാരതീയ ഗവേഷകർ, മനുഷ്യന്റെ ശ്വാസത്തിലെ ജൈവ അടയാളങ്ങൾ (biomarkers)…
കർണാടക പബ്ലിക് സർവീസ് കമ്മീഷൻ (കെപിഎസ്‌സി) നടത്തിയ വെറ്ററിനറി ഡോക്ടർമാരുടെ നിയമന പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 585…
കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികളെ നിയമപരമായി ജുവനൈൽ അഥവാ നിയമവുമായി സംഘർഷത്തിലാകുന്ന കുട്ടികളായി പരിഗണിക്കുന്ന പ്രായപരിധി 18ൽ നിന്ന് 16 ആക്കി…