ന്യൂയോർക്ക്: എലോൺ മസ്‌കിന്റെ ഉപഗ്രഹങ്ങൾക്കടക്കം ഭീഷണിയുമായി ചൈന. ചൈനയുടെ ശാസ്ത്രമുന്നേറ്റത്തിന് തടസ്സമായാൽ എലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ് ഉപഗ്രഹങ്ങളെ ബഹിരാകാശത്തുവെച്ച് തന്നെ തകർക്കാൻ തന്ത്രമുണ്ടെന്നാണ് റിപ്പോർട്ട്ചൈനയിലെ ശാസ്ത്ര രംഗത്തെ വിശകലനം ചെയ്യുന്ന മോഡേൺ ഡിഫൻസ് ടെക്‌നോളജി എന്ന മാസികയിൽ ദ ഡെവലപ്‌മെന്റ് സ്റ്റാറ്റസ് ഓഫ് സ്റ്റാർലിങ്ക് ആന്റ് ഇറ്റ്‌സ് കൗണ്ടർ മെഷേഴ്‌സ് എന്ന പേരിലാണ് തങ്ങളുടെ ബഹിരാകാശ പ്രതിരോധ തന്ത്രം തയ്യാറാക്കിയ റിപ്പോർട്ട് ചർച്ചയായത്.
ചൈനീസ് സൈന്യത്തിന്റെ സാങ്കേതിക വകുപ്പിനോട് ബഹിരാകാശ ദൗത്യത്തിന്റെ ചുമതല നിർദ്ദേശിക്കുന്നതായിയും റിപ്പോർട്ടിലുണ്ട്. പഠനം നടത്തിയ റെൻ യുവാൻസെൻ എന്ന വിദഗ്ധനാണ് ബഹിരാകാശ ഇടപെടലിനായി ചൈനീസ് സൈന്യത്തിന് നിർദ്ദേശം ലഭിച്ച വിവരം മനസ്സിലാക്കിയത്. റിപ്പോർട്ട് ഇന്റർനെറ്റിലുണ്ടായിരുന്നത് അധികം രഹസ്യമല്ലാത്ത രീതിയിൽ ആർക്കും വായിക്കാൻ പാകത്തിനാണ്.
ബഹിരാകാശ ദൗത്യ റിപ്പോർട്ടിൽ ഒളിഞ്ഞിരിക്കുന്ന തന്ത്രമാണ് മാസിക പുറത്തുവിട്ടത്. അമേരിക്കൻ ഉപഗ്രഹങ്ങളും മറ്റ് ലോകശക്തികളും തങ്ങളുടെ ഉപഗ്രഹങ്ങളേയും ബഹിരാകാശ ദൗത്യങ്ങളേയും നിരീക്ഷിക്കുന്നതിനാൽ പ്രതിരോധം സൃഷ്ടിക്കാൻ ചൈന ബാദ്ധ്യസ്ഥരാണെന്ന് മുമ്പും ബീജിംഗ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അത്തരം വാർത്തകളിൽ സ്‌പേസ് എക്‌സിനെ പ്രത്യേകം ലക്ഷ്യം വയ്‌ക്കുന്നതായി സൂചന ലഭിച്ചിട്ടില്ലായിരുന്നു
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…
പഠാൻകോട്ട് : ഇന്ത്യയുടെ സുരക്ഷാ വിവരങ്ങൾ ചോർത്താൻ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ കൗമാരക്കാരെ ലക്ഷ്യമിടുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. ചാരവൃത്തി ആരോപിച്ച്…