ശ്രീനഗര്‍: ശൈത്യകാലം ആരംഭിച്ചതോടെ ലഡാക്ക് അതിർത്തിയിൽ അതി ശൈത്യവും മഞ്ഞുവീഴ്ചയും അനുഭവപ്പെടുന്ന സാഹചര്യത്തിൽ കൂടുതല്‍ സമയം മഞ്ഞുവീഴ്ചയും തണുപ്പും നേരിടാന്‍ ചൈനീസ് സൈനികര്‍ക്ക് കഴിയുന്നില്ലെന്ന് റിപ്പോര്‍ട്ട്. നിലവില്‍ മൈനസ് 20 ഡിഗ്രിയില്‍ വരെ ലഡാക്കിലെ താപനില താഴ്ന്നിട്ടുണ്ട്. ഇത് 40 മുതല്‍ 50 ഡിഗ്രി വരെയെത്തും. ലഡാക്ക് മേഖലയിലെ സംഘര്‍ഷ സാദ്ധ്യത ഒഴിയാത്തതിനാല്‍ സൈനികര്‍ക്ക് തണുപ്പിനെ പ്രതിരോധിക്കാനുളള സജ്ജീകരണങ്ങള്‍ ഇന്ത്യ നേരത്തെ തന്നെ ഒരുക്കിയിരുന്നു.
അതേസമയം തണുപ്പിനെ പ്രതിരോധിക്കാനാവശ്യമായ സജ്ജീകരണങ്ങള്‍ ചൈന ഒരുക്കി നല്‍കാത്തതാണ് ചൈനീസ് സൈനികര്‍ക്ക് കൂടുതല്‍ വെല്ലുവിളിയാകുന്നതെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പോംവഴിയെന്ന നിലയില്‍ ഓരോ ദിവസവും ഡ്യൂട്ടിയിലുളള സൈനികരെ മാറ്റിയാണ് ചൈന പ്രശ്നം പരിഹരിക്കുന്നത്. നേരത്തെ 9000-10,000 അടി ഉയരത്തില്‍ വരെ ഉപയോഗിക്കാവുന്ന വസ്ത്രങ്ങള്‍ സൈനികര്‍ക്കായി ചൈന വാങ്ങിയിരുന്നു. എന്നാല്‍ ലഡാക്കിലെ സംഘര്‍ഷാവസ്ഥയ്ക്ക് കൃത്യമായ പരിഹാരം കാണാന്‍ കഴിയാഞ്ഞതോടെ 15000 അടി ഉയരത്തില്‍ വരെ സൈനികര്‍ക്ക് എത്തേണ്ട സ്ഥിതിയാണ്.
അബദ്ധം തിരിച്ചറിഞ്ഞതോടെ അവസാന നിമിഷത്തില്‍ ചൈനീസ് സൈന്യത്തിന്റെ ലൊജിസ്റ്റിക് സപ്പോര്‍ട്ട് ഫോഴ്‌സ് അതിശൈത്യത്തെ അതിജീവിക്കാനുളള സംവിധാനങ്ങള്‍ ഒരുക്കാനുളള തിരക്കിലാണെന്നും മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
കൊച്ചി : സൈബർ ആക്രമണത്തിൽ പരാതി നൽകി നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത .കേസിൽ ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി മാർട്ടിൻ…
ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാറിനെയാണ് എസ്‌ഐടി അറസ്റ്റ്‌ചെയ്തത്. പ്രതി പട്ടികയിൽ…
ജിഹാദ് എന്നത് “തിന്മയ്‌ക്കെതിരായ ആത്മനിയന്ത്രണ പോരാട്ടം” മാത്രമാണെന്ന് ദിവ്യ എസ്. അയ്യർ പറയുമ്പോൾ, ചരിത്രവും യാഥാർത്ഥ്യവും വേറൊരു ചിത്രം കാണിക്കുന്നു.…
തിരുവന്തപുരം : കേരള സാങ്കേതിക സര്‍വകലാശാല വിസിയായി ചുമതലയേറ്റെടുത്ത് സിസാ തോമസ്. കഴിഞ്ഞ ദിവസമാണ് സാങ്കേതിക സര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല…
പട്ടാള അട്ടിമറിക്ക് ശേഷം 2021 മുതൽ ജയിലിൽ കഴിയുന്ന ഓങ് സാങ് സൂചി മരിച്ചെന്ന് അഭ്യൂഹം ! രണ്ടു വർഷമായി…
ബർക്ക് റേറ്റ് തട്ടിപ്പിൽ കേന്ദ്ര നടപടി ! സംസ്ഥാന ഡി ജി പിയോട് റിപ്പോർട്ട് തേടി കേന്ദ്ര വാർത്താ വിതരണ…