യോഗിയും അക്ഷയ് കുമാറും ഭായ് ഭായ്… ഒന്നിച്ച് അത്താഴമുണ്ടു; ചലച്ചിത്രവും സംസ്ക്കാരവും ചർച്ച ചെയ്തു

ബോളിവുഡ് താരം അക്ഷയ് കുമാറുമായി കൂടിക്കാഴ്ച്ച നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്തെ ഏറ്റവും വലിയ ഫിലിം സിറ്റി ഉത്തർപ്രദേശിൽ സ്ഥാപിക്കുന്നതിനായുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് അദ്ദേഹം അക്ഷയ് കുമാറുമായി കൂടിക്കാഴ്ച്ച നടത്തിയത്. മുംബൈയിലെ ട്രൈഡെന്റ് ഹോട്ടലിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച.

ചലച്ചിത്ര മേഖലയിലെ വീക്ഷണങ്ങളെ കുറിച്ച് ഇരുവരും ചർച്ച നടത്തി. രാം സേതു സിനിമയെ കുറിച്ചും ചർച്ച ചെയ്തു. രാം സേതുവിന്റെ ചിത്രീകരണം നടത്താനായി അദ്ദേഹം അക്ഷയ് കുമാറിനെ അയോദ്ധ്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഫിലിം സിറ്റി സ്ഥാപിക്കുന്നതിനെ കുറിച്ചുള്ള കാര്യങ്ങളും യോഗി ആദിത്യനാഥ് അക്ഷയ് കുമാറുമായി ചർച്ച നടത്തി. അക്ഷയ് കുമാറിനൊപ്പം അദ്ദേഹം അത്താഴവിരുന്നിലും പങ്കെടുത്തു.

2018-ലെ ഫിലിം പോളിസി പ്രകാരം ചലച്ചിത്ര നിര്‍മാണമേഖലയ്ക്ക് ഊന്നല്‍ നല്‍കിയുള്ള വികസനമാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ബോളിവുഡ് ചിത്രങ്ങള്‍ യു.പിയില്‍ കേന്ദ്രീകരിക്കുന്നതോടെ പ്രാദേശിക ഭാഷയിലെ അഭിനേതാക്കള്‍ക്ക് കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരവും വരുമാനമാര്‍ഗ്ഗവും ലഭിക്കും. യു.പിയില്‍ ചിത്രീകരണം നടത്താന്‍ എല്ലാവിധ സൗകര്യങ്ങളും നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കു ഒരുക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

ദ്വിദിന സന്ദർശനത്തിനായി ഇന്ന് രാത്രി 7.30 ഓടെയാണ് യോഗി ആദിത്യനാഥ് മുംബൈയിലെത്തിയത്. ഫിലിംസിറ്റിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച നടത്താനായി നാൽപ്പതിലധികം ബോളിവുഡ് താരങ്ങളുമായി യോഗി ആശയ വിനിമയം നടത്തും.

അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രമാണ് രാം സേതു. ദീപാവലി ദിനത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. അഭിഷേക് ശർമ്മയാണ് ചിത്രത്തിന്റെ സംവിധായകൻ. അക്ഷയ് കുമാറിന്റെ കേപ് ഓഫ് ഗുഡ് ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്.

B4 Admin

Recent Posts

ലോക്സഭാ ടിക്കറ്റിനായി 7 കോടി നൽകിയെന്ന് ആരോപണം; പ്രിയങ്ക ഗാന്ധിക്കെതിരെ പ്രതിഷേധവുമായി ഗൗരവ് കുമാർ

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…

11 hours ago

ആഗോള വിപണിയിൽ ചരിത്രമെഴുതാൻ ഭാരതം: 1 ട്രില്യൺ ഡോളർ കയറ്റുമതി ലക്ഷ്യത്തിലേക്ക് കുതിച്ചുകയറി മോദി സർക്കാർ!

ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി ഭാരതം. 2026-27 സാമ്പത്തിക വർഷത്തോടെ രാജ്യത്തിന്റെ ചരക്ക്-സേവന…

11 hours ago

പെൻഷൻകാരുടെ ആവശ്യങ്ങൾ അവഗണിക്കുന്നുവെന്ന് ആരോപണം: ഒക്ടോബർ 29ന് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ ധർണ

തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…

13 hours ago

വയോജന സംരക്ഷണത്തിന് സമഗ്ര നിയമം: കേരളത്തിന്റെ ബിൽ ഏകകണ്ഠമായി പാസാക്കി

വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…

1 day ago

അശാന്തിയുടെ ലോകത്ത് വിശ്വശാന്തിക്കായി ഒത്തു ചേരാൻ ആഹ്വാനം ചെയ്ത് ആചാര്യശ്രീ രാജേഷ് ദുബായിൽ ഭക്തിനിർഭരമായി ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’

ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…

2 days ago

പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: പ്രതിയെ വെടിവെച്ചു കൊന്ന് യുപി പോലീസ്

പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…

2 days ago