ഹോങ്കോങ്- ചൈനയുമായുള്ള തായ്‌വാൻ്റെ പുനരേകീകരണം അനിവാര്യമാണെന്ന് ചൈനീസ്പ്രസിഡൻ്റ് ഷി ജിൻപിംഗ് പറഞ്ഞു. അടുത്ത മാസം ചൈനയിൽ നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ സ്ഥാപകൻ മാവോ സേതുങ്ങിൻ്റെ 130-ാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലാണ് ഷീ ജിൻപിംഗിൻ്റെ തുറന്നുപറച്ചിൽ.
തായ്‌വാൻ്റെ നിയന്ത്രണം ഏറ്റെടുക്കുന്നത് ചൈനയെ ആഗോളതലത്തിൽ അധികാരത്തിൻ്റെയും ഉന്നതിയുടെയും സ്ഥാനത്തെത്തിക്കുമെന്നാണ് ഷിജിംഗ് പിംഗിൻ്റെ അഭിപ്രായം.
എന്നാൽ, ചൈനയിൽ നിന്ന് വേറിട്ട് നിൽക്കാനാണ് തായ്‍വാനിലെ ജനങ്ങൾ ആഗ്രഹിക്കുന്നത്. തായ്‍വാൻ അമേരിക്കയുമായി അനൗദ്യോഗിക ബന്ധം അടുത്തിടെ വളർത്തിയെടുത്തിരുന്നു. ഇതിനായി തായ്‍വാൻ പ്രസിഡൻ്റ് സായ് ഇംഗ്-വെനിൻ്റെ നേതൃത്വത്തിൽ ദ്വീപിൽ സൈനിക, രാഷ്ട്രീയ, സാമ്പത്തിക നയങ്ങൾ മാറ്റയിരുന്നു. ഇതിന് തായ്‍വാനിലെ പൊതുസമൂഹവും ഐക്യദാർഡ്യം നൽകിയിരുന്നു.
ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി തായ്‌വാൻ തങ്ങളുടെ സ്വന്തം പ്രദേശമാണെന്ന് അവകാശപ്പെടുന്നുണ്ട്. അതേസമയം, ദ്വീപിൻ്റെ നിയന്ത്രണം ചൈന ഏറ്റെടുക്കാൻ ബലപ്രയോഗം നടത്തുമെന്ന വാർത്തയും പുറത്തുവരുന്നുണ്ട്.
യു.എസ്-ചൈന ബന്ധത്തിലെ ഏറ്റവും വലിയ പ്രശ്‌നമായി തായ്‌വാൻ ഉയർന്നുവന്നിട്ടുണ്ട്. കഴിഞ്ഞ മാസം സാൻ ഫ്രാൻസിസ്കോയിൽ നടന്ന ഉച്ചകോടിക്കിടെ, തായ്‌വാനുമായുള്ള ചൈനയുടെ “പുനരേകീകരണം” “തടയാനാവില്ല” എന്ന് ഷി യു.എസ് പ്രസിഡൻ്റ് ജോ ബൈഡനോട് പറഞ്ഞിരുന്നു.
സന്തോഷവും സങ്കടവും നമ്മുടെ ആന്തരികമായ അവസ്ഥകളാണ്. അത് മറ്റൊരാളുടെ വാക്കുകളെയോ പ്രവൃത്തിയെയോ ആശ്രയിച്ചിരിക്കുമ്പോൾ, വാസ്തവത്തിൽ നമ്മുടെ ജീവിതത്തിന്റെ നിയന്ത്രണം നാം…
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…