Kerala

മാലിദ്വീപിൽ ചൈനീസ് ചാരകപ്പൽ! മറുപടിയായി ഭാരതത്തിന്റെ അന്തർവാഹിനി ഐ എൻ എസ് കരഞ്ച് ശ്രീലങ്കയിലേക്ക്!!

ചൈനയുടെ ചാരക്കപ്പൽ മാലിദ്വീപ് തീരത്തേക്ക് അടുക്കുന്നതിനിടെ നിർണായക നീക്കവുമായി ഭാരതം. നാവിക സേന അയച്ച അന്തർവാഹിനി ശ്രീലങ്കയിൽ എത്തി. ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായിട്ടാണ് അന്തർവാഹിനി അയച്ചതെന്നാണ് നാവിക സേന വ്യക്തമാക്കുന്നത്.

ഐഎൻഎസ് കരഞ്ചാണ് നാവിക സേന ശ്രീലങ്കയിലേക്ക് അയച്ചത്. കഴിഞ്ഞ ദിവസം രാത്രിയോടെ അന്തർവാഹിനി കൊളംബോ തീരത്ത് എത്തി. ശ്രീലങ്കൻ നാവിക സേന ഐഎൻഎസ് കരഞ്ചിനെ ഔദ്യോഗിക ബഹുമതികൾ നൽകി സ്വീകരിച്ചു. ഇന്ന് ദിവസം ഐഎൻഎസ് കരഞ്ച് ഇന്ത്യയിലേക്ക് തിരികെ മടങ്ങും. ഇതിന് മുൻപായി ശ്രീലങ്കൻ നാവിക സേന സംഘടിപ്പിക്കുന്ന സബ്മറൈൻ അവയർനെസ് പ്രോഗ്രാമിലും പങ്കെടുക്കും.

67.5 മീറ്റർ നീളമുള്ള അന്തർവാഹിനിയാണ് ഐഎൻഎസ് കരഞ്ച്. 53 ഉദ്യോഗസ്ഥരെ അന്തർവാഹിനിയ്ക്ക് വഹിക്കാനുള്ള ശേഷിയുണ്ട്. മാലിദ്വീപിലേക്ക് ചൈന ചാര കപ്പൽ അയച്ച സാഹചര്യത്തിൽ ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ഇന്ത്യ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഔദ്യോഗിക സന്ദർശനത്തിനായി ശ്രീലങ്കയിലേക്ക് അന്തർവാഹിനി അയച്ചത്.

നയതന്ത്ര പ്രശ്‌നങ്ങളെ തുടർന്ന് സൈന്യത്തെ പിൻവലിക്കാൻ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മയിസു ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പകരമായിട്ടാണ് ചൈന കപ്പൽ അയച്ചിരിക്കുന്നത്. ഇന്ത്യയുമായുള്ള പ്രശ്‌നങ്ങൾക്കിടെ മുഹമ്മദ് മുയിസു ചൈന സന്ദർശിച്ചിരുന്നു. ഇതിലായിരുന്നു കപ്പൽ അയക്കാൻ ധാരണയായത്. ഇതുവഴി ഇന്ത്യൻ മഹാസമുദ്രത്തിൽ സ്വാധീനം വർദ്ധിപ്പിക്കാമെന്നാണ് ചൈനയുടെ ശ്രമം. എന്നാൽ ഇത് മുന്നിൽ കണ്ട് ഇന്ത്യയും പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്.

anaswara baburaj

Recent Posts

ഫാറൂഖ് അബ്ദുള്ളയുടെ റാലിയിൽ കൂട്ട തല്ല് ! കത്തിക്കുത്തിൽ 3 പേർക്ക് ഗുരുതര പരിക്ക് ; കേസെടുത്ത് പോലീസ്

ശ്രീനഗർ: നാഷണൽ കോൺഫെറൻസിന്റെ തെരഞ്ഞെടുപ്പ് റാലിക്കിടെ കത്തിക്കുത്ത് നടന്നതായി റിപ്പോർട്ട്. കത്തിക്കുത്തിൽ മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു. ജമ്മു കശ്മീരിലെ റാലിക്കിടെയായിരുന്നു…

27 mins ago

‘ഇബ്രാഹിം റെയ്‌സിയുടെ മരണം ഞെട്ടിച്ചു’! ഇറാൻ പ്രസിഡന്റിന്റെ അപ്രതീക്ഷിത വിടവാങ്ങലിൽ ദുഃഖം രേഖപ്പെടുത്തി നരേന്ദ്രമോദി

ദില്ലി: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹമാദ്ധ്യമമായ എക്സിലൂടെയാണ് പ്രധാനമന്ത്രി ദുഃഖം…

2 hours ago

അപ്രതീക്ഷിതം, ഞെട്ടൽ വിട്ടുമാറാതെ ഇറാൻ ! ജനകീയ സമരങ്ങളെ അടിച്ചമർത്തിയ ഏകാധിപതിയെന്ന് പാശ്ചാത്യ ലോകം വിലയിരുത്തുമ്പോഴും ഇന്ത്യയുമായി ഊഷ്മള ബന്ധം! ഇബ്രാഹിം റെയ്‌സി ഇറാന്റെ കനത്ത നഷ്ടമായി മാറുമ്പോൾ

ടെഹ്‌റാൻ: പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ വിങ്ങുകയാണ് ഇറാൻ. ആഭ്യന്തര പ്രക്ഷോഭങ്ങളും ബാഹ്യ സംഘർഷങ്ങളും ഇറാനെ ഗ്രസിച്ച് നിൽക്കുന്ന…

2 hours ago

പ്രാർത്ഥനകൾ വിഫലം! ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടു; മരണം സ്ഥിരീകരിച്ച് ഇറാൻ മാദ്ധ്യമങ്ങള്‍

ടെഹ്‌റാൻ: ഹെലികോപ്റ്റർ അപകടത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ മാദ്ധ്യമങ്ങള്‍. പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി, വിദേശകാര്യ…

3 hours ago

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|

4 hours ago

ഹെലികോപ്റ്റർ തകർന്ന സ്ഥലം കണ്ടെത്തി; ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെക്കുറിച്ച് ഇപ്പോഴും സൂചനകളില്ല; ജീവനോടെ ആരും അവശേഷിക്കാൻ സാധ്യതയില്ലെന്ന് രക്ഷാപ്രവർത്തകർ; തിരച്ചിൽ ഉർജ്ജിതം

ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന സ്ഥലം കണ്ടെത്തി. രക്ഷാപ്രവർത്തനത്തിന് സഹായിക്കാനെത്തിയ തുർക്കി സൈന്യത്തിന്റെ ഡ്രോണാണ്…

4 hours ago