Health

കൊളസ്‌ട്രോള്‍ കുറയുന്നില്ലേ ? കാരണം ഇതാണ് …

ശരീരത്തില്‍ രണ്ട് തരം കൊളസ്‌ട്രോള്‍ ഉണ്ട് എന്ന് നമുക്ക് അറിയാം. ഒന്ന് ചീത്ത കൊളസ്‌ട്രോളും മറ്റേത് നല്ല കൊളസ്‌ട്രോളും.നമ്മളുടെ ശരീരം കൃത്യമായി പ്രവര്‍ത്തിക്കണമെങ്കില്‍ നല്ല കൊളസ്‌ട്രോള്‍ വേണം. എന്നാല്‍, ചീത്ത കൊളസ്‌ട്രോള്‍ കൂടുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിനെ ഇത് കാര്യമായി ബാധിക്കാന്‍ തുടങ്ങും.ചിലര്‍ക്ക് എത്രയൊക്കെ ചെയ്തിട്ടും കൊളസ്‌ട്രോള്‍ ലെവല്‍ ഒട്ടും കുറയാതെ നില്‍ക്കുന്നതിന് പിന്നില്‍ ചില കാരണങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.

ശാരീരിക അദ്ധ്വാനം കുറവ്

കുറച്ച് കഷ്ടപ്പെട്ടാല്‍ മാത്രമാണ് നമുക്ക് നല്ല ആരോഗ്യം നേടിയെടുക്കാന്‍ സാധിക്കുകയുള്ളൂ. ശരീരത്തില്‍ നിന്നും കൊളസ്‌ട്രോള്‍ ലെവല്‍ കുറച്ച് എടുക്കുന്നതിന് വ്യായാമം ചെയ്യേണ്ടത് അനിവാര്യം തന്നെ.
നമ്മള്‍ എത്ര ഡയറ്റ് നോക്കിയാലും അതിന്റെ കൂടെ നല്ല വ്യായാമം കൊണ്ട് നടന്നാല്‍ മാത്രമാണ് കൊളസ്‌ട്രോള്‍ നമ്മളുടെ വരുതിയില്‍ ആവുകയുള്ളൂ. എന്നാല്‍, ചിലര്‍ ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കുകയും ഒട്ടും വ്യായാമം ചെയ്യാതിരിക്കുകയും ചെയ്യുന്നു. ഇത് ഇവരുടെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നില്ല.അതിനാല്‍, ഒരു ദിവസം കുറഞ്ഞത് അര മണിക്കൂര്‍, വ്യായാമം ചെയ്യുന്നത് നല്ലതാണ്. ഇതിനായി നിങ്ങള്‍ക്ക് നടത്തം, ഓട്ടം, അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഫിസിക്കല്‍ ആക്ടിവിറ്റീസില്‍ ഏല്‍പ്പെടാവുന്നതാണ്.

മദ്യപാനം

മദ്യപാനം കുറയ്ക്കുന്നതല്ല, മറിച്ച് മദ്യപാനം പൂര്‍ണ്ണമായും നിര്‍ത്തുന്നതാണ് ആരോഗ്യത്തിന് നല്ലത് എന്ന് പല പഠനങ്ങളും തെളിയിച്ചതാണ്. ലോകാരോഗ്യ സംഘടന പോലും അതിനെ ശരി വെച്ചിരുന്നു.
എന്നാല്‍, ഇന്ന് കൊളസ്‌ട്രോള്‍ രോഗം അനുഭവിക്കുന്ന പലരും ഇടയ്‌ക്കെങ്കിലും മദ്യപിക്കുന്ന ശീലം പിന്തുടരുന്നുണ്ട്. ഇത്തരം ശീലങ്ങള്‍ പിന്തുടരുന്നത് നിങ്ങളിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഒരിക്കലും സഹായിക്കുകയില്ല. നിങ്ങള്‍ കൊളസ്‌ട്രോളിന്റെ മരുന്ന് കഴിച്ചാലും നിങ്ങളിലെ മദ്യപാന ശീലം നിങ്ങള്‍ക്ക് കൊളസ്‌ട്രോളില്‍ നിന്നും മുക്തി നല്‍കാതിരിക്കുന്നു.

കൃത്യമായ അളവില്‍ മരുന്ന് കഴിക്കാം

ഡോക്ടര്‍ തരുന്ന മരുന്ന് കൃത്യമായ അളവില്‍ കൃത്യ സമയത്ത് കഴിച്ചാല്‍ മാത്രമാണ് നല്ല ഫലം ലഭിക്കുകയുള്ളൂ. അതുപോലെ, നിങ്ങള്‍ ഇടയ്ക്ക് ഡോക്ടറെ കണ്ട് കൊളസ്‌ട്രോള്‍ ലെവല്‍ പരിശോധിക്കേണ്ടതും അനിവാര്യമാണ്. നിങ്ങളുടെ കൊളസ്‌ട്രോള്‍ കൂടിയിട്ടുണ്ടോ? അതോ കുറഞ്ഞുവോ? എന്നതിനനുസരിച്ചാണ് മരുന്നിന്റെ ഡോസും ഡോക്ടര്‍ നിശ്ചയിക്കുന്നത്.
അതിനാല്‍, ഒരിക്കല്‍ കണ്ട് വാങ്ങിച്ച മാരുന്ന് മാത്രം കാലങ്ങളോളം ഉപയോഗിക്കരുത്. ഇത് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കുക മാത്രമല്ല, നിങ്ങളുടെ കൊളസട്രോള്‍ കുറയാതെ നില്‍ക്കുന്നതിനും ഇത് കാരണമാണ്.

ആഹാരത്തിലെ കൊഴുപ്പ്

നിങ്ങള്‍ കഴിക്കാന്‍ നല്ലത് എന്ന് വിചാരിക്കുന്ന പല ആഹാരത്തിലും ചിലപ്പോള്‍ നിങ്ങള്‍പോലും അറിയാത്ത കൊഴുപ്പ് അടങ്ങിയിട്ടുണ്ടാകാം. അതിനാല്‍, കഴിക്കുന്ന ആഹാരത്തില്‍ എത്രത്തോളം കൊഴുപ്പ് അടങ്ങിയിട്ടുണ്ട് എന്നതിനെ കുറിച്ച കൃത്യമായ ധാരണ വെച്ച് പുലര്‍ത്തുന്നത് നല്ലതാണ്.
ഇതിനായി നിങ്ങളുടെ ഡോക്ടറുടെ സേവനം തേടാവുന്നതാണ്. ഇതില്‍ തന്നെ നല്ല കൊഴുപ്പ് അടങ്ങിയ ആഹാരങ്ങള്‍ തിരഞ്ഞെടുക്കാനും ചീത്ത കൊഴുപ്പ് അടങ്ങിയ ആഹാരങ്ങളെ ഒഴിവാക്കാനും ഇതിലൂടെ സാധിക്കുന്നതാണ്. ഇത് കൊളസ്‌ട്രോള്‍ ലെവല്‍ കുറയ്ക്കാന്‍ സഹായിക്കും.

അമിതവണ്ണവും ഡയറ്റും

നിങ്ങള്‍ക്ക് അമിത വണ്ണമുണ്ടെങ്കില്‍ അത് കുറയ്ക്കാന്‍ സഹായിക്കുന്ന ഡയറ്റ് കൃത്യമായി പിന്തുടരണം. അല്ലാത്ത പക്ഷം, അത് നിങ്ങളുടെ കൊളസ്‌ട്രോള്‍ ലെവല്‍ കുറയ്ക്കാന്‍ ഒട്ടും സഹായിക്കുകയില്ല.
അതിനാല്‍, നല്ല ഡയറ്റ് പിന്തുടര്‍ന്ന് അമിതവണ്ണം കുറയ്ക്കുന്നതിനോടൊപ്പം നിങ്ങളുടെ കൊളസ്‌ട്രോള്‍ ലെവല്‍ കുറയ്ക്കാനും ഇത് സഹായിക്കും. ഇതിനുവേണ്ടി നിങ്ങള്‍ക്ക് നിങ്ങളുടെ ഡയറ്റീഷ്യന്റെ സഹായം തേടാവുന്നതാണ്.

anaswara baburaj

Recent Posts

ഗുണ്ടകൾക്കെതിരായ പരിശോധന !മൂന്ന് ദിവസത്തിനിടെ അറസ്റ്റിലായത് 5,000 പേർ ! പരിശോധന ഈ മാസം 25 വരെ തുടരും

ഗുണ്ടകൾക്കെതിരേ മൂന്നുദിവസമായി സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയിൽ അറസ്റ്റിലായത് 5,000 പേർ. ഗുണ്ടകൾക്കെതിരായ ഓപ്പറേഷൻ ആഗ്, ലഹരിമാഫിയകൾക്കെതിരേയുള്ള പരിശോധനയായ ഡി-ഹണ്ട്…

50 mins ago

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു; സംസ്കാരം ചൊവാഴ്ച നടക്കും

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ…

2 hours ago

ഒറ്റപെയ്ത്തിൽ വെള്ളത്തിൽ മുങ്ങി തലസ്ഥാനം ! ദുരിതം ഇരട്ടിയാക്കി സ്മാർട്ട് സിറ്റി റോഡ് നിർമാണത്തിനായെടുത്ത കുഴികളും; സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുമ്പോൾ വെള്ളക്കെട്ട് മൂലം ജനം ദുരിതത്തിൽ

ഇന്നലെ വൈകുന്നേരവും രാത്രിയും പെയ്ത കനത്ത മഴയിൽ ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളം കയറി.തമ്പാനൂർ ജംഗ്ഷനിൽ അടക്കം വെള്ളക്കെട്ടുമൂലം ജനം…

2 hours ago

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

3 hours ago

വീണ്ടും വ്യാപകമായി കോവിഡ്; ആശങ്കയിൽ സിംഗപ്പൂർ! രണ്ടാഴ്ചയ്ക്കുള്ളിൽ സ്ഥിരീകരിച്ചത് 25,900 കേസുകൾ; മാസ്ക്ക് ധരിക്കാൻ നിർദേശം

സിംഗപ്പൂർ: ഒരു ഇടവേളയ്ക്ക് ശേഷം സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ 25,900 പേർക്കാണ് രോഗബാധ ഉണ്ടായത്.…

3 hours ago

സ്വാതി മാലിവാളിനെ ആക്രമിച്ച കേസ്; ബൈഭവ് കുമാർ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ; മെയ് 23ന് കോടതിയിൽ ഹാജരാക്കും

ദില്ലി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ ദില്ലി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിനെ അഞ്ച് ദിവസത്തേക്ക്…

3 hours ago