International

തന്റെ ട്രാൻസ് വിരുദ്ധ അഭിപ്രായങ്ങൾ ഒരിക്കലും ആരെയും വിഷമിപ്പിക്കാൻ ഉദ്ദേശിച്ചിട്ടുള്ളതായിരുന്നില്ല;വർഷങ്ങൾക്ക് ശേഷം വിശദീകരണവുമായി ഹാരിപോർട്ടർ രചയിതാവ് ജെകെ റൗളിംഗ്

ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങളുടെ പേരിൽ കടുത്ത വിമർശനം നേരിട്ട് രണ്ട് വർഷത്തിന് ശേഷം, എഴുത്തുകാരി ജെ കെ റൗളിംഗ് വിശദീകരണവുമായി രംഗത്തെത്തി . റൗളിംഗിന്റെ അഭിപ്രായങ്ങൾ പ്രത്യേകിച്ച് ട്രാൻസ് സ്ത്രീകളെ അവഹേളിക്കുന്നതായി പരക്കെ വിമർശനമുയർന്നിരുന്നു. ഇപ്പോൾ, ‘ദി വിച്ച് ട്രയൽസ് ഓഫ് ജെ കെ റൗളിംഗ്’ എന്ന പേരിൽ ഒരു പുതിയ പോഡ്‌കാസ്റ്റിലൂടെയാണ് എഴുത്തുകാരി വിശദീകരണവുമായി വന്നിരിക്കുന്നത്.

“ഞാൻ ഒരിക്കലും ആരെയും വിഷമിപ്പിക്കാൻ ശ്രമിച്ചിട്ടില്ല. എന്നിരുന്നാലും, എന്റെ അഭിപ്രായം വെളിപ്പെടുത്തിയതിൽ എനിക്ക് അസ്വസ്ഥത തോന്നുന്നില്ല,” പോഡ്‌കാസ്റ്റിന്റെ ട്രെയിലറിൽ റൗളിംഗ് പറഞ്ഞു. മേഗൻ ഫെൽപ്‌സ്-റോപ്പർ അവതാരകനാകുന്ന ‘ദി വിച്ച് ട്രയൽസ് ഓഫ് ജെകെ റൗളിംഗ്’ ഫെബ്രുവരി 21 ന് പ്രീമിയർ ചെയ്യും.

ഹാരി പോട്ടർ എന്ന ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഫാന്റസി പുസ്തക പരമ്പരയിലൂടെ ആഗോളപ്രശസ്തി നേടിയ റൗളിംഗ്, 2020 ജൂണിൽ ട്രാൻസ്‌ജെൻഡറുകളെക്കുറിച്ചുള്ള ട്വീറ്റുകളുടെ പരമ്പരയിലൂടെ നിരവധി ആരാധകരെ രോഷാകുലരാക്കുകയും അവരുടെ വെറുപ്പ് സമ്പാദിക്കുകയും ചെയ്തു.

വിവാദ ട്വീറ്റുകളുടെ പശ്ചാത്തലത്തിൽ ഹാരിപോർട്ടർ സിനിമകളിലെ സ്ഥിരം അഭിനേതാക്കളായ ഡാനിയൽ റാഡ്ക്ലിഫ്, എമ്മ വാട്സൺ, റൂപർട്ട് ഗ്രിന്റ്, എഡ്ഡി റെഡ്മെയ്ൻ എന്നിവരുൾപ്പെടെ റൗളിംഗിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തു വന്നിരുന്നു. മാത്രമല്ല 2021ലെ ‘ഹാരി പോട്ടർ’ സിനിമകളുടെ 20-ാം വാർഷിക ആഘോഷത്തിൽ നിന്നും റൗളിംഗിനെ ഒഴിവാക്കുകയും ചെയ്തിരിന്നു.

B4 Admin

Recent Posts

ജോർദാനിലെ പള്ളിക്കുനേരെ ഭീകരാക്രമണം! ലക്ഷ്യം രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കലോ?

ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…

11 hours ago

സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ചു : ശിവഗിരി മഠം ട്രസ്റ്റ് അംഗത്തിന് ആർഎസ്എസ് ഭാരവാഹികളുടെ ആശംസകൾ

ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…

13 hours ago

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതവേട്ട, ലഷ്കർ ക്യാമ്പിൽ മരണഭീതി! അടുത്തത് ആര്?

പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…

1 day ago

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

2 days ago

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

5 days ago