Chothinal Ambika of the Pandalam royal family passed away
പന്തളം: പന്തളം രാജകുടുംബാംഗം ചോതിനാൾ അംബിക തമ്പുരാട്ടി അന്തരിച്ചു. കൈപ്പുഴ തെക്കേമുറി കൊട്ടാരത്തിൽ മൂലം നാൾ ലക്ഷ്മി തമ്പുരാട്ടിയുടെയും കടിയക്കോൽ ശങ്കരനാരായണൻ നമ്പൂതിരിയുടെയും മകളാണ് ചോതിനാൾ അംബിക തമ്പുരാട്ടി. 76 വയസ്സായിരുന്നു. ഇന്ന് രാവിലെ 5.20 ടെയായിരുന്നു അന്ത്യം.
മകൾ അംബികാ വർമ്മ. ഭർത്താവ് മാവേലിക്കര ഗ്രാമത്തിൽ കൊട്ടാരത്തിൽ നന്ദകുമാർ വർമ്മ.
തിരുവാഭരണ ഘോഷയാത്രയ്ക്ക് ഇത്തവണ രാജപ്രതിനിധി ഉണ്ടാകില്ല. വലിയ കോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രവും തിരുവാഭരണ മാളികയും ചോതിനാൾ അംബിക തമ്പുരാട്ടിയുടെ മരണത്തെ തുടർന്ന് അടച്ചു. ഇന്ന് മുതൽ തിരുവാഭരണ ദർശനവും ഉണ്ടായിരിക്കുകയില്ല. 11 ദിവസം ക്ഷേത്രം അടച്ചിടും. ശുദ്ധി ക്രിയകൾക്കു ശേഷം ക്ഷേത്രം തുറക്കും. പതിമൂന്നാം തീയതി പന്തളത്ത് നിന്ന് ഘോഷയാത്ര യാത്ര ആകുന്ന ചടങ്ങ് മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. തിരുവാഭരണ ഘോഷയാത്രയ്ക്ക് യാതൊരു തടസ്സവുമുണ്ടാകില്ല.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…