Spirituality

ചോറ്റാനിക്കര മകം തൊഴൽ നാളെ ; തൊഴുതു പ്രാർത്ഥിച്ചാൽ മംഗല്യഭാഗ്യവും സർവ്വകാര്യസിദ്ധിയും

ദേവീഭക്തരുടെ ആശ്രയകേന്ദ്രങ്ങളിലൊന്നായ ചോറ്റാനിക്കര ദേവി ക്ഷേത്രത്തിലെ ഏറ്റവും പ്രധാന ആഘോഷങ്ങളിലൊന്നാണ് മകം തൊഴല്‍. ആശ്രയിച്ചെത്തുന്നവരെ ഒരിക്കലും കൈവെടിയാത്ത ചോറ്റാനിക്കരയമ്മയുടെ മുന്നില്‍ വിശ്വാസികള്‍ ഏറ്റവുമധികം എത്തിച്ചേരുന്ന സമയം കൂടിയാണ് മകം തൊഴല്‍. ഇത്തവണ ഫെബ്രുവരി 17 നാണ് ചോറ്റാനിക്കര മകം തൊഴൽ.

മംഗല്യഭാഗ്യത്തിനും നെടുമംഗല്യത്തിനും സർവ്വകാര്യ സിദ്ധിക്കും ചോറ്റാനിക്കര മകം തൊഴൽ വിശേഷമാണ് നൂറ്റെട്ട് ദുർഗ്ഗാ ക്ഷേത്രങ്ങളിൽ ഒന്നാണ് ചോറ്റാനിക്കര. ആദിപരാശക്തി പ്രപഞ്ച പരിപാലകനായ മഹാവിഷ്ണുവിനോടൊപ്പം പരിലസിക്കുന്ന ഇവിടെ കുംഭത്തിലെ രോഹിണി നാളിലാണ് കൊടിയേറ്റ് . ഉത്രത്തിന് ആറാട്ടോടെ ഉത്സവം സമാപിക്കും. ഓരോ ദിവസവും പ്രത്യേകം ആറാട്ട് എന്ന സവിശേഷതയും ഇവിടെയുണ്ട് . ഇതിൽ ഏഴാം നാൾ ഉച്ചതിരിയുമ്പോഴാണ് സ്ത്രീകൾ മകം തൊഴുത് ആഗ്രഹസാഫല്യം നേടുന്നത്.

ഗുരുവായൂരും ശബരിമലയും കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവുമധികം വിശ്വാസികളെത്തിച്ചേരുന്ന ക്ഷേത്രമാണ് ചോറ്റാനിക്കര. എറണാകുളം ജില്ലയിലെ മാത്രമല്ല, കേരളത്തിലെ തന്നെ ഏറ്റവും പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് ചോറ്റാനിക്കര ദേവി ക്ഷേത്രം. അഞ്ച് ഭാവങ്ങളിലായാണ് ദേവിയെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

സാധാരണയായി വെള്ളവസ്ത്രത്തിൽ പൊതിഞ്ഞ് വിദ്യാഭഗവതിയായ സരസ്വതിയായി (മൂകാംബിക) പ്രഭാതത്തിലും, ചുവന്ന വസ്ത്രത്തിൽ പൊതിഞ്ഞ് ഭദ്രകാളിയായി ഉച്ചയ്ക്കും, നീലവസ്ത്രത്തിൽ പൊതിഞ്ഞ് ദുഃഖനാശിനിയായ ദുർഗ്ഗാദേവിയായി വൈകുന്നേരവും ആരാധിയ്ക്കുന്നു. രാജരാജേശ്വരി എന്നാണ് ദേവിയെ വിശ്വാസികള്‍ വിളിക്കുന്നത്.

പ്രത്യേകതകള്‍ ഏറെയുള്ള ക്ഷേത്രമാണ് ചോറ്റാനിക്കര ദേവി ക്ഷേത്രം. ‘അമ്മേ നാരായണ, ദേവീ നാരായണ, ലക്ഷ്മീ നാരായണ, ഭദ്രേ നാരായണ’ എന്ന മന്ത്രം നിലയ്ക്കാതെ മുഴങ്ങുന്ന ക്ഷേത്രത്തില്‍ തുല്യപ്രാധാന്യത്തിലാണ് വിഷ്ണുവിനെയും ഭഗവതിയെയും ആരാധിക്കുന്നത്.

ഭഗവതിയെ പ്രതിഷ്ഠിച്ചിരിക്കുന്ന വിഷ്ണുവിന്‍റെ സാന്നിധ്യമുള്ള മേല്‍ക്കാവും പരാശക്തിയുടെ ഉഗ്രഭാവമായ ഭദ്രകാളിയെ പ്രതിഷ്ഠിച്ചിരിക്കുന്ന കീഴ്ക്കാവും ചേര്‍ന്നതാണ് ചോറ്റാനിക്കര ക്ഷേത്രം. ശങ്കരാചാര്യര്‍ ആണ് ഇവിടെ മൂകാംബിക ദേവിയുടെ പ്രതിഷ്ഠ നടത്തിയത് എന്നാണ് വിശ്വാസം. ശങ്കരാചാര്യർ മൂകാംബികാദേവിയുടെ ജ്യോതി ആനയിച്ചുകൊണ്ടുവന്ന സ്ഥലം എന്ന അർത്ഥത്തിൽ ജ്യോതിയാനയിച്ചകരയാണ് പിന്നീട് ചോറ്റാനിക്കര ആയി മാറിയത്.

ചോറ്റാനിക്കര ക്ഷേത്രത്തിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് മകം തൊഴല്‍. കുംഭമാസത്തിലെ മകം നക്ഷത്രവും പൗർണ്ണമിയും ചേര്‍ന്നു വരുന്ന വിശേഷദിവസമാണ് മകംതൊഴല്‍. അന്നേ ദിവസം ദേവിയെക്കണ്ട് സങ്കടങ്ങള്‍ ബോധിപ്പിക്കുവാനും അനുഗ്രഹം തേടുവാനുമായി ആയിരക്കണക്കിന് വിശ്വാസികളാണ് ഇവിടെ എത്തുന്നത്. ദേവിക്ക് കാണിക്കയിടലും, പറ സമർപ്പിക്കലുമാണ് ഈ ദിവസത്തെ പ്രധാന വഴിപാട്. വിവാഹം നടക്കുവാനും ദീര്‍ഘമാംഗല്യത്തിനും മകംതൊഴല്‍ ഏറെ പ്രാധാന്യമുണ്ടെന്നാണ് വിശ്വാസം.

വില്വാമംഗംലം സ്വാമിയുമായി ബന്ധപ്പെട്ടാണ് മകംതൊഴലിന്റെ കഥയുള്ളത്. കുംഭമാസത്തിലെ മകം നക്ഷത്രവും പൗർണ്ണമിയും ചേര്‍ന്നു വരുന്ന ഒരു ദിവസം സ്വാമിയും ശിഷ്യന്മാരും ചോറ്റാനിക്കരയിലെത്തി. അവിടെ കുളത്തില്‍ കുളിച്ചുകൊണ്ടിരുന്നപ്പോള്‍ കാലില്‍ എന്തോ തടഞ്ഞതു നോക്കിയ ആവര്‍ക്ക് ലഭിച്ചത് ഒരു ദേവി വിഗ്രമായിരുന്നു. കുളത്തില്‍ നിന്നും വിഗ്രഹമെടുത്ത് കുളത്തിന്റെ കിഴക്കേക്കരയിൽ പടിഞ്ഞാറോട്ട് ദർശനമായി വിഗ്രഹം പ്രതിഷ്ഠിക്കുകയും അത് പിന്നീട് കീഴ്ക്കാവ് ക്ഷേത്രമായി മാറുകയും ചെയ്തു.

അതിനു ശേഷം മേല്‍ക്കാവില്‍ സ്വാമി കണ്ടത് ചോറ്റാനിക്കരയമ്മ ശ്രീനാരായണനൊപ്പം പ്രത്യക്ഷപ്പെട്ടു നില്‍ക്കുന്നതാണ്. ദേവിയെ അപ്പോള്‍ തന്നെ സ്വാമിയും കൂട്ടരും തൊഴുത് പ്രാര്‍ത്ഥിച്ചു എന്നാണ് വിശ്വാസം. ഈ സംഭവം ന‌‌ടന്നത് കുംഭമാസത്തിൽ മകം നാളിൽ ഉച്ചതിരിഞ്ഞ് രണ്ടുമണിയ്ക്ക് മിഥുനം ലഗ്നത്തിലാണ്. ഈ സമയത്താണ് പ്രസിദ്ധമായ മകം തൊഴല്‍ ന‌ടക്കുന്നത്.

(കടപ്പാട്)

admin

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

8 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

8 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

9 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

9 hours ago