Kerala

പള്ളിത്തർക്ക കേസുകളില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി; കേസ് പരിഗണിക്കുന്ന ജഡ്ജിമാരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാൻ ശ്രമം

കൊച്ചി: ഓർത്തഡോക്സ്- യാക്കോബായ പള്ളിത്തർക്ക കേസുകളില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. നിയമപോരാട്ടം അവസാനിക്കരുതെന്നാണ് ചിലരുടെ നിലപാടെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഹൈക്കോടതിയ്ക്കെതിരെ ചെളിവാരിയെറിഞ്ഞ് ആളാകാനാണ് ഇത്തരക്കാരുടെ ശ്രമം. കേസ് പരിഗണിക്കുന്ന ജഡ്ജിമാരെ ഭയപ്പെടുത്തി പിന്‍മാറ്റിക്കുവാനാണ് ശ്രമിക്കുന്നത്, എന്ത് സംഭവിച്ചാലും കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രൻ വ്യക്തമാക്കി.

ദേവാലയങ്ങള്‍ അടച്ചിടുന്നതില്‍ കോടതിക്ക് ഒരു താല്‍പര്യവുമില്ല. സുപ്രീം കോടതി വിധിയുടെ അന്തസത്ത ഉള്‍ക്കൊള്ളാന്‍ എല്ലാവരും തയാറാകണമെന്നും കോടതി ചൂണ്ടികാട്ടി. പ്രശ്ന പിരഹാരത്തിന് ഇരുവിഭാഗങ്ങളുമായി സമവായമുണ്ടാക്കാൻ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ലെന്ന് സർക്കാർ വ്യക്തമാക്കി. കേസ് അടുത്ത മാസം പത്തിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

പള്ളിത്തർക്കത്തിൽ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കിയേ മതിയാകൂ എന്ന് ഹൈക്കോടതി കഴിഞ്ഞ സിറ്റിങ്ങിൽ പറഞ്ഞിരുന്നു. സമാധാനം നിലനിർത്തുകയാണ് ലക്ഷ്യം. ആരാധനാലയങ്ങള്‍ യുദ്ധഭൂമിയല്ലെന്നും ദൈവത്തിന്‍റെ ആലയമാണെന്നും ഇരു സഭകളും ഓര്‍ക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. പള്ളികള്‍ 1934 ഭരണഘടന പ്രകാരം തന്നെ ഭരിക്കപ്പെടണം. 2017 ലെ സുപ്രീം കോടതി വിധിയോടെ സഭയില്‍ രണ്ട് പക്ഷങ്ങള്‍ ഇല്ലാതായി എന്ന് വിലയിരുത്തിയ കോടതി 1934 ഭരണഘടന അനുസരിക്കുന്ന ഏത് വിശ്വാസിക്കും പള്ളി ഭരണത്തില്‍ പങ്കാളിയാകാമെന്നും നിലപാടെടുത്തിരുന്നു.

B4 Admin

Recent Posts

ക്യാമറക്കണ്ണിലൂടെ മലയാള സിനിമയ്ക്ക് മാസ് ദൃശ്യഭാഷ നൽകിയ ഷാജി കുമാർ ഇനി ഓർമ്മ: പ്രതീക്ഷകളുടെ കൊടുമുടിയിൽ അപ്രതീക്ഷിത വിടവാങ്ങൽ

മലയാള സിനിമയിലെ ആക്ഷൻ രംഗങ്ങൾക്കും മാസ് ചിത്രങ്ങൾക്കും വേറിട്ട ദൃശ്യഭംഗി സമ്മാനിച്ച ഛായാഗ്രാഹകൻ ഷാജി കുമാറിന്റെ വിയോഗം സിനിമാലോകത്തിന് വലിയ…

35 minutes ago

സ്ട്രോക്ക് തിരിച്ചറിയുന്നതിൽ വീഴ്ചയെന്ന് ആരോപണം: ചികിത്സ വൈകി 56കാരന്റെ കാൽ മുറിച്ചുനീക്കി പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ പരാതി

സ്ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിൽ വീഴ്ച വരുത്തിയെന്ന ഗുരുതര ആരോപണവുമായി പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ പരാതി. സമയബന്ധിതമായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന്…

15 hours ago

പോത്തൻകോട് ക്ഷേത്രത്തെയും സനാതന ധർമ്മത്തെയും അധിക്ഷേപിക്കുന്ന ഭരണകൂട നീക്കത്തിനെതിരെ പ്രതിഷേധം ശക്തം: യുവരാജ് ഗോകുലിനെതിരെ കള്ളക്കേസെടുത്ത പൊലീസിന്റെ വിവേചനപരമായ നടപടി ഭീകരവാദികളെ വെള്ളപൂശാൻ!

പോത്തൻകോട് വിഷ്ണു-മഹാദേവ ക്ഷേത്രത്തിൽ ദേശവിരുദ്ധ ശക്തികൾ ഹൈന്ദവ വിശ്വാസങ്ങളെയും ആത്മീയ ചിഹ്നങ്ങളെയും അപമാനിക്കുന്ന രീതിയിൽ ഭീകര സംഘടനയായ ഐ.എസ്‌.ഐ.എസിന്റെ നാമങ്ങൾ…

15 hours ago

500 കിലോമീറ്റർ ദൂരത്തേക്കും ആക്രമണം: റഷ്യയുടെ Mi-28NM ഹെലികോപ്റ്ററിൽ അത്യാധുനിക ക്രൂയിസ് മിസൈൽ, ലോകശ്രദ്ധ നേടുന്ന പുതിയ നീക്കം

യുദ്ധവിമാനങ്ങൾക്കൊപ്പം ആക്രമണ ഹെലികോപ്റ്ററുകളെയും ദീർഘദൂര മിസൈൽ ആക്രമണങ്ങൾക്ക് ഉപയോഗിക്കാനുള്ള റഷ്യയുടെ പുതിയ നീക്കം പ്രതിരോധലോകത്ത് ശ്രദ്ധ നേടുന്നു. റഷ്യൻ പ്രതിരോധ…

15 hours ago

ഓസ്‌ട്രേലിയയിലെ ഈസ്റ്റ് ഗിപ്പ്സ്ലാൻഡിൽ ആദ്യ ദീപാവലി ആഘോഷം: വർണാഭമായ പരിപാടികളോടെ ചരിത്രനിമിഷം

ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തെ ഈസ്റ്റ് ഗിപ്പ്സ്ലാൻഡിൽ ആദ്യമായി സംഘടിപ്പിച്ച ദീപാവലി ആഘോഷം ശ്രദ്ധേയമായി. 2026 നവംബർ 7-ന് ബെയർൺസ്‌ഡെയിൽ റേസ്‌കോഴ്‌സിൽ…

16 hours ago

ആലുവയിൽ ഹാലോവീൻ പാർട്ടിക്കിടെ 15കാരിക്ക് നേരെ ലൈംഗികാതിക്രമം: 19കാരൻ അറസ്റ്റിൽ, ലഹരി ഉപയോഗത്തിലും അന്വേഷണം

എറണാകുളം ആലുവയിലെ റിസോർട്ടിൽ നടന്ന ഹാലോവീൻ പാർട്ടിക്കിടെ 15 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ കടവന്ത്ര സ്വദേശിയായ 19…

17 hours ago