കൊച്ചി: ചൂര്‍ണിക്കര വ്യാജരേഖ കേസില്‍ തിരുവനന്തപുരം ലാന്‍ഡ് റവന്യൂ ഓഫീസ് ക്ലര്‍ക്ക് അരുണിനെ ഇന്ന് വിജിലന്‍സ് ചോദ്യം ചെയ്യും. നിവില്‍ പോലീസ് കസ്്റ്റഡിയിലാണ് അരുണുള്ളത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് റവന്യൂ മന്ത്രിയായിരിക്കെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ അംഗമായിരുന്നു അരുണ്‍. ഇയാള്‍ ഇതിനു മുമ്പും സമാന തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അരുണിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. അതേസമയം കേസില്‍ ഇടനിലക്കാരനായ കാലടി സ്വദേശി അബുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ദിവസമാണ് ഇയാള്‍ എറണാകുളം റൂറല്‍ പോലീസിന്റെ പിടിയിലായത്.
ഇടനനിലക്കാരന്‍ അബു പിടിയിലായതോടെയാണ് കേസില്‍ റവന്യുവിലെ ഉന്നത ഉദ്യാഗസ്ഥര്‍ക്കും പങ്കുണ്ടെന്ന വിവരം പുറത്തു വന്നത്. പിന്നീട് അബുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അരുണിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അരുണാണ് ചൂര്‍ണിക്കര വില്ലേജില്‍ 25സെന്റ് നിലം നികത്താനായി തയ്യാറാക്കിയ വ്യാജ ഉത്തരവില്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ സീല്‍പതിപ്പിച്ചത്. രണ്ടു വര്‍ഷത്തോളം മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ അംഗമായിരുന്ന അരുണിനെ സ്വഭാവ ദൂഷ്യത്തെത്തുടര്‍ന്ന് സ്ഥാനത്ത് നിന്നും പുറത്താക്കുകയായിരുന്നെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.
അതേസമയം, വ്യാജ ഉത്തരവ് നിര്‍മിച്ചതില്‍ മുഖ്യ ഇടനിലക്കാരനായ കാലടി സ്വദേശി അബുവിനെ ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള സംഘം ഇന്നും ചോദ്യം ചെയ്യും. അബുവും അരുണും ഉള്‍പ്പെടുന്ന സംഘം നടത്തിയ മറ്റ് ഭൂമിയിടപാടുകളും പോലീസ് അന്വേഷിച്ചുവരികയാണ്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ റവന്യൂ ഉദ്യോഗസ്ഥരുടെ അറസ്റ്റ് വരും ദിവസങ്ങളിലുണ്ടായേക്കും.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…