Kerala

തി​രൂ​രി​ല്‍ ഒ​രു കോ​ടി​യിലേറെ രൂപ വിലവരുന്ന 35,000 പാ​യ്ക്ക​റ്റ് സി​ഗ​ര​റ്റ് പി​ടി​കൂ​ടി

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ഡി​വി​ഷ​നി​ലെ തി​രൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നി​ന്നും ഒ​രു കോ​ടി അ​ഞ്ചു ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന 35,000 പാ​യ്ക്ക​റ്റ് വി​ദേ​ശ​നി​ര്‍​മി​ത സി​ഗ​ര​റ്റ് പാ​ല​ക്കാ​ട് ആ​ര്‍​പി​എ​ഫ് ക്രൈം ​ഇ​ന്‍റ​ലി​ജ​ന്‍​സ് വി​ഭാ​ഗം പി​ടി​കൂ​ടി. പി​ടി​ച്ചെ​ടു​ത്ത വി​ദേ​ശ​നി​ര്‍​മി​ത സി​ഗ​ര​റ്റു​ക​ള്‍ തു​ട​ര്‍​അ​ന്വേ​ഷ​ണ​ത്തി​നാ​യി മ​ല​പ്പു​റം ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് വി​ഭാ​ഗ​ത്തി​നു കൈ​മാ​റി.

ഡ്യൂ​ട്ടി പെ​യ്ഡ് ഷോ​പ്പു​ക​ളി​ലും ഗ​ള്‍​ഫ് ബ​സാ​റു​ക​ളി​ലും വി​ല്പ​ന ന​ട​ത്തു​ന്ന​തി​നാ​യി വി​ദേ​ശ​ത്തു​നി​ന്നും അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന​താ​ണ് സി​ഗ​ര​റ്റു​ക​ള്‍. തി​രൂ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ അ​ന​ധി​കൃ​ത സി​ഗ​ര​റ്റ് വ്യാ​പാ​രം വ്യാ​പ​ക​മാ​ണെ​ന്ന പ​രാ​തി​യെ​തു​ട​ര്‍​ന്ന് ആ​ര്‍​പി​എ​ഫ് കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം ദീ​ര്‍​ഘ​നാ​ളാ​യി ട്രെ​യി​ന്‍​മാ​ര്‍​ഗം ക​ട​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന സി​ഗ​ര​റ്റ് ക​ട​ത്തി​നെ​ക്കു​റി​ച്ചു നി​രീ​ക്ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

ഡ​ല്‍​ഹി​യി​ല്‍ നി​ന്നും വ​രു​ന്ന ട്രെ​യി​നു​ക​ളി​ല്‍ കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള സ്റ്റേ​ഷ​നി​ലേ​ക്കു ബു​ക്ക് ചെ​യ്യു​ക​യും അ​വി​ടെ​നി​ന്ന് റീ​ബു​ക്ക് ചെ​യ്തു പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ളി​ല്‍ ആ​വ​ശ്യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തു​മാ​ണ് സം​ഘ​ങ്ങ​ളു​ടെ രീ​തി. അ​ന​ധി​കൃ​ത​മാ​യ ഈ ​സി​ഗ​ര​റ്റ് ക​ട​ത്ത് വ​ഴി വ​ന്‍ നി​കു​തി വെ​ട്ടി​പ്പാ​ണ് ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

B4 Admin

Recent Posts

റഷ്യന്‍ ആയുധങ്ങള്‍ക്ക് പകരം മേഡ് ഇന്‍ ഇന്ത്യ. ആകാശ് മിസൈല്‍ വാങ്ങി മധ്യേഷ്യന്‍ രാജ്യങ്ങള്‍

ദില്ലി : ആഗോള പ്രതിരോധ വിപണിയില്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കി ഇന്ത്യ. പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ആകാശ്' വ്യോമപ്രതിരോധ മിസൈല്‍…

3 hours ago

കലാലയ രാഷ്ട്രീയ വിലക്ക്. കരട് മാര്‍ഗരേഖ വിവാദത്തില്‍. അമര്‍ഷം പുകഞ്ഞ് ക്യാമ്പസുകള്‍, പ്രതിരോധത്തില്‍ സര്‍വകലാശാല

തിരുവനന്തപുരം : കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി തടയാന്‍ ലക്ഷ്യമിട്ടുള്ള കരട് മാര്‍ഗരേഖ പുറത്തുവന്നതോടെ കലാലയ…

4 hours ago

എഐയും ഡാറ്റാ സെന്ററുകളും ഇനി പരസ്പരം വളർത്തും. അന്താരാഷ്ട്ര ശ്രദ്ധ നേടി മലയാളി ഗവേഷകന്റെ പഠനം

ലക്‌സംബര്‍ഗ് / സാന്‍ ഫ്രാന്‍സിസ്‌കോ : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സാങ്കേതികവിദ്യയുടെ വളര്‍ച്ചയില്‍ ഡാറ്റാ സെന്ററുകളും എഐ ഏജന്റുകളും തമ്മിലുള്ള…

5 hours ago

അമൃതകീര്‍ത്തി പുരസ്‌കാര നിറവില്‍ പി എസ് ശ്രീധരന്‍ പിള്ള. സമര്‍പ്പണം സെപ്റ്റംബര്‍ 26ന്

കൊല്ലം : മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാരത്തിന് മുന്‍ ഗവര്‍ണറും അഭിഭാഷകനും ഗ്രന്ഥകാരനുമായ അഡ്വ. പി.എസ്.…

18 hours ago

മാളികയിലെ വിദേശമദ്യ വേട്ട. ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ പൂട്ടാന്‍ എക്സൈസിന്റെ കയ്യിലെ ആയുധങ്ങള്‍ എന്തൊക്കെ ?

വയനാട് മൂങ്ങനാനിയിലെ ആഡംബര മാളികയില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യം പിടികൂടിയ കേസ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ…

19 hours ago

എതിരാളികളുടെ നുണ പ്രചാരങ്ങള്‍ നിഷ്പ്രഭം. ടെന്നീസ് കോര്‍ട്ടില്‍ നിന്ന് ദില്ലി സര്‍വകലാശാലയുടെ അമരത്തേക്ക്. ആരാണ് യഷ് ദബാസ്?

ദില്ലി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ (DUSU) തിരഞ്ഞെടുപ്പില്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ (ABVP) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട…

20 hours ago