Thursday, March 28, 2024
spot_img

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവേട്ട: മൂ​ന്ന്​ ദി​വ​സ​ത്തി​നി​ടെ പിടികൂടിയത് 2.34 കോടിയുടെ സ്വർണം

ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വൻ സ്വർണവേട്ട. കോ​ഴി​ക്കോ​ട്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ ഓ​ഫ്​ റ​വ​ന്യൂ ഇ​ൻ​റ​ലി​ജ​ൻ​സി​ൽ നി​ന്നു​ള്ള വി​വ​ര​ത്തിന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ നടത്തിയ പരിശോധനയിൽ അനധികൃതമായി കടത്തിയ സ്വർണം പിടിച്ചെടുത്തത്.

മൂ​ന്ന്​ പേ​രി​ൽ നി​ന്നാ​യി 1.52 കോ​ടി​യു​ടെ 4,053 ഗ്രാം ​സ്വ​ർ​ണ​മി​ശ്രി​ത​മാ​ണ്​​ പി​ടി​ച്ചെടുത്തത്. ക​ഴി​ഞ്ഞ മൂ​ന്ന്​ ദി​വ​സ​ത്തി​നി​ടെ​ 2.34 കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണമാണ് എ​യ​ർ ക​സ്​​റ്റം​സ്​ ഇ​ന്റലി​ജ​ൻ​സ്​ പി​ടി​കൂ​ടിയത്.

ദോ​ഹ​യി​ൽ നി​ന്നു​ള്ള ഇ​ൻ​ഡി​ഗോ​യി​ലെ​ത്തി​യ മ​ല​പ്പു​റം സ്വ​ദേ​ശി അ​വാ​ദി​ൽ ​നി​ന്ന്​ 1,005 ഗ്രാം, ​മ​ല​പ്പു​റം സ്വ​ദേ​ശി ഹ​ബീ​ബ്​ റ​ഹ്​​മാ​നി​ൽ​നി​ന്ന്​ 1,008 ഗ്രാം, ​ദു​ബൈ​യി​ൽ നി​ന്നു​ള്ള ഫ്ലൈ ​ദു​ബൈ വി​മാ​ന​ത്തി​ലെ​ത്തി​യ ക​ണ്ണൂ​ർ സ്വ​ദേ​ശി സ​യ്യി​ദ്​ ഫ​സ​ലി​ൽ ​നി​ന്ന്​ 1940 ഗ്രാ​മു​മാ​ണ്​ പി​ടി​ച്ച​ത്. ഹ​ബീ​ബും അ​വാ​ദും ശ​രീ​ര​ത്തി​ലും ഫ​സ​ൽ ധ​രി​ച്ചി​രു​ന്ന അ​ടി​വ​സ്​​ത്ര​ത്തി​ലു​മാ​ണ്​ സ്വ​ർ​ണം ഒ​ളി​പ്പി​ച്ച​ത്.

Related Articles

Latest Articles