Kerala

സിനിമാ സീരിയൽ താരം വി.പി.ഖാലിദ് അന്തരിച്ചു

കോട്ടയം: സിനിമാ സീരിയൽ താരം വി.പി.ഖാലിദ് അന്തരിച്ചു. വൈക്കത്ത് ഷൂട്ടിങ്ങിനിടെ ഖാലിദിനെ ശുചിമുറിയിൽ വീണകിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംവിധായകരായ ഷൈജു ഖാലിദ്, ഖാലിദ് റഹ്മാൻ , ഛായാഗ്രഹകൻ ജിംഷി ഖാലിദ് എന്നിവർ മക്കളാണ്. ഫോർട്ട് കൊച്ചി സ്വദേശിയാണ്. 70 വയസ്സായിരുന്നു.

ആലപ്പി തിയറ്റേഴ്സിലെ അംഗമായിരുന്ന അദ്ദേഹം. ഒരുപാട് നാടകങ്ങളിൽ വേഷമിട്ടിട്ടുണ്ട്. കൂടാതെ നാടക സംവിധായകൻ, രചയിതാവ് എന്നീ നിലകളിൽ അദ്ദേഹം തന്റെ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. 1973ൽ പുറത്തിറങ്ങിയ പെരിയാർ ആയിരുന്നു ആദ്യ സിനിമ. താപ്പാന, അനുരാഗ കരിക്കിൻ വെള്ളം തുടങ്ങി നിരവധി സിനിമകളിൽ ചെറിയ വേഷങ്ങളിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

മറിമായം എന്ന ഹാസ്യ പരിപാടിയിലെ സുമേഷേട്ടൻ എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം കൂടുതൽ പ്രേക്ഷകപ്രീതിനേടിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം വൈക്കത്തെ സ്വകാര്യ ആശുപത്രിയിലാണ് ഉള്ളത്.

Meera Hari

Recent Posts

കെ എസ് യു പ്രവര്‍ത്തകരുടെ പഠനക്യാമ്പ് അവസാനിച്ചത് തമ്മില്‍ത്തല്ലിൽ !ഒരാള്‍ക്ക് പരിക്ക്;അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെ പി സി സി

തിരുവനന്തപുരം: പഠനക്യാമ്പിനിടെ കെ.എസ്.യു. പ്രവര്‍ത്തകരുടെ തമ്മില്‍ത്തല്ല്. നെയ്യാര്‍ ഡാമിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന പഠനശിബിരത്തിനിടെയാണ് കെ.എസ്.യു. പ്രവര്‍ത്തകര്‍ ഗ്രൂപ്പ്…

9 mins ago

രാജ്‌കോട്ട് ഗെയിം സോണിലെ തീപിടിത്തം; മൂന്ന് പേർ പിടിയിൽ; അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി എസ്. ജയശങ്കർ

ദില്ലി: ഗുജറാത്തിലെ രാജ്‌കോട്ടിൽ ഗെയിം സോണിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് പേർ പിടിയിൽ. ടിആർപി ഗെയിം സോൺ മാനേജർ നിതിൻ ജെയ്ൻ,…

3 hours ago

പ്രവചനങ്ങളെല്ലാം ബിജെപിക്ക് ഒപ്പം ; രാഹുൽ ഭാവി പ്രധാനമന്ത്രി തന്നെ ! |BJP|

പ്രവചനങ്ങളെല്ലാം ബിജെപിക്ക് ഒപ്പം ; രാഹുൽ ഭാവി പ്രധാനമന്ത്രി തന്നെ ! |BJP|

3 hours ago

ഗംഗാനദിയിൽ ഗംഗാറ്റിക് ഡോൾഫിനുകളുടെ എണ്ണം വർദ്ധിക്കുന്നു |DOLPHINS|

ഗംഗാനദിയിൽ ഗംഗാറ്റിക് ഡോൾഫിനുകളുടെ എണ്ണം വർദ്ധിക്കുന്നു |DOLPHINS|

4 hours ago

മദ്യനയത്തിൽ പ്രാഥമിക ചർച്ചകൾ പോലും നടന്നില്ലെന്ന വാദം പൊളിയുന്നു! ബാറുടമകളും എക്സൈസ് മന്ത്രിയും തമ്മിൽ നടന്ന ചർച്ചയുടെ വിശദാംശങ്ങൾ പുറത്ത്; യോഗം വിളിച്ചത് ടൂറിസം വകുപ്പ്!

തിരുവനന്തപുരം: മദ്യനയത്തിൽ പ്രാഥമിക ചർച്ചകൾ പോലും നടന്നില്ലെന്ന വാദം പൊളിയുന്നു. മദ്യനയത്തിലെ മാറ്റം അജണ്ടയാക്കി ടൂറിസം വകുപ്പ് 21 ന്…

4 hours ago

രാജവെമ്പാല കഴിഞ്ഞാൽ ലോകത്തെ ഏറ്റവും നീളമുള്ള വിഷപ്പാമ്പായ ബ്ലാക്ക് മാംബയുടെ വിശേഷങ്ങൾ

രാജവെമ്പാല കഴിഞ്ഞാൽ ലോകത്തെ ഏറ്റവും നീളമുള്ള വിഷപ്പാമ്പായ ബ്ലാക്ക് മാംബയുടെ വിശേഷങ്ങൾ

5 hours ago