Kerala

എബിസിഡി പറഞ്ഞില്ല! നാല് വയസ്സുകാരന് അദ്ധ്യാപകന്റെ ക്രൂരമർദ്ദനം, കുഞ്ഞിന്റ കാലിൽ ചൂരൽ കൊണ്ടടിച്ച പാടുകൾ: ട്യൂഷൻ സെന്റർ അദ്ധ്യാപകൻ അറസ്റ്റിൽ

കൊച്ചി:പള്ളുരുത്തിയിൽ നാല് വയസ്സുകാരന് അദ്ധ്യാപകന്റെ ക്രൂരമർദ്ദനം. ഇംഗ്ലീഷ് വാക്കുകൾ പറയാത്തതിനാലാണ് അദ്ധ്യാപകൻ മർദ്ദിച്ചതെന്നാണ് കുട്ടിയുടെ വാക്ക്. സംഭവവുമായി ബന്ധപ്പെട്ട് ട്യൂഷൻ അദ്ധ്യാപകൻ നിഖിലിനെ പള്ളുരുത്തി പോലീസ് അറസ്റ്റ് ചെയ്തു. കേസെടുത്ത് അറസ്റ്റ് ചെയ്ത ശേഷം ഇയാളെ റിമാൻഡ് ചെയ്തിരിക്കുകയാണ്. പള്ളുരുത്തിയിൽ നിഖിൽ ട്യൂഷൻ സെന്റർ നടത്തി വരുന്നുണ്ട്.

മർദ്ദനമേറ്റ കുട്ടി എൽകെജിയിലാണ് പഠിക്കുന്നത്. ട്യൂഷന് വേണ്ടി നിഖിലിന്റെ സ്ഥാപനത്തിലും കുട്ടി പോയിരുന്നു. കഴിഞ്ഞ തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് കുഞ്ഞിന് ഈ രീതിയിൽ അദ്ധ്യാപകനിൽ നിന്ന് മർദ്ദനമേറ്റു വാങ്ങേണ്ടി വന്നത്. ചൊവ്വാഴ്ച വീട്ടിലെത്തിയപ്പോൾ കുട്ടിക്ക് പനി ഉണ്ടായിരുന്നു. ഇതിന് പുറമെ മാനസികമായ ചില ബുദ്ധിമുട്ടുകളും കുട്ടികാണിച്ചിരുന്നു.

ഇതോടെയാണ് അടുത്തുള്ള ആശുപത്രിയിലേക്ക് അച്ഛനും അമ്മയും കുഞ്ഞിനെ കൊണ്ടു പോകുന്നത്. അവിടെ എത്തി പരിശോധിച്ചപ്പോഴാണ് കുഞ്ഞിന്റെ കാലിൽ നീലിച്ച പാടുകളും, ചൂരൽ കൊണ്ടടിച്ച പാടുകളും കണ്ടത്. തുടർന്ന് കാര്യങ്ങൾ ചോദിച്ചപ്പോഴാണ് അദ്ധ്യാപകന്റെ പേരും, അടിക്കാനുണ്ടായ സാഹചര്യവും കുഞ്ഞ് വ്യക്തമാക്കിയത്.

എബിസിഡി പറയാത്തതിന് മർദ്ദിച്ചുവെന്ന് കുട്ടി പറയുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. ഉടൻ തന്നെ പള്ളുരുത്തി സ്റ്റേഷനിലെത്തി നിഖിലിനെതിരെ കുഞ്ഞിന്റെ മാതാപിതാക്കൾ പരാതി നൽകുകയായിരുന്നു. കുട്ടിയെ ക്രൂരമായി മർദ്ദിച്ചു എന്നതടക്കമുള്ള വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

B4 Admin

Recent Posts

ക്ഷേത്രഭരണത്തിൽ സർക്കാർ ഇടപെടലിന് തിരിച്ചടിയോ? ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രം ട്രസ്റ്റിന് തിരികെ നൽകാൻ ഹൈക്കോടതി

ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…

33 minutes ago

രാജഭരണത്തിന്റെ പ്രൗഢിയും കേരളത്തിന്റെ പൈതൃകവും: പത്മനാഭപുരം കൊട്ടാരം സന്ദർശിച്ച് ഗവർണർ ഓംപ്രകാശ് മാഥൂർ

മരത്തിലും കല്ലിലും കൊത്തിവെച്ച ചരിത്രം, നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും വിസ്മയം തീർക്കുന്ന വാസ്തുവിദ്യ, രാജഭരണകാലത്തെ കലാസൗന്ദര്യവും സാങ്കേതിക മികവും. തിരുവിതാംകൂർ രാജവംശത്തിന്റെ…

2 hours ago

പി.എസ്.സി പരീക്ഷാ ക്രമക്കേട്: ചെയർമാനിലേക്കും അന്വേഷണം. ആറു മണിക്കൂർ ചോദ്യംചെയ്യൽ അറസ്റ്റിലേക്കും നീങ്ങുമോ?

കേരളത്തിലെ സർക്കാർ നിയമനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. സംസ്ഥാന ആസൂത്രണ…

2 hours ago

ലോക്സഭാ ടിക്കറ്റിനായി 7 കോടി നൽകിയെന്ന് ആരോപണം; പ്രിയങ്ക ഗാന്ധിക്കെതിരെ പ്രതിഷേധവുമായി ഗൗരവ് കുമാർ

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…

13 hours ago

ആഗോള വിപണിയിൽ ചരിത്രമെഴുതാൻ ഭാരതം: 1 ട്രില്യൺ ഡോളർ കയറ്റുമതി ലക്ഷ്യത്തിലേക്ക് കുതിച്ചുകയറി മോദി സർക്കാർ!

ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി ഭാരതം. 2026-27 സാമ്പത്തിക വർഷത്തോടെ രാജ്യത്തിന്റെ ചരക്ക്-സേവന…

13 hours ago

പെൻഷൻകാരുടെ ആവശ്യങ്ങൾ അവഗണിക്കുന്നുവെന്ന് ആരോപണം: ഒക്ടോബർ 29ന് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ ധർണ

തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…

15 hours ago