ദില്ലി: ദേശിയ പൗരത്വ നിയമ ഭേദഗതിക്കെതിരായി രാജ്യവ്യാപകമായി നടക്കുന്ന ശക്തമായ പ്രതിഷേധത്തിന് മറുപടിയായുള്ള ബിജെപിയുടെ പരസ്യ പ്രതിഷേധ പരിപാടികള്‍ ഇന്ന് ആരംഭിക്കും. പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി.നദ്ദയുടെ നേത്യത്വത്തില്‍ കൊല്‍ക്കത്തയിലാണ് പൗരത്വ ഭേഭഗതി നിയമനിര്‍മാണത്തെ അനുകൂലിച്ചുള്ള പ്രധാന റാലി നടക്കുക.
അതേസമയം ഉത്തര്‍ പ്രദേശിലെ ആക്രമണങ്ങള്‍ക്ക് പിന്നിലെ പ്രധാന ശക്തി പോപ്പുലര്‍ ഫ്രണ്ടാണെന്നും സംഘടനയ്ക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും ഉത്തര്‍ പ്രദേശ് ഉപമുഖ്യമന്ത്രി സി.എം ദിനേശ് ശര്‍മ്മ പ്രഖ്യാപിച്ചു.
പശ്ചിമ ബംഗാളില്‍ സംഘര്‍ഷ സാധ്യത ഉണ്ടെന്നാണ് രഹസ്യാന്വേഷണ എജന്‍സികളുടെ മുന്നറിയിപ്പ്. ഉത്തര്‍പ്രദേശിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നിലുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്ക് കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി ഉപമുഖ്യമന്ത്രി സി.എം ദിനേശ് ശര്‍മ്മ അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ സാന്നിധ്യമാണ് അക്രമത്തിന് കാരണമെന്ന് വിവിധ രഹസ്യാന്വേഷണ എജന്‍സികള്‍ക്ക് തെളിവ് ലഭിച്ചതായി അദ്ദേഹം അറിയിച്ചു.
നിരോധിത സംഘടനയായ സിമിയും ആയി പോപ്പുലര്‍ ഫ്രണ്ടിനുള്ള ബന്ധം അടക്കമാണ് അന്വേഷിക്കുക എന്നും ഉത്തര്‍ പ്രദേശ് ഉപമുഖ്യമന്ത്രി വ്യക്തമാക്കി. സംഘര്‍ഷങ്ങളും ആയി ബന്ധപ്പെട്ട് ഇതുവരെ സംസ്ഥാനത്ത് 879 പേരെ അറസ്റ്റ് ചെയ്തതായി ഉത്തര്‍പ്രദേശ് ഡിജിപി ഒ.പി സിംഗും വ്യക്തമാക്കി. ഇതുവരെ മുന്‍ കരുതല്‍ നടപടി എന്ന നിലയില്‍ അയ്യായിരത്തോളം പേരെ ആണ് ചോദ്യം ചെയ്തിട്ടുള്ളത്.
കോണ്‍ഗ്രസ് പ്രതിഷേധം ഗാന്ധി സമാധിസ്ഥലമായ രാജ്ഘട്ടില്‍ നടത്തുന്നതിനെതിരെ ബിജെപി രംഗത്ത് എത്തിയിട്ടുണ്ട്. രാജ്ഘട്ടില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുള്ള ധര്‍ണ്ണയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്ക് നടുവിലാണ് ഇപ്പോള്‍ രാജ്യതലസ്ഥാനം.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…