ദില്ലി: ജമ്മു കശ്മീരിലെ പുല്‍വാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. പുല്‍വാമയിലെ ഫ്രാസിപൊരയിലാണ് സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടുന്നത്. ഏറ്റുമുട്ടലിലെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇന്ന് പുലര്‍ച്ചെയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഏറ്റുമുട്ടലില്‍ ഒരു ഭീകരൻ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പുല്‍വാമയിലെ അര്‍ഷിപൊരയിലാണ് ഏറ്റുമുട്ടല്‍ ആദ്യം ആരംഭിച്ചത്.
പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെതുടര്‍ന്ന് സുരക്ഷാ സേന പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഏറ്റുമുട്ടലുണ്ടായത്. പരിശോധന നടത്തുന്നതിനിടെ സുരക്ഷാ സേനയ്ക്കുനേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ഉടൻ തന്നെ തിരിച്ചടിച്ചുവെന്നും പൊലീസ് അറിയിച്ചു. സ്ഥലത്തേക്ക് കൂടുതല്‍ സുരക്ഷാ സേനാംഗങ്ങള്‍ എത്തിയിട്ടുണ്ട്.
തിരുവനന്തപുരം : പണം വാങ്ങി തടവുകാർക്ക് അനധികൃതമായി സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുത്തെന്ന ആരോപണം നേരിടുന്ന ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിന്…
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…
സൃഗാല തന്ത്രം പയറ്റി ചോര കുടിക്കാൻ കാത്തിരിക്കുന്ന ഒരു വിദ്യാഭ്യാസ മന്ത്രി നാടിൻ്റെ ശാപം. സ്വന്തം മൂക്കിന് താഴെയുള്ള സ്കൂളിൽ…
ആറ്റുകാൽ ചിന്മയ സ്കൂളിൽ കൃസ്തുമസ് ആഘോഷം തടഞ്ഞുവെന്ന ആരോപണത്തിൽ സത്യാവസ്ഥ പുറത്ത്. ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ ശശി കല ടീച്ചറാണ്…
ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിച്ചതച്ച് കെട്ടിത്തൂക്കിയ ശേഷം ചുട്ടുകൊന്ന സംഭവത്തിൽ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം.…
ചരിത്ര വിജയം നേടിയ തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? ആർ ശ്രീലേഖ മേയർ ആയേക്കുമെന്ന്…