ജമ്മു കശ്മീരിലെ അനന്ത്നാഗിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. മൂന്ന് സൈനികർക്ക് പരിക്കേറ്റു.പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേന തെക്കൻ കശ്മീരിലെ കോക്കർനാഗ് വനമേഖലയിൽ നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ നടന്നത്.
“ഇൻ്റലിജൻസ് വിവരത്തിൻ്റെ അടിസ്ഥാനത്തിൽ, സൈന്യവും ജമ്മു കശ്മീർ പോലീസും സിആർപിഎഫും ചേർന്നുള്ള സംയുക്ത ഓപ്പറേഷൻ ഇന്ന് അനന്ത്നാഗിലെ കോക്കർനാഗിലെ ജനറൽ ഏരിയയിൽ ആരംഭിച്ചു. ഇതിനിടയിൽ ഭീകരരുമായി വെടിവയ്പ്പ് ഉണ്ടാകുകയും ചെയ്തു. ഓപ്പറേഷൻ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.” – സൈന്യത്തിൻ്റെ പ്രസ്താവനയിൽ പറയുന്നു.
ജമ്മു മേഖലയിലെ ദോഡ വഴിയാണ് ഭീകരർ അനന്ത്നാഗിലേക്ക് കടന്നതെന്നാണ് റിപ്പോർട്ട്.
മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. രണ്ടാഴ്ച മുമ്പ്, കുപ്‌വാര ജില്ലയിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ ബോർഡർ ആക്ഷൻ ടീം (ബിഎടി) നടത്തിയ ആക്രമണം സൈന്യം പരാജയപ്പെടുത്തുകയും ഒരു സൈനികൻ വീരമൃത്യു വരിക്കുകയും ഒരു മേജർ റാങ്ക് ഓഫീസർ ഉൾപ്പെടെ നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…