ഗുജറാത്ത് :ജുനഗഡ് ജില്ലയിൽ അനധികൃതമായി നിർമ്മിച്ച ദർഗ പൊളിക്കുന്നതുമയി ബന്ധപ്പെട്ട് സംഘർഷം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഉൾപ്പെടെ മൂന്ന് പോലീസുകാർക്ക് പരിക്ക്.ദർഗ പൊളിക്കുന്നതിന് എത്തിയ ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്.വെള്ളിയാഴ്ച വൈകുന്നേരം 200-300 ഓളം ആളുകൾ ദർഗയ്ക്ക് ചുറ്റും തടിച്ചുകൂടുകയും പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിയുകയും പോലീസ് പോസ്റ്റ് തകർക്കുകയും പോലീസ് വാഹനങ്ങൾക്ക് തീയിടുകയുമായിരുന്നു.
ജുനാഗഡ് മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ മജെവാഡി ഗേറ്റിന് മുന്നിൽ എത്തി പൊളിക്കുന്നതിനുള്ള നോട്ടീസ് ദർഗയ്ക്ക് പുറത്ത് പതിപ്പിക്കുകയായിരുന്നു.ദർഗ “നിയമവിരുദ്ധമായി” നിർമ്മിച്ചതാണെന്ന് പൗരസമിതിയുടെ നോട്ടീസിൽ പറയുന്നു.നിയമപരമായ രീതിയിലാണ് ദർഗ നിർമ്മിച്ചതെന്നതിന് തെളിവ് ഹാജരാക്കാൻ അഞ്ച് ദിവസത്തിനകം സമയപരിധി നൽകി, അല്ലാത്തപക്ഷം പൊളിക്കുമെന്നും അതിന്റെ ചെലവ് മാനേജ്‌മെന്റ് വഹിക്കണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…