Ban on trolling continues; This time the small boat fishing is dusty, sardines!
തിരുവനന്തപുരം: ട്രോളിംഗ് നിരോധനത്തിന് പിന്നാലെ സംസ്ഥാനത്ത് ചെറുവള്ളങ്ങളിൽ ഇത്തവണ മത്തി ചാകര. കടലിലേക്ക് പോകുന്ന മത്സ്യത്തൊഴിലാളികൾ വള്ളം നിറയെ മത്സ്യവുമായിട്ടാണ് തിരിച്ചെത്തുന്നത്. ചുഴലിക്കാറ്റിനെ തുടർന്ന് രണ്ട് ദിവസം കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിരുന്നു. ഈ വിലക്ക് നീങ്ങിയതോടെയാണ് മത്സ്യത്തൊഴിലാളികൾ വീണ്ടും കടലിലേക്ക് പോയത്.
കൊല്ലം അഴീക്കൽ, കൊടുങ്ങല്ലൂരിലെ അഴീക്കോട് തുറമുഖങ്ങളിൽ നിന്ന് കടലിലേക്ക് പോയ വള്ളങ്ങൾ നിറയെ മത്തിയുമായാണ് തിരിച്ചെത്തിയത്. കൊടുങ്ങല്ലൂർ അഴീക്കോടിലെ വള്ളത്തിൽ നിന്ന് ഒറ്റ ദിവസം കൊണ്ട് 30 ലക്ഷം രൂപയുടെ മത്തിയാണ് ലഭിച്ചത്. മറ്റു ചില വള്ളക്കാർക്ക് 4 ലക്ഷം മുതൽ 10 ലക്ഷം രൂപയുടെ വരെ മത്തി ലഭിച്ചിട്ടുണ്ട്. ട്രോളിംഗ് ഉള്ളതിനാൽ മത്സ്യത്തിന് വലിയ ക്ഷാമമാണ് നേരിടുന്നത്. അതുകൊണ്ടുതന്നെ വള്ളങ്ങളിൽ നിന്ന് ലഭിക്കുന്ന മത്സ്യത്തിന് പൊള്ളുന്ന വിലയാണ്.
ട്രോളിംഗ് നിരോധനത്തിന് മുൻപ് വരെ കുട്ട എന്ന കണക്കിനാണ് മത്സ്യം ലേലം ചെയ്തിരുന്നത്. എന്നാൽ, ആവശ്യകത വർദ്ധിച്ചതോടെ കിലോ കണക്കിനാണ് ഇത്തവണ ലേലം നടക്കുന്നത്. കഴിഞ്ഞ ദിവസം അഴീക്കലിൽ ഒരു കിലോ മത്തിക്ക് 200 രൂപയ്ക്ക് മുകളിലാണ് വില ലഭിച്ചത്. ഇവ മാർക്കറ്റിൽ എത്തുന്നതോടെ കിലോയ്ക്ക് 320 രൂപ വരെയായി ഉയരും.
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…