Clashes again! As the dispute escalated in the pro-Congress union in the Secretariat The office was locked by the police
തിരുവനന്തപുരം :സെക്രട്ടേറിയറ്റിലെ കോൺഗ്രസ് അനുകൂല യൂണിയനിൽ വീണ്ടും തർക്കവും തമ്മിലടിയും.ഒരു വിഭാഗം പ്രവർത്തകർ സംഘടന ഓഫീസിൽ നിരാഹാരം ആരംഭിച്ചു.തർക്കം രൂക്ഷമായതോടെ പോലീസ് ഓഫീസ് പൂട്ടി.സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓഫീസാണ് പൂട്ടിയത്.
മറുവിഭാഗം നൽകിയ പരാതിയെ തുടർന്നാണ് പോലീസെത്തിയത്. കഴിഞ്ഞ കുറച്ചുനാളുകളിയി സെക്രട്ടേറിയറ്റിലെ കോൺഗ്രസ് അനുകൂല യൂണിയനിൽ ചില തർക്കങ്ങൾ രൂപപ്പെട്ടു. ഇന്നത്തെ പ്രശ്നത്തിന് പ്രധാനപ്പെട്ട കാരണം അസോസിയേഷൻ ഹാളിൽ രണ്ടു വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കമാണ്.
സെക്രട്ടേറിയറ്റിലെ കോണ്ഗ്രസ് അനുകൂല സംഘടനയായ കേരള സെക്രട്ടേറിയറ്റ് അസോസിയേഷനിലെ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ 11 പേർക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. സംഘർഷത്തിൽ പരുക്കേറ്റ് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പൊതുഭരണ വകുപ്പിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ കെ.എഫ്.ഹാരിസിന്റെ പരാതിയെ തുടര്ന്നാണ് കേസ്.
സഹകരണ മേഖലയ്ക്ക് പുതിയ ഉണർവേകി മഹാരാഷ്ട്രയിലെ പൂനെയിൽ രണ്ട് സുപ്രധാന പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ.…
ഭാരതീയ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ധീരനായ യുവവിപ്ലവകാരികളിലൊരാളായ കർത്താർ സിംഗ് സരാഭയുടെ രക്തസാക്ഷിത്വ ദിനമാണ് നവംബർ 16. വെറും 19 വയസ്സുള്ളപ്പോൾ…
ഹൈദരാബാദിൽ സംഘടിപ്പിച്ച കോൺഗ്രസിന്റെ ഭാരത് സമ്മിറ്റ് 2026-ൽ ഇറ്റാലിയൻ രാഷ്ട്രീയ നേതാവായ ജിയാക്കോമോ ഫിലിബെക്ക് 'വോട്ട് ചോർ, ഗദ്ദി ഛോഡ്'…
ലോകപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായുള്ള പവിത്രമായ കാർത്തിക സ്തംഭം ഉയർത്തൽ ചടങ്ങ് ഭക്തിനിർഭരമായി പൂർത്തിയായി.…
മനുഷ്യനെ യഥാർത്ഥ മനുഷ്യനായി ജീവിക്കാൻ പ്രാപ്തനാക്കുന്ന മഹത്തായ അറിവാണ് ഭാരതത്തിന്റെ പവിത്രമായ വേദങ്ങൾ പകർന്നുനൽകുന്നതെന്നും, ആ വേദപഠനത്തെ സാധാരണക്കാരിലേക്ക് എത്തിക്കുന്ന…
ആചാരാനുഷ്ഠാനങ്ങളുടെ പുണ്യവും ദേശഭക്തിയുടെ ഊർജ്ജവും നിറഞ്ഞുനിൽക്കുന്ന ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പ്രസിദ്ധമായ കാർത്തിക സ്തംഭം ഉയർത്തുന്ന ചടങ്ങ് ഇന്ന് നടക്കും.…