Sunday, November 15, 2026

വീണ്ടും തമ്മിലടി!സെക്രട്ടേറിയറ്റിലെ കോൺഗ്രസ് അനുകൂല യൂണിയനിൽ തർക്കം രൂക്ഷമായതോടെ
ഓഫീസ് പൂട്ടി പോലീസ്

തിരുവനന്തപുരം :സെക്രട്ടേറിയറ്റിലെ കോൺഗ്രസ് അനുകൂല യൂണിയനിൽ വീണ്ടും തർക്കവും തമ്മിലടിയും.ഒരു വിഭാഗം പ്രവർത്തകർ സംഘടന ഓഫീസിൽ നിരാഹാരം ആരംഭിച്ചു.തർക്കം രൂക്ഷമായതോടെ പോലീസ് ഓഫീസ് പൂട്ടി.സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓഫീസാണ് പൂട്ടിയത്.

മറുവിഭാഗം നൽകിയ പരാതിയെ തുടർന്നാണ് പോലീസെത്തിയത്. കഴിഞ്ഞ കുറച്ചുനാളുകളിയി സെക്രട്ടേറിയറ്റിലെ കോൺഗ്രസ് അനുകൂല യൂണിയനിൽ ചില തർക്കങ്ങൾ രൂപപ്പെട്ടു. ഇന്നത്തെ പ്രശ്നത്തിന് പ്രധാനപ്പെട്ട കാരണം അസോസിയേഷൻ ഹാളിൽ രണ്ടു വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കമാണ്.
സെക്രട്ടേറിയറ്റിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ കേരള സെക്രട്ടേറിയറ്റ് അസോസിയേഷനിലെ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ 11 പേർക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. സംഘർഷത്തിൽ പരുക്കേറ്റ് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പൊതുഭരണ വകുപ്പിലെ അസിസ്റ്റന്റ് സെക്‌ഷൻ ഓഫീസർ കെ.എഫ്.ഹാരിസിന്റെ പരാതിയെ തുടര്‍ന്നാണ് കേസ്.

Related Articles

Latest Articles