Kerala

കേരളത്തിലെ റോഡുകളിൽ കുടിച്ചു കൂത്താടി മരണവണ്ടിയോടിക്കുന്നവരെ തടയാൻ ആരുണ്ട് ? നാട്ടികയിൽ റോഡിൽ കിടന്നുറങ്ങുകയായിരുന്ന പിഞ്ചു കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവരുടെ ദാരുണാന്ത്യത്തിലും അധികാരികൾക്ക് മൗനം; ലോറി ഓടിച്ചിരുന്ന ക്ലീനർക്ക് ലൈസൻസ് ഇല്ല

നാട്ടിക: റോഡരികിൽ കിടന്നുറങ്ങുകയായിരുന്ന പിഞ്ചു കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള നാടോടികളുടെ ദാരുണാന്ത്യത്തിന് ഇടയാക്കിയ വാഹനാപകടം ഉണ്ടാക്കിയ ഡ്രൈവറും ക്‌ളീനറും മദ്യപിച്ചിരുന്നതായി റിപ്പോർട്ട്. ഡ്രൈവർ നന്നായി മദ്യപിച്ച് ക്യാബിനിൽ കിടന്നുറങ്ങി. അപകടം നടക്കുമ്പോൾ വണ്ടിയോടിച്ചത് ഡ്രൈവിംഗ് ലൈസൻസ് പോലും ഇല്ലാത്ത ക്ലീനർ എന്ന് വെളിപ്പെടുത്തൽ. ഇയാളും മദ്യപിച്ചിരുന്നു. ഇരുവരും ഇപ്പോഴും മദ്യ ലഹരിയിൽ നിന്ന് മുക്തരായിട്ടില്ല. കണ്ണൂർ ആലങ്ങാട് സ്വദേശിയായ ക്ലീനർ അലക്സ്, ഡ്രൈവർ കണ്ണൂർ സ്വദേശി ജോസ് എന്നിവർ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. ഇതോടെ മദ്യലഹരിയിൽ അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നവരെ പിടികൂടാനുള്ള പോലീസ് സംവിധാനങ്ങൾക്ക് നേരെ ചോദ്യം ഉയരുകയാണ്. റോഡിൽ കിടന്നുറങ്ങുന്നവരെ മാറ്റാനുള്ള ശ്രമങ്ങളും പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല.

അപകടമുണ്ടാക്കിയ ശേഷം ലോറി നിർത്താതെ പോയിരുന്നു. വഴി തെറ്റി റോഡ് അവസാനിക്കുന്ന ഭാഗത്ത് ലോറി എത്തിയതുകൊണ്ടാണ് നാട്ടുകാർക്ക് പ്രതികളെ പിടികൂടാനും പൊലീസിന് വാഹനം കസ്റ്റഡിയിൽ എടുക്കാനും സാധിച്ചത്. അപകടത്തെ തുടർന്ന് ഉയർന്ന കൂട്ട നിലവിളി വകവയ്ക്കാതെ സ്ഥലത്ത് നിന്ന് രക്ഷപ്പെടാനാണ് പ്രതികൾ ശ്രമിച്ചത്

നാട്ടികയിൽ ഉറങ്ങിക്കിടന്ന നാടോടികളുടെ ദേഹത്തുകൂടിയാണ് തടിലോറി കയറിയിറങ്ങിയത്. കാളിയപ്പൻ (50), ജീവൻ (4), നാഗമ്മ (39), ബംഗാരി (20) വിശ്വ (ഒരു വയസ്സ്) എന്നിവരാണ് മരിച്ചവരിലുള്ളത്. ഏഴു പേർക്ക് അപകടത്തിൽ പരുക്കേറ്റിരുന്നു. ഇവർ ഗുരുതര പരിക്കുകളോടെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. നാട്ടിക ജെകെ തിയ്യേറ്ററിനടുത്താണ് ദാരുണമായ സംഭവമുണ്ടായത്. ഇവർ ഉറങ്ങിക്കിടന്ന സ്ഥലത്തേക്ക് ലോറി പാഞ്ഞു കയറുകയായിരുന്നു. കിടന്നുറങ്ങിയ സംഘത്തിൽ 10 പേർ ഉണ്ടായിരുന്നു. പുലർച്ചെ 4 നാണ് അപകടം സംഭവിച്ചത്. കണ്ണൂരിൽ നിന്ന് കൊച്ചിയിലേക്ക് പോവുന്ന തടി കയറ്റിയ ലോറിയാണ് ആളുകൾ ഉറങ്ങിക്കിടന്നയിടത്തേക്ക് ഇടിച്ചുകയറിയത്.

Kumar Samyogee

Share
Published by
Kumar Samyogee

Recent Posts

തുർക്കിയുടെ വിമാനങ്ങൾ ഇനി ഇന്ത്യൻ ആകാശം കാണില്ല !ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് ഡിജിസിഎ

ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…

2 hours ago

ഭാവനയല്ല ഇത് ..ഈ വർഷത്തിൽ അന്യഗ്രഹ ജീവികളെ മനുഷ്യൻ കണ്ടെത്തിയിരിക്കും !! പ്രവചനവുമായി ബ്രിട്ടീഷ് ശാസ്ത്രജ്ഞ

പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…

2 hours ago

കേരളത്തിലെ എസ്‌ഐആർ കരട് പട്ടിക പ്രസിദ്ധീകരിച്ചു ; പുറത്ത് പോയത് 24 ലക്ഷംപേർ ;ജനുവരി 22വരെ പരാതി അറിയിക്കാം

തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…

2 hours ago

രൗദ്രരൂപം പ്രാപിച്ച് 3I അറ്റ്ലസ് !! വിഷവാതകങ്ങൾ പുറന്തള്ളുന്നു ; ഭൂമിയിലും ആശങ്ക ?

സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…

2 hours ago

ജയിൽ ഡിഐജി എം കെ വിനോദ് കുമാറിന് സസ്‌പെൻഷൻ ! നടപടി അഴിമതിക്കേസിൽ പ്രതിയായതോടെ

തിരുവനന്തപുരം : പണം വാങ്ങി തടവുകാർക്ക് അനധികൃതമായി സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുത്തെന്ന ആരോപണം നേരിടുന്ന ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിന്…

3 hours ago

സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളെ തകർക്കാൻ റഷ്യ !അണിയറയിൽ ഒരുങ്ങുന്നത് വജ്രായുധം; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത് വിട്ട് നാറ്റോ രഹസ്യാന്വേഷണ ഏജൻസി

ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…

4 hours ago