climbed a leaning coconut tree to jump into the river; Four youths were saved by accident
മലപ്പുറം: പുഴയിലേക്ക് ചാടാന്‍ ചാഞ്ഞുകിടന്ന തെങ്ങില്‍ കയറിയ നാല് യുവാക്കൾ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കാളികാവ് ഉദിരംപൊയിൽ കെട്ടുങ്ങൽ ചിറയിലാണ് ഞായറാഴ്ച വൈകിട്ടാണ് സംഭവം. കരുളായി സ്വദേശികളായ യുവാക്കളാണ് പുഴയിൽ കുളിക്കാനെത്തിയത്. പുഴയിലേക്ക് ചാഞ്ഞുനിന്ന തെങ്ങിന്റെ മുകളിൽ കയറിയ നാല് യുവാക്കൾ ചാടാനൊരുങ്ങുന്നതിനിടെ തെങ്ങ് കടപുഴകി വീഴുകയായിരുന്നു. പൊങ്ങിത്തെറിച്ചു പോയെങ്കിലും പുഴയിലെ വെള്ളത്തിലേക്ക് വീണതിനാൽ ആർക്കും പരിക്കില്ല. തെങ്ങ് യുവാക്കളുടെ മുകളിലേക്ക് വീഴാത്തതും ഭാഗ്യമായി.
മഴക്കാലം തുടങ്ങിയതോടെ ദിവസവും ഒട്ടേറെ പേരാണ് ഈ ചിറയിലെ വെള്ളചാട്ടം കാണാനും കുളിക്കാനും എത്തുന്നത്. ചിലർ തെങ്ങിന് മുകളിൽ നിന്നും താഴേക്ക് ചാടി സാഹസികത കാണിക്കുന്ന നിരവധി വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിലുണ്ട്. ഇതു കണ്ട് അഭ്യാസ പ്രകടനത്തിനൊരുങ്ങുമ്പോഴാണ് തെങ്ങ് ചതിച്ചത്.
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…
ലോകമെമ്പാടുമുള്ള ഭീകരസംഘടനകൾ ശക്തിപ്രാപിക്കുന്നു ! സർക്കാരുകൾ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണം ! സമാന ആക്രമണങ്ങൾ ഇന്ത്യയിലും നടക്കാൻ സാധ്യത !…
ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ പെണ്‍കുട്ടിയെ സൈബറിടത്തിൽ അധിക്ഷേപിച്ചെന്ന കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന്…
മോദിയുടെ പൂർണ്ണ ശ്രദ്ധ ഇനി കേരളത്തിലേക്ക് ! കേരളം പിടിക്കാൻ രാജീവിന് നൽകിയ സമയമെത്ര ? കേരളത്തിൽ ബിജെപി നടപ്പാക്കാൻ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിനിടെ നടന്ന 15 പേർ കൊല്ലപ്പെട്ട ജിഹാദിയാക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ…