Kerala

പിണറായിയെ വിടാതെ പിന്തുടർന്ന് ഗവർണർ: ഇനി തുറന്ന യുദ്ധം, മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രപതിക്ക് കത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ തുറന്ന് യുദ്ധത്തിനൊരുങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് കത്ത് നല്‍കി. വിദേശയാത്രയ്ക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും പോയത് രാജ്ഭവനെ അറിയിച്ചിട്ടില്ലെന്നാണ് ഗവർണർ ഉന്നയിക്കുന്ന പരാതി. ഭരണചുമതലകള്‍ അറിയിച്ചില്ലെന്നും കത്തില്‍ ആരോപണമുണ്ട്. കത്തിന്റെ പകര്‍പ്പ് പ്രധാനമന്ത്രിക്ക് നല്‍കി. ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോർട്ട് തേടാനാണ് ഈ നടപടി.

രാജ്ഭവനെ ഒരു കാര്യവും അറിയിക്കാതെയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് എന്ന ആരോപണമാണ് ഗവര്‍ണര്‍ മുന്നോട്ടുവയ്ക്കുന്നത്. വിദേശയാത്രകള്‍ സംബന്ധിച്ചും ഭരണചുമതലകളുടെ പുനക്രമീകരണവും രാജ്ഭവനെ അറിയിക്കേണ്ടത് നിര്‍ബന്ധമാണ്. ഭരണം എങ്ങനെ പോകുന്നുവെന്നതും പകരം ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങളെ കുറിച്ചും രാജ്ഭവനില്‍ നിന്ന് സര്‍ക്കാര്‍ മറച്ചുവയ്ക്കുന്നു.

വിദേശയാത്രകള്‍ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്ന് അനുവാദം വാങ്ങിയിട്ടുണ്ടോ എന്നും രാജ്ഭവന് അറിവില്ല. മന്ത്രിമാരും വിദേശയാത്ര നടത്തുന്നത് മറച്ചുവയ്ക്കുന്നുവെന്നും ഇതിനെല്ലാം ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. കത്ത് രാഷ്ട്രപതി പരിഗണിക്കുന്നതോടെ എന്തായിരിക്കും തുടര്‍ചലനങ്ങള്‍ എന്നത് നിര്‍ണായകമാകും. രാജ്ഭവനെ നോക്കുകുത്തിയാക്കുന്നുവെന്നും ഭരണനിര്‍വഹണം അപ്പപ്പോള്‍ അറിയിക്കുന്നില്ലെന്നും കത്തില്‍ പറയുന്നു. മുഖ്യമന്ത്രി കീഴ് വഴക്കങ്ങള്‍ ലംഘിച്ചുവെന്ന ഗുരുതര ആരോപണവും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറയുന്നുണ്ട്.

Anandhu Ajitha

Recent Posts

കൊൽക്കത്തയിൽ മെസിയുടെ പരിപാടി അലങ്കോലമായ സംഭവം ! പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു !

കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…

32 minutes ago

സിപിഐ(എം) തങ്ങളുടെ ചുമലിൽ എന്ന് എസ് ഡി പി ഐ.

സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…

2 hours ago

കണ്ണൂർ പിണറായിയിൽ ബോംബ് സ്ഫോടനം !സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറി !

പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…

2 hours ago

വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായത് 58 ലക്ഷം പേർ ! ബംഗാളിൽ സമ്പൂർണ്ണ ശുദ്ധീകരണവുമായി എസ്‌ഐആർ; കലിതുള്ളി മമതയും തൃണമൂലും

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…

3 hours ago

വോട്ടിംഗ് യന്ത്രങ്ങളിൽ തനിക്ക് വിശ്വാസക്കുറവില്ലെന്ന് സുപ്രിയ സുലെ പാർലമെന്റിൽ !വോട്ടുചോരിയിൽ രാഹുലിനെ കൈയ്യൊഴിഞ്ഞ് എൻസിപിയും (ശരദ് പവാർ വിഭാഗം)

രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…

3 hours ago

ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു!! പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി

തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…

3 hours ago