cm-pinarayi-vijayan-mocks-at-ramesh-chennithala-over-defeat-in-five-state-assembly-election
തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ പരാജയം ഏറ്റുവാങ്ങി നിൽക്കുന്ന കോൺഗ്രസിന്റെ മുറിവിൽ മുളക് പൊടി വിതറി മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ മുഖ്യമന്ത്രിയുടെ ഈ പരിഹാസം വലിയ അഴീക്കൽ പാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ രമേശ് ചെന്നിത്തലയെ വേദിയിൽ ഇരുത്തിയായിരുന്നു എന്നത് ശ്രദ്ധേയം.
പാലം തുറന്ന ഈ ദിനം തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിനമെന്ന് സ്വാഗത പ്രസംഗത്തിൽ ചെന്നിത്തല പറഞ്ഞിരുന്നു. ഇതോടെ ‘നിങ്ങൾക്കിന്ന് ദുർദ്ദിനമാണല്ലോ?‘ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.
അതേസമയം വർഗ്ഗീയ പ്രചരണങ്ങളും കർഷക സമരവും എല്ലാം പാളുകയും, നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലിടത്തും വ്യക്തമായ മുന്നേറ്റം കാഴ്ചവെച്ച് ബിജെപി ഭരണത്തിലേക്ക് നീങ്ങുകയാണ്. ഉത്തർ പ്രദേശിലും ഉത്തരാഖണ്ഡിലും ഗോവയിലും മണിപ്പൂരിലും ബിജെപി ആണ് മുന്നിൽ. പഞ്ചാബിൽ ആം ആദ്മി പാർട്ടിയാണ് മുന്നിട്ട് നിൽക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും കോൺഗ്രസ് തകർച്ചയെ നേരിടുകയാണ്.
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…