Kerala

പോലീസ് സ്‌റ്റേഷനുകളിൽ വിളിക്കരുത്; ഭരണത്തിൽ ഇടപെടരുത്; കണ്ണൂരിൽ പാർട്ടി പ്രവർത്തകർക്ക് മുഖ്യമന്ത്രിയുടെ താക്കീത്

കണ്ണൂർ: ഭരണ കാര്യങ്ങളിൽ ഇടപെടരുതെന്ന് പാർട്ടി പ്രവർത്തകർക്ക് മുഖ്യമന്ത്രിയുടെ കർശന താക്കീത്. കണ്ണൂർ പാർട്ടി സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായിയുടെ താക്കീത്.

പോലീസ് സ്‌റ്റേഷനുകളിൽ പാർട്ടി പ്രവർത്തകർ വിളിക്കരുതെന്നും തദ്ദേശ സ്ഥാപന ഭരണത്തിൽ ഇടപെടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രശ്‌നങ്ങൾ പാർട്ടി ഘടകങ്ങളുടെ ശ്രദ്ധയിൽ പെടുത്താം, അല്ലാതെ അധികാരപ്രയോഗം നടത്തരുത്. ബംഗാളും ത്രിപുരയും ഓർക്കണമെന്നും പ്രവർത്തകരോട് മുഖ്യമന്ത്രി പറഞ്ഞു.

ഉദ്ഘാടനസമ്മേളനം കഴിഞ്ഞതിന് ശേഷം വീണ്ടും സംസാരിച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രി പാർട്ടി അംഗങ്ങൾക്ക് ഇത്തരത്തിൽ ഒരു താക്കീത് നൽകിയത്.

മുൻപ് ഈ വിവരം പാർട്ടി ഘടകങ്ങളിൽ പാർട്ടി നേതാക്കളെ അറിയിച്ചിട്ടുണ്ടായിരുന്നു. എന്നാൽ പ്രവർത്തകർക്കുള്ള ഒരു അറിയിപ്പ് എന്ന നിലയിലാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് താക്കീത് നൽകിയത്.

പാർട്ടി പ്രവർത്തകർ ഒരു കാരണവശാലും ഭരണകാര്യങ്ങളിൽ ഇടപെടേണ്ടതില്ലെന്നായിരുന്നു അദ്ദേഹം പ്രധാനമായും പറഞ്ഞത്. ബംഗാളിലേയും ത്രിപുരയിലേയും കാര്യങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ.

ഭരണത്തുടർച്ച ഉണ്ടായ സ്ഥലങ്ങളാണിത്. ഇവിടെയെല്ലാം പാർട്ടി പ്രവർത്തകർ ഭരണം കയ്യാളി എന്ന വിമർശനമാണ് ഉണ്ടായിരുന്നത്. നിലവിൽ പാർട്ടിക്ക് സ്വാധീനമുണ്ടായിരുന്ന ഈ രണ്ട് സംസ്ഥാനങ്ങളിലും ഭരണം നഷ്ടമായി.

അതേസമയം കേരളത്തിലും പാർട്ടിക്കും ഭരണത്തുടർച്ച ഉണ്ടായിട്ടുണ്ട്. എന്നാൽ അത് നിലനിർത്തണമെങ്കിൽ ചില തത്വങ്ങൾ പാലിക്കേണ്ടതുണ്ട്. ബംഗാളിൽ നിന്നും ത്രിപുരയിൽ നിന്നും ഉണ്ടായ അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ടായിരിക്കണം അത്.

മാത്രമല്ല ഏതെങ്കിലും രീതിയിൽ ഭരണകാര്യങ്ങളിൽ ഇടപെടേണ്ട ആവശ്യമുണ്ടായാൽ അത് പാർട്ടി ഘടകങ്ങളെ അറിയിക്കുകയാണ് വേണ്ടത്. പാർട്ടി ഘടകങ്ങൾ അത്തരം കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുക എന്ന രീതി പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെടുന്നു.

B4 Admin

Recent Posts

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

10 hours ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

18 hours ago

അഷ്ടമി തിഥി നേരത്തേ അവസാനിക്കും : പൂജവെപ്പ് ഇന്ന് തന്നെ,ഒക്ടോബർ 21 വിജയദശമി ദിനത്തിൽ കുരുന്നുകൾ ഹരിശ്രീ കുറിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…

19 hours ago

ശബരിമല തീർത്ഥാടകർക്ക് കവചമായി കേന്ദ്ര സർക്കാർ: റെയിൽവേ സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി, കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കും

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…

1 day ago

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു; പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ സന്നിധാനത്ത് നടക്കും

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…

1 day ago

കേരളത്തിന്റെ റെയിൽ ടൂറിസത്തിൽ ചരിത്രപരമായ കുതിപ്പ് : ആദ്യ വിസ്റ്റാഡോം സർവീസ് ഒക്ടോബർ 22 മുതൽ

കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…

1 day ago