പ്രയാഗരാജ്: മഹാകുംഭമേളയോട് അനുബന്ധിച്ച് ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം ചെയ്‌ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മന്ത്രിമാരും. യുപി ക്യാബിനറ്റിലെ 54 മന്ത്രിമാരുൾപ്പെടുന്ന പ്രത്യേക യോഗം ഇന്ന് പ്രയാഗ് രാജിൽ നടന്നു . അതിനു ശേഷമാണ് അവർ കുംഭമേളയിൽ പുണ്യസ്നാനത്തിനെത്തിയത്. ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പഥക്, മറ്റ് കാബിനറ്റ് മന്ത്രിമാരും മഹാകുംഭ മേളയിൽ ത്രിവേണി സംഗമത്തിൽ സ്‌നാനവും പ്രാർത്ഥനയും നടത്തി .
“മുഴുവൻ മന്ത്രിമാരുടെയും പേരിൽ, മഹാകുംഭമേളയ്‌ക്കെത്തിയ എല്ലാ സന്യാസിമാരെയും ഭക്തരെയും ഞാൻ സ്വാഗതം ചെയ്യുന്നു. ഇതാദ്യമായി, മുഴുവൻ മന്ത്രിസഭാംഗങ്ങളും മഹാകുംഭത്തിൽ പങ്കെടുക്കുന്നു.” യോഗി ആദിത്യനാഥ് പറഞ്ഞു. വൻ വികസന പ്രവർത്തനങ്ങളാണ് ഇത്തവണ മഹാകുംഭമേളയോടനുബന്ധിച്ച് പ്രയാഗ്‌രാജിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും യോഗിസർക്കാർ പൂർത്തിയാക്കിയത്. പ്രയാഗ്‌രാജിൽ നിന്ന് മിർസാപൂരിലേക്കും ഭദോഹിയിലേക്കും കാശിയിലേക്കും ചന്ദൗലിയിലേക്കും ഗംഗാ എക്‌സ്‌പ്രസ്‌വേ നീട്ടും. ഗാസിപൂരിലെ പൂർവാഞ്ചൽ എക്‌സ്‌പ്രസ്‌വേയുമായി ബന്ധിപ്പിക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…
പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…
ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station) എന്ന മനുഷ്യനിർമ്മിത അത്ഭുതം ബഹിരാകാശത്തെ അതിൻ്റെ ദീർഘകാലത്തെ ദൗത്യം പൂർത്തിയാക്കി വിരമിക്കാനൊരുങ്ങുകയാണ്.…
ദശാബ്ദങ്ങളായി തുടരുന്ന പാകിസ്ഥാൻ്റെ അടിച്ചമർത്തലുകൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ പോരാടുന്ന ബലൂച് ജനത, ഇപ്പോൾ ചൈനയുടെ സൈനിക സാന്നിധ്യം കൂടി തങ്ങളുടെ…
ബൾഗേറിയൻ പ്രവാചകയായിരുന്ന ബാബ വംഗയുടെ പ്രവചനങ്ങൾ ഓരോ വർഷം കഴിയുന്തോറും ലോകമെമ്പാടും വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്. "ബാൾക്കൻസിലെ നോസ്ട്രഡാമസ്" എന്ന്…