Tuesday, September 22, 2026

ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം ചെയ്‌ത്‌ യോഗിയും മന്ത്രിമാരും; പ്രയാഗ്‌രാജിൽ പ്രത്യേക മന്ത്രിസഭായോഗം; മുഴുവൻ മന്ത്രിസഭാംഗങ്ങളും കുംഭമേളയ്‌ക്കെത്തുന്നത് ചരിത്രത്തിലാദ്യം

പ്രയാഗരാജ്: മഹാകുംഭമേളയോട് അനുബന്ധിച്ച് ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം ചെയ്‌ത്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥും മന്ത്രിമാരും. യുപി ക്യാബിനറ്റിലെ 54 മന്ത്രിമാരുൾപ്പെടുന്ന പ്രത്യേക യോഗം ഇന്ന് പ്രയാഗ് രാജിൽ നടന്നു . അതിനു ശേഷമാണ് അവർ കുംഭമേളയിൽ പുണ്യസ്നാനത്തിനെത്തിയത്. ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പഥക്, മറ്റ് കാബിനറ്റ് മന്ത്രിമാരും മഹാകുംഭ മേളയിൽ ത്രിവേണി സംഗമത്തിൽ സ്‌നാനവും പ്രാർത്ഥനയും നടത്തി .

“മുഴുവൻ മന്ത്രിമാരുടെയും പേരിൽ, മഹാകുംഭമേളയ്‌ക്കെത്തിയ എല്ലാ സന്യാസിമാരെയും ഭക്തരെയും ഞാൻ സ്വാഗതം ചെയ്യുന്നു. ഇതാദ്യമായി, മുഴുവൻ മന്ത്രിസഭാംഗങ്ങളും മഹാകുംഭത്തിൽ പങ്കെടുക്കുന്നു.” യോഗി ആദിത്യനാഥ് പറഞ്ഞു. വൻ വികസന പ്രവർത്തനങ്ങളാണ് ഇത്തവണ മഹാകുംഭമേളയോടനുബന്ധിച്ച് പ്രയാഗ്‌രാജിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും യോഗിസർക്കാർ പൂർത്തിയാക്കിയത്. പ്രയാഗ്‌രാജിൽ നിന്ന് മിർസാപൂരിലേക്കും ഭദോഹിയിലേക്കും കാശിയിലേക്കും ചന്ദൗലിയിലേക്കും ഗംഗാ എക്‌സ്‌പ്രസ്‌വേ നീട്ടും. ഗാസിപൂരിലെ പൂർവാഞ്ചൽ എക്‌സ്‌പ്രസ്‌വേയുമായി ബന്ധിപ്പിക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.

Related Articles

Latest Articles