Cobra caught from sofa
കോട്ട: സോഫയ്ക്ക് പിന്നിൽ നിന്ന് പതിവില്ലാതെ വിചിത്രമായ ഒരു ശബ്‌ദം. സോഫ മറിച്ചിട്ട് പരിശോധിച്ചപ്പോള്‍ കണ്ടത് കൊടും ഭീകരനെ! ഫണം വിടര്‍ത്തിയ അഞ്ചടി നീളമുള്ള മൂര്‍ഖന്‍ പാമ്പിനെയാണ് വീട്ടുകാർ കണ്ടത്. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം.
ഭീംപുര ഗ്രാമത്തിലെ ബാബുലാൽ മേഘ്‌വാളിന്‍റെ വീട്ടിലാണ് പാമ്പ് ഒളിച്ചിരുന്നത്. സോഫയുടെ പുറകുവശം അല്‍പ്പം കീറിയ നിലയിലായിരുന്നു. ഇതിനുളളിലാണ് പാമ്പ് കയറിയിരുന്നത്. ഉടന്‍തന്നെ പാമ്പ് പിടുത്തക്കാരൻ ഗോവിന്ദ് ശർമയെ വിളിച്ചു. അദ്ദേഹം കമ്പി കൊണ്ട് കുത്തി വിഷപ്പാമ്പിനെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും ആദ്യം ഫലം കണ്ടില്ല. ഒടുവിൽ ഏറെ നേരത്തെ പരിശ്രമത്തിനുശേഷമാണ് ഗോവിന്ദ് മൂര്‍ഖനെ പിടികൂടിയത്.
പാമ്പിനെ ദൂരെ വനത്തിൽ കൊണ്ടുപോയി തുറന്നുവിട്ടു. വനം വകുപ്പിനെ വിവരം അറിയിച്ചു. പ്രദേശവാസികളോട് ജാഗ്രത പാലിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥൻ ഭവാനി സിംഗ് ജാദൂൻ പറഞ്ഞു. നേരത്തെയും പ്രദേശത്ത് വിഷപ്പാമ്പുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
പ്രമുഖ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ സ്നേഹപൂർവ്വം വേണു പ്രകാശനം ചെയ്‌തു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന…
കൗൺസിലറുടെ ഫയലുകൾ കക്കൂസിൽ ! എം എൽ എയും സംഘവും ഓഫീസിൽ സ്വൈര വിഹാരം നടത്തുന്നു ! ലക്ഷങ്ങൾ അലവൻസ്…
വി കെ പ്രശാന്ത് രാഷ്ട്രീയ മര്യാദ കാട്ടിയില്ല ! ശ്രീലേഖയുടെ അഭ്യർത്ഥന അനാവശ്യ രാഷ്ട്രീയ വിവാദത്തിന് ഉപയോഗിച്ചു. കഴിഞ്ഞ അഞ്ചുവർഷം…
ഓഫീസ് കെട്ടിടത്തിന്റെ അസൗകര്യം ചൂണ്ടിക്കാണിച്ചതിന് മേയറും എംഎൽഎയും ചേർന്ന് വിഷയത്തെ വളച്ചൊടിച്ചുവെന്ന ആരോപണവുമായി മുൻ കൗൺസിലറും വനിതാ പ്രതിനിധിയും രംഗത്ത്.…
ഇങ്ങനെയാണ് എല്ലാ കെട്ടിടങ്ങളും വാടകയ്ക്ക് നൽകിയിരിക്കുന്നതെങ്കിൽ നടന്നിരിക്കുന്നത് വൻ അഴിമതി ! കോടികളുടെ വരുമാന ചോർച്ച ! എല്ലാ വാടകക്കരാറുകളും…
2025-ലെ അവസാന മൻ കി ബാത്തിലൂടെ ഭാരതം ഈ വർഷം കൈവരിച്ച വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്…