India

പാറ്റ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്‌കെ ദില്ലിയിൽ ! സ്വീകരിക്കാനെത്തിയത് ചുരുക്കം ചിലർ മാത്രം !! പരീക്ഷാ ക്രമക്കേടിൽ രാഷ്ട്രീയ മുതലെടുപ്പിന് ‘കോക്രോച്ച് ജനതാ പാർട്ടി’, ജന്തർ മന്ദറിൽ പ്രതിഷേധം

ദില്ലി : രാജ്യത്തെ പരീക്ഷാ ക്രമക്കേടുകളെയും നീറ്റ് പരീക്ഷാ വിവാദങ്ങളെയും മുൻനിർത്തി സോഷ്യൽ മീഡിയയിൽ രൂപംകൊണ്ട ‘കോക്രോച്ച് ജനതാ പാർട്ടി’ (സിജെപി) രാഷ്ട്രീയ മൈലേജിനായി തെരുവിലേക്ക്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ ജന്തർ മന്ദറിൽ നടത്തുന്ന പരസ്യ പ്രതിഷേധത്തിൽ പങ്കെടുക്കാൻ പാർട്ടിയുടെ സ്ഥാപകൻ അഭിജീത് ദീപ്‌കെ വിദേശത്ത് നിന്നും ദില്ലിയിലെത്തി. പ്രതീക്ഷിച്ച ആൾക്കൂട്ടം അഭിജീതിനെ സ്വീകരിക്കാൻ വിമാനത്തവാളത്തിൽ എത്തിയില്ല. വിദ്യാർത്ഥികളുടെ ആശങ്കകളെ ഗൗരവമായി സമീപിക്കുന്നതിന് പകരം, സമൂഹമാധ്യമങ്ങളിലെ ട്രോളുകളിലൂടെയും റീലുകളിലൂടെയും ജനശ്രദ്ധ നേടിയ ഈ കൂട്ടായ്മ, പരീക്ഷാ പ്രതിസന്ധിയെ തങ്ങളുടെ ആദ്യ പരസ്യ രാഷ്ട്രീയ ശക്തിപ്രകടനത്തിനുള്ള വേദിയാക്കി മാറ്റുകയാണെന്ന വിമർശനം ഇതിനകം ഉയർന്നിട്ടുണ്ട്.

മുൻപ് ആം ആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയ വിങ്ങിൽ പ്രവർത്തിച്ചിരുന്ന കമ്മ്യൂണിക്കേഷൻ സ്ട്രാറ്റജിസ്റ്റ് കൂടിയായ ദീപ്‌കെ, വിദ്യാർത്ഥികളുടെ വൈകാരികമായ വിഷയങ്ങളെ കേവലം ഒരു പബ്ലിസിറ്റി സ്റ്റണ്ടായി മാറ്റാനാണ് ശ്രമിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. പുസ്തകവും ത്രിവർണ്ണ പതാകയുമായി സമരത്തിനെത്താനും, പോലീസുകാർക്ക് പൂക്കൾ നൽകാനും ആഹ്വാനം ചെയ്തുകൊണ്ടുള്ള ദീപ്‌കെയുടെ ട്വീറ്റുകൾ സോഷ്യൽ മീഡിയയിൽ കൈയ്യടി നേടാനുള്ള മറ്റൊരു തന്ത്രം മാത്രമാണെന്നും ആക്ഷേപമുണ്ട്. ഗൗരവമേറിയ ഒരു വിഷയത്തിൽ കൃത്യമായ രാഷ്ട്രീയ പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിന് പകരം, ‘കോക്രോച്ച്’ എന്ന പേരിൽ പരിഹാസ സ്വഭാവമുള്ള കൂട്ടായ്മയുണ്ടാക്കി വിമാനത്താവളത്തിലും അതിർത്തികളിലും വലിയ രീതിയിൽ സുരക്ഷാ പ്രശ്നങ്ങളും യാത്രാക്ലേശവും സൃഷ്ടിക്കാനാണ് ഇവർ ശ്രമിക്കുന്നത്.

പ്രതിഷേധം കണക്കിലെടുത്ത് കേന്ദ്രമന്ത്രിയുടെ വസതി ഉൾപ്പെടെ ഡൽഹിയിലുടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ദില്ലി വിമാനത്താവളം, അതിർത്തി പ്രവേശന കവാടങ്ങൾ എന്നിവിടങ്ങളിൽ വൻ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. എസ്.എഫ്.ഐ. ഉൾപ്പെടെയുള്ള ചില വിദ്യാർത്ഥി സംഘടനകൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, കൃത്യമായ രാഷ്ട്രീയ അടിത്തറയോ ലക്ഷ്യബോധമോ ഇല്ലാത്ത ഇത്തരം പ്രസ്ഥാനങ്ങൾ വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ അന്തസ്സ് കെടുത്തുമെന്ന ആശങ്കയും ശക്തമാണ്. രാവിലെ ഒൻപതിന് ആരംഭിക്കുന്ന പ്രതിഷേധത്തിൽ ഒറ്റയ്ക്ക് വരാതെ ഗ്രൂപ്പുകളായി വരണമെന്ന പാർട്ടിയുടെ നിർദ്ദേശം തലസ്ഥാനത്ത് മനഃപൂർവ്വം സംഘർഷാവസ്ഥ സൃഷ്ടിക്കാനുള്ള നീക്കമാണോ എന്നും സംശയിക്കപ്പെടുന്നു.

–

B4 Admin

Recent Posts

ചക്കുളത്തുകാവ് പൊങ്കാലയ്ക്ക് സർവ്വസജ്ജം: ഭക്തിസാന്ദ്രമായ ചടങ്ങുകളും കാർത്തിക വിളക്കും ഈ മാസം 24-ന്, ആത്മീയ നിമിഷങ്ങൾ ലോകമെമ്പാടും എത്തിക്കാൻ തത്ത്വമയി നെറ്റ്‌വർക്കിന്റെ 12 മണിക്കൂർ തത്സമയ സംപ്രേഷണം!

നീരേറ്റുപുറം ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ പൊങ്കാല മഹോത്സവം കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകളെയും ജനപ്രതിനിധികളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള…

55 minutes ago

പാകിസ്ഥാന്റെ കടക്കെണി പുതിയ ഭീകരമുഖത്തേക്ക്: വിദേശക്കടം പത്തുവർഷത്തിനിടെ ഇരട്ടിയായി 135.1 ബില്യൺ ഡോളറിലെത്തിയെന്ന് ലോകബാങ്കിന്റെ പുതിയ വെളിപ്പെടുത്തൽ!

ലോകബാങ്കിന്റെ ഏറ്റവും പുതിയ അന്താരാഷ്ട്ര കടാന്വേഷണ റിപ്പോർട്ട് പ്രകാരം അയൽരാജ്യമായ പാകിസ്ഥാന്റെ വിദേശക്കടം കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഇരട്ടിയായി വർദ്ധിച്ചതായി കണക്കുകൾ…

9 hours ago

വളർമതിയുടെ സമരവീര്യത്തിന് പിന്തുണ : LPST ഉദ്യോഗാർഥികളുടെ പോരാട്ടം ഏറ്റെടുത്ത് ബിജെപി

തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…

22 hours ago

ആൺസുഹൃത്തിന് അമിത നിയന്ത്രണമെന്ന് പരാതി: ഒടുവിൽ ക്വട്ടേഷൻ ആക്രമണം പട്ടാമ്പി കേസിൽ പെൺകുട്ടികളുടെ പങ്ക് ചർച്ചയാകുന്നു

പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…

1 day ago

വൈദ്യുതി വിവാദത്തിൽ സർക്കാരിന് ആശ്വാസം: മന്ത്രിയെ വിശ്വാസത്തിലെടുക്കുമെന്ന് ഉറപ്പ് സമവായത്തിലേക്ക് കെ.എസ്.ഇ.ബി തർക്കം

വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…

1 day ago

വിദേശ സഞ്ചാരികൾക്കും നിക്ഷേപകർക്കും വൻ ആശ്വാസവുമായി കേന്ദ്ര സർക്കാർ: വിസ നിയമങ്ങൾ ലഘൂകരിച്ച് 9 വിഭാഗങ്ങളാക്കി ചുരുക്കി, അപേക്ഷാ ഫോമുകളുടെ ദൈർഘ്യം 70 ശതമാനം കുറച്ചു!

ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…

1 day ago