Categories: India

കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് വിനോദ് ചന്ദ്രനെ ഗുവഹാത്തി ഹൈക്കോടതിജഡ്ജിയായി സ്ഥലം മാറ്റാൻ കൊളീജിയം ശുപാർശ

ദില്ലി : കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനെ ഗുവാഹാട്ടി ഹൈക്കോടതി ജഡ്ജിയായി സ്ഥലം മാറ്റാന്‍ സുപ്രീംകോടതി കൊളീജിയം കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. മൂന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ ഉള്‍പ്പടെ അഞ്ചുപേരെ സുപ്രീംകോടതി ജഡ്ജിമാരായി ഉയര്‍ത്താനും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ കൊളീജിയം ശുപാര്‍ശ ചെയ്തു. ഗുവാഹാട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് വിനോദ് ചന്ദ്രനെ ജനുവരിയില്‍ നിയമിക്കാനാണ് സാധ്യത .

നിലവില്‍ ഗുവാഹാട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയ ആര്‍.എം. ഛായ അടുത്ത വര്‍ഷം ജനുവരി പതിനൊന്നിന് വിരമിക്കും. കൊളീജിയം നൽകിയ ശുപാർശയ്ക്ക് അംഗീകാരം ലഭിച്ച് ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ ഗുവാഹാട്ടി ഹൈക്കോടതിയിലെത്തുകയാണെങ്കിൽ അടുത്ത ചീഫ് ജസ്റ്റിസ് ആയി അദ്ദേഹം ചുമതലയേൽക്കുമെന്ന് സുപ്രീംകോടതി വൃത്തങ്ങള്‍ വ്യക്തമാക്കി.

ജസ്റ്റിസ് വിനോദ് ചന്ദ്രനെ ബോംബെ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാന്‍ മുൻപ് സുപ്രീംകോടതി കൊളീജിയം കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. എന്നാൽ ഈ ശുപാര്‍ശ കേന്ദ്ര നിയമമന്ത്രാലയം തിരികെ മടക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയം പുതിയ ശുപാര്‍ശ കൈമാറിയത്.

രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തല്‍, പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോള്‍, മണിപ്പൂര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി.വി. സഞ്ജയ് കുമാര്‍, പട്‌ന ഹൈക്കോടതിയിലെ ജസ്റ്റിസ് അഹ്‌സാനുദ്ധീന്‍ അമാനുള്ള, അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് മനോജ് മിശ്ര എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരായി ഉയര്‍ത്താനും കൊളീജിയം ശുപാര്‍ശ ചെയ്തു. നേരത്തെ സുപ്രീംകോടതി ജഡ്ജിയായി പരിഗണിച്ച സീനിയര്‍ അഭിഭാഷകന്‍ കെ.വി. വിശ്വനാഥൻ കൊളീജിയം തയ്യാറാക്കിയ ശുപാര്‍ശയിലില്ല .

ജസ്റ്റിസ് സഞ്ജയ് മിശ്രയെ ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കാനും ജസ്റ്റിസ് എന്‍.കെ. സിംഗിനെ ജമ്മു കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കാനുമുള്ള ശുപാര്‍ശയും കൊളീജിയം ഇന്ന് കേന്ദ്ര സര്‍ക്കാരിന് കൈമാറാന്‍ തീരുമാനിച്ചിട്ടുണ്ട്

B4 Admin

Recent Posts

ചക്കുളത്തുകാവ് പൊങ്കാല മഹോത്സവത്തിന് വിപുലമായ സുരക്ഷാ ഒരുക്കങ്ങൾ: ഭക്തജനങ്ങൾക്ക് പൂർണ്ണ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കാൻ കളക്ടറേറ്റിൽ ഉന്നതതല അവലോകനയോഗം!

വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് എത്തുന്ന ലക്ഷക്കണക്കിന് വിശ്വാസികൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും കൂടാതെ ദർശനവും പൊങ്കാല സമർപ്പണവും…

10 hours ago

ആഗോള രാഷ്ട്രീയ വേദികളിൽ ഭാരതത്തിന്റെ മാതൃകാപരമായ കരുത്ത് അംഗീകരിക്കപ്പെടുന്നു: ക്വാഡ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഡൊണാൾഡ് ട്രംപ്!

ഫിലിപ്പീൻസിലെ മനിലയിൽ നടന്ന നിർണ്ണായകമായ ക്വാഡ് ഉച്ചകോടിക്കിടെ ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അതിശക്തനായ ഭരണാധികാരിയെന്ന് വിശേഷിപ്പിച്ച് ഡൊണാൾഡ് ട്രംപ്…

11 hours ago

അയ്യപ്പസന്നിധിയിൽ ഇനി തനത് കേരളീയ സദ്യ: പുലാവും ഉപ്പുമാവും മാറ്റി സമ്പൂർണ്ണ സദ്യ വിളമ്പി തിരുവിതാംകൂർ ദേവസ്വം ബോർഡ്!

മണ്ഡലകാല തീർത്ഥാടനത്തിന് ഭക്തിസാന്ദ്രമായ തുടക്കമായതോടെ, ശബരിമല സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ എത്തുന്ന അയ്യപ്പഭക്തർക്കായി തനത് കേരളീയ സദ്യ വിളമ്പുന്ന പുതിയ…

11 hours ago

ബംഗ്ലാദേശ് രാഷ്ട്രീയ സംഘർഷം ലണ്ടൻ തെരുവുകളിലേക്ക്: അവാമി ലീഗ് പ്രതിഷേധത്തെ തുടർന്ന് എൻസിപി നേതാവ് നഹിദ് ഇസ്ലാം പിൻവാതിലിലൂടെ രക്ഷപ്പെട്ടു!

ബംഗ്ലാദേശിലെ കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷം രാജ്യത്തിന്റെ അതിരുകൾക്കും അപ്പുറത്തേക്ക് പടരുന്നതിന്റെ ഞെട്ടിക്കുന്ന കാഴ്ചകളാണ് ലണ്ടനിൽ നിന്ന് പുറത്തുവരുന്നത്. നാഷണൽ സിറ്റിസൺ…

15 hours ago

കളിക്കളത്തിൽ നിന്ന് ടീം മാനേജ്‌മെന്റിലേക്ക്: ചെന്നൈ സൂപ്പർ കിങ്‌സിൽ പുതിയ ദൗത്യവുമായി എം.എസ് ധോണി

ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിങ്‌സിന്റെ ചരിത്രത്തിൽ നിർണായക അധ്യായങ്ങൾ എഴുതിച്ചേർത്ത എം.എസ്. ധോണി ഇനി പുതിയ റോളിലേക്ക്. താരമെന്ന നിലയിൽ…

15 hours ago

ശബരിമല തീർത്ഥാടകരുടെ അധിക യാത്രാനിരക്ക് കുറയ്ക്കണം സൗജന്യ ബസ് സർവീസിന് സംഘടനകളെ അനുവദിക്കണം: ബിജെപി

തിരുവനന്തപുരം : ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് നിലയ്ക്കൽ–പമ്പ റൂട്ടിൽ കെ.എസ്.ആർ.ടി.സി. ഈടാക്കുന്ന അധിക യാത്രാനിരക്ക് കുറയ്ക്കണമെന്ന് ബിജെപി സംസ്ഥാന…

15 hours ago