Collision accident between fishing boats; One missing, three injured
ഹരിപ്പാട് : തോട്ടപ്പള്ളിയിൽ മത്സ്യബന്ധന വള്ളങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു.അപകടത്തിൽ ഒരാളെ കാണാതായി.മൂന്ന് പേർക്ക് പരിക്കേറ്റു. അഴീക്കൽ നിന്നും കടലിൽ മത്സ്യബന്ധനത്തിനു പോയ മകരമത്സ്യം വള്ളത്തിലെ തൊഴിലാളിയായ അഴീക്കൽ വലിയ വീട്ടിൽ നമശിവായം മകൻ സാലി വാഹനനെയാണ് (കണ്ണൻ – 57) കാണാതായത്.
ബുധനാഴ്ച പുലർച്ചെ 5.45 ന് തോട്ടപ്പള്ളി മത്സ്യബന്ധന തുറമുഖത്തിന് ആറ് നോട്ടിക്കൽ മൈൽ തെക്കുപടിഞ്ഞാറ് ഭാഗത്തായിരുന്നു അപകടം. മകരമത്സ്യം വെള്ളത്തിന്റെ മുക്കുംപുഴ എന്നു പേരുള്ള കരിയർ വള്ളത്തിലായിരുന്നു സാലി വാഹനൻ. ഈ വെള്ളത്തിലേക്ക് തൃക്കുന്നപ്പുഴ സ്വദേശിയുടെ ധർമ്മശാസ്താവ് എന്ന ലൈലൻ്റ് വള്ളം വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വള്ളത്തിൽ ഘടിപ്പിച്ചിരുന്ന ഇരുമ്പ് പൈപ്പ് തെറിച്ച് തലക്ക് വന്നടിച്ചതിനെ തുടർന്ന് കടലിലേക്ക് വീണെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
മകരമത്സ്യം എന്ന് പേരുള്ള രണ്ടാമത്തെ കരിയർ വള്ളത്തിലും ധർമശാസ്താവ് വള്ളം ഇടിച്ചു. കാരിയർ വെള്ളത്തിലെ തൊഴിലാളികളും അഴീക്കൽ സ്വദേശികളുമായ സുബ്രഹ്മണ്യൻ (50) ജാക്സൺ (41) ഔസേപ്പ് (58) എന്നിവർക്ക് പരിക്കേറ്റു . ഇവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .പരിക്ക് ഗുരുതരമല്ല. തോട്ടപ്പള്ളി കോസ്റ്റൽ പോലീസും നാവികസേനയും ചേർന്ന് വൈകുന്നേരം ആറു വരെ കണ്ണനെ കണ്ടെത്തുന്നതിനായി തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…