Categories: CRIMEKeralaLegal

ഈരാറ്റുപേട്ടയിൽ സിപിഎം ഗുണ്ടാവിളയാട്ടം;പൊലീസുകാരെ പോലും തള്ളിമാറ്റി പാർട്ടി ഗുണ്ടകൾ

കേസന്വേഷണത്തിന്റെ ഭാഗമായി എത്തിയ  പോലീസുകാരെ ഈരാറ്റുപേട്ടയില്‍ തടഞ്ഞു. സിപിഎം കൗണ്‍സിലറായ അനസ് പാറയലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പോലീസിനെ തടഞ്ഞത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു.  പോലീസിനെ സംഘടിച്ച് തടഞ്ഞവരെ പിരിച്ചുവിടാന്‍ നടത്തിയ ലാത്തിച്ചാര്‍ജിലാണ് നിരവധി പേര്‍ക്ക് പരുക്കേറ്റത്. 

ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് കസ് അന്വേഷണവുമായി ബന്ധപ്പെട്ട് എത്തിയ  സംഘത്തെയാണ് അസനിന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞത്.  ഇതോടെ പോലീസ് അനസിനെ തള്ളിമാറ്റി. തള്ളിമാറ്റിയപ്പോള്‍ അനസ് വീഴുകയും ഇതിനെ തുടര്‍ന്ന് സംഘര്‍ഷം ഉണ്ടാവുകയും ചെയ്തു. 

കൃത്യനിര്‍വഹണം തടസപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ചാണ് പോലീസ് അനസിനെ തള്ളിമാറ്റിയത്. തെക്കേക്കര സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ ആണ് പോലീസ് ഒരാളെ കസ്റ്റഡിയില്‍ എടുക്കാന്‍ ഇവിടെയെത്തിയത്. എന്നാല്‍ അനസ് അകാരണമായിട്ടാണ് യുവാവിനെ കസ്റ്റഡിയിലെടുക്കുന്നത് എന്നാരോപിച്ച് പോലീസിനെ തടയുകയായിരുന്നു. കണ്ടാലറിയാവുന്നവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.  

B4 Admin

Recent Posts

ചൂതാട്ടത്തിന് പണം കണ്ടെത്താന്‍ 14 വിവാഹങ്ങള്‍. ഒടുവില്‍ യുഎസ് യുവതിക്ക് തടവും കോടികളുടെ പിഴയും

തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…

12 minutes ago

വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച നഗരസഭ പ്രതിപക്ഷ നേതാവ് ദീപക്കിനെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്ത് തിരുവനന്തപുരം മേയര്‍ വി വി രാജേഷ്

തിരുവനന്തപുരം : കൗണ്‍സില്‍ യോഗങ്ങളില്‍ വ്യാജ ഒപ്പിട്ടെന്ന വ്യാജ ആരോപണം ഉന്നയിച്ച് വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചെന്നു കാട്ടി ദീപക് എസ്.പിക്ക്…

8 hours ago

ആകാശത്ത് നടുക്കുന്ന നിമിഷങ്ങള്‍. 17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു. പൈലറ്റിന്റെ സമയോചിത ഇടപെടലില്‍ 110 യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ന്യൂഡല്‍ഹി : പട്നയില്‍ നിന്ന് ലക്നൗവിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തില്‍ വച്ച് മിന്നലേറ്റു. ഇടിമിന്നലില്‍ വിമാനത്തിന്റെ…

8 hours ago

എനിക്ക് പറയാനുള്ളതു കൂടി കേള്‍ക്കൂ…, രാജി സമര്‍പ്പിച്ചെന്ന തരത്തില്‍ പുറത്തു വന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന് ആര്‍. ശ്രീലേഖ

തിരുവനന്തപുരം : താന്‍രാജി സമര്‍പ്പിച്ചു എന്നതരത്തില്‍ നേരത്തെ പുറത്തുവന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന്തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ.…

9 hours ago