Kerala

കേരളത്തിലും ഇനി സ്വകാര്യ ട്രെയിന്‍ സര്‍വീസ്! ആദ്യയാത്ര ജൂണ്‍ 4ന്; കൂടുതൽ വിവരങ്ങൾ ഇങ്ങനെ!!

തിരുവനന്തപുരം: വിനോദസഞ്ചാരികള്‍ക്കായി സ്വകാര്യ ട്രെയിന്‍ പാക്കേജ് അവതരിപ്പിച്ച് കൊച്ചി ആസ്ഥാനമായ പ്രിന്‍സി ട്രാവല്‍ പ്രിന്‍സി ട്രാവല്‍സ്. കേരളത്തില്‍ നിന്ന് സര്‍വീസ് നടത്തുന്ന ആദ്യത്തെ സ്വകാര്യ ട്രെയിന്‍ ടൂര്‍ പാക്കേജാണ് ഇത്. ജൂണ്‍ നാലിനാണ് ആദ്യ സര്‍വീസ്.

ഗോവ, മുംബൈ, അയോദ്ധ്യ എന്നിവിടങ്ങളിലേക്ക് സ്വകാര്യ ട്രെയിന്‍ ടൂര്‍ പാക്കേജ് നടത്താനാണ് പദ്ധതി. തുടക്കം എന്ന നിലയില്‍ അടുത്ത മാസം ആദ്യം തിരുവനന്തപുരത്ത് നിന്ന് ഗോവയിലേക്ക് സര്‍വീസ് നടത്തും. ഒരേസമയം 600 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ട്രെയിനില്‍ ടു ടയര്‍ എസി, ത്രീ ടയര്‍ എസി, സ്ലീപ്പര്‍ ക്ലാസ് എന്നിവയാണ് ക്രമീകരിച്ചിരിക്കുന്നത്. ഫോര്‍സ്റ്റാര്‍ ഹോട്ടലുകളിലെ താമസം ഉള്‍പ്പെടെ നാലുദിവസത്തെ ഗോവന്‍ യാത്രയ്ക്ക് 16,400 രൂപയാണ് ടു ടയര്‍ എസി നിരക്ക്. ത്രീ ടയര്‍ എസിയില്‍ യാത്ര ചെയ്യാന്‍ 15,150 രൂപ നല്‍കണം. സ്ലീപ്പറില്‍ 13,999 രൂപയാണ് നിരക്ക്. താമസം, ഭക്ഷണം, പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ സന്ദര്‍ശനം എന്നിവ ഉള്‍പ്പെടെയാണ് ടൂര്‍ പാക്കേജ്.ട്രാവല്‍ ഇന്‍ഷുറന്‍സ് ആണ് മറ്റൊരു പ്രത്യേകത. ട്രെയിനില്‍ നിന്ന് ഇറങ്ങി സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിന് ബസില്‍ യാത്ര ചെയ്യാനുള്ള സൗകര്യവും ഏര്‍പ്പെടുത്തും.

അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റെടുക്കേണ്ടതില്ല. 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവുണ്ട്. മെഡിക്കല്‍ സ്റ്റാഫ് ഉള്‍പ്പെടെ 60 ജീവനക്കാരും യാത്രക്കാര്‍ക്ക് വേണ്ടിയുള്ള പാക്കേജിന്റെ ഭാഗമായി ട്രെയിനിലുണ്ടാകും. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ നിന്ന് കയറാന്‍ കഴിയും. എന്നാല്‍ ടൂര്‍ പാക്കേജിന്റെ ഭാഗമായി ടിക്കറ്റ് എടുത്തവര്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടാകുകയുള്ളൂ. സിസിടിവി, ജിപിഎസ് ട്രാക്കിംഗ്, വൈ-ഫൈ, ഭക്ഷണം, വൃത്തിയുള്ള ടോയ്‌ലറ്റുകള്‍ എന്നിവ ട്രെയിനിന്റെ പ്രത്യേകതകളാണ്.

*അയോദ്ധ്യ പാക്കേജ്

പുണ്യനഗരികളായ അയോദ്ധ്യ, വാരണാസി, പ്രയാഗ് രാജ് എന്നിവിടങ്ങളാണ് അയോധ്യ പാക്കേജില്‍ ഉള്‍പ്പെടുന്നത്. രാംലല്ല ദര്‍ശന്‍ കൂടാതെ ഹനുമാന്‍ ഗാര്‍ഹി, കാശി വിശ്വനാഥക്ഷേത്രം, വിശാലാക്ഷി ക്ഷേത്രം, അന്നപൂര്‍ണ ക്ഷേത്രം എന്നിവിടങ്ങളിലും ദര്‍ശനം, ത്രിവേണി സംഗമം സ്‌നാനം, സരയുവിലെയും ഗംഗയിലെയും ആരതി എന്നിവയുമുണ്ട്. നിരക്ക്: ടു ടയര്‍ എ.സി: 37,150 രൂപ. ത്രീ ടയര്‍: 33,850, നോണ്‍ എസി സ്ലീപ്പര്‍: 30,550.

*മുംബൈ പാക്കേജ്

നാലു ദിവസമാണ് മുംബൈ യാത്ര. പ്രത്യേക മുംബൈ സിറ്റി ടൂറിനൊപ്പം ബോളിവുഡ് താരങ്ങളുടെ വസതികള്‍ കാണാനും ബോളിവുഡ് ബാഷിനും അവസരമുണ്ടാകും. നിരക്ക്: ടു ടയര്‍ എ.സി: 18,825 രൂപ. 3 ടയര്‍: 16,920, നോണ്‍ എസി സ്ലീപ്പര്‍: 15050.

B4 Admin

Recent Posts

വീട്ടില്‍ പാറ്റ ശല്യം കൂടിയാല്‍ എന്താണ് പരിഹാരം ?

അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…

20 hours ago

വിമാനത്തില്‍ നിന്നിറങ്ങാന്‍ പോലും അനുവദിച്ചില്ല. സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കേയെയും വക്താക്കളെയും റണ്‍വേയില്‍ വെച്ച് കസ്റ്റഡിയിലെടുത്ത് ദില്ലി പോലീസ്

ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…

21 hours ago

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള സിജെപി പ്രതിഷേധം: പിണറായി വിജയനും എം എ ബേബിയും അടക്കമുള്ള മുതിര്‍ന്ന സിപിഎം നേതാക്കളെ ദില്ലി പൊലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു

ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…

21 hours ago

ഹൈക്കോടതി ഉത്തരവില്‍ ഞെട്ടി പിണറായി. മാസപ്പടി കേസില്‍ എസ്‌ഐടിയെ തള്ളി കോടതി, പിണറായി വിജയനെ ഒന്നാം പ്രതിയാക്കി കേസെടുക്കാന്‍ വിജിലന്‍സ് സ്‌പെഷ്യല്‍ യൂണിറ്റ്

തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…

22 hours ago

മുന്നില്‍ രമേശ് ചെന്നിത്തലയും കെ.എം. ഷാജിയും. സെപ്റ്റംബറില്‍ വിദേശത്ത് പറന്നത് ആറ് ജനപ്രതിനിധികള്‍, യാത്രകളില്‍ സുതാര്യതയില്ലെന്ന് വ്യാപക ആക്ഷേപം

കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…

22 hours ago

രാഷ്ട്രപതി വോട്ട് ചോരി ആരോപണം അനുകൂലിച്ചെന്ന രാഹുല്‍ ഗാന്ധിയുടെ വാദം വ്യാജം. കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ തള്ളി

ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…

23 hours ago