commonwealth-games-india-medal-assured-in-women-s-four
ബര്‍മിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ചരിത്രനേട്ടം കുറിച്ച് ഇന്ത്യ. ഇന്ത്യയുടെ വനിതാ ലോൺ ബൗൾസ് ടീം ആണ് ഇന്ത്യയ്ക്കായി സ്വർണ്ണം നേടിയത്. ലോണ്‍ ബൗള്‍സ് ഫോര്‍ ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 17-10 എന്ന സ്കോറില്‍ കീഴടക്കിയാണ് രൂപ റാണി ടിർക്കി, ലവ്‍ലി ചൗബേ, പിങ്കി, നയൻമോനി സൈകിയ എന്നിവരടങ്ങിയ ഇന്ത്യന്‍ സംഘം സ്വര്‍ണം കരസ്ഥമാക്കിയത്. സെമിയിൽ ഫിജിയെയെ തോൽപിച്ചാണ് ദക്ഷിണാഫ്രിക്ക ഫൈനലിലെത്തിയത്.
16-13 സ്കോറിലാണ് ഇന്നലെ ഇന്ത്യൻ ടീം ഫൈനലിലെത്തിയത്. ലോക റാങ്കിംഗിങ്ങിൽ രണ്ടാം സ്ഥാനക്കാരായ ന്യുസിലൻഡിനെയാണ് സെമിയിൽ ഇന്ത്യൻ വനിതകൾ തോൽപ്പിച്ചത്.
ആദ്യം 7-6ന്‍റെ ലീഡെടുത്ത ഇന്ത്യ പിന്നീട് 10-6 ആക്കി ലീഡുയര്‍ത്തി. ദക്ഷിണാഫ്രിക്കയാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. നേരത്തെ ലോണ്‍ ബൗള്‍സില്‍ ഇന്ത്യയുടെ പുരുഷ ടീം ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ക്വാര്‍ട്ടറിലെത്തിയിരുന്നു.
വനിതാ ടീമിന്‍റെ ചരിത്ര നേട്ടത്തിന് പിന്നാലെ വനിതാ വിഭാഗം 48 കിലോ ഗ്രാം ജൂഡോയില്‍ ഫൈനലിലെത്തി സുശീല ദേവി ലിക്മാബാമും വെള്ളി മെഡല്‍ ഉറപ്പിച്ചിരുന്നു. സെമിയില്‍ മൗറീഷ്യസിന്‍റെ പ്രസില്ല മൊറാന്‍ഡിനെയാണ് സുളീല ദേവി മറികടന്നത്.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…